‘നീലരാത്രി’ ഡിസംബർ 29-ന്.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം “നീലരാത്രി ” ഡിസംബർ ഇരുപത്തിയൊമ്പതിന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു.സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലർ അഭിനയിച്ച “സവാരി ” എന്ന് ചിത്രത്തിനു ശേഷം അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” നിശ്ശബ്ദ ചിത്രമായതിനാൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കും.ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു.
പുതിയ തലമുറയുടെ വേഗമേറിയ ജീവിത ശൈലിയിൽ അവരറിയാതെ സംഭവിക്കുന്ന മൂല്യച്ചുതികളും അത് മൂലം ചെന്നെത്തുന്ന കെണികളും ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവവ ബഹുലമായ മുഹൂർത്തങ്ങളും ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് “നീലരാത്രി

“.ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ഈ ചിത്രം നിർമിക്കുന്നു.സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ് വേണുഗോപാൽ,ലൈൻ പ്രൊഡ്യൂസർ-നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ,പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല-അനീഷ് ഗോപാൽ,മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-റാണാ പ്രതാപ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ-എം കെ നമ്പ്യാർ,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി,സ്പെഷ്യൽ എഫക്ട്സ്-ആർ കെ,മിക്സ് –
ദിവേഷ് ആർ നാഥ്, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഇവിടെയൊന്നിനും ഇല്ല മാറ്റം; തോറ്റുകൊണ്ടിരിക്കും നമ്മളെത്ര പ്രാവശ്യം’! തോൽവി ആഘോഷമാക്കി ‘തോൽവി എഫ്‍സി’യിലെ വേറിട്ട ഗാനം..!!

ഇവിടെയൊന്നിനും ഇല്ല മാറ്റം; തോറ്റുകൊണ്ടിരിക്കും നമ്മളെത്ര പ്രാവശ്യം’! തോൽവി ആഘോഷമാക്കി ‘തോൽവി എഫ്‍സി’യിലെ വേറിട്ട ഗാനം..!!…

രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായ രൂപീകരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സിനിമയാണ് “ഐ കിൽഡ് ബാപ്പു”

Vani Jayate ഇന്ന് ഒക്ടോബർ 2. ലോകം മുഴുവൻ മഹാത്മാഗാന്ധിയെ ഓർമ്മിക്കുന്ന ദിനം. ഇന്നേ ദിവസം…

സിനിമയുള്ള കാലംവരെ ഭരതൻ ഓർക്കപ്പെടും, ആ ഓർമ്മകൾക്ക് പ്രണാമം 

ഒരു ജൂലൈ 30 ന് വിടപറഞ്ഞ ആ മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം Rejeesh Palavila…

”എന്റെ ഇഷ്ടങ്ങളിൽ ശബരി കൈകടത്താറില്ല”, വൈറൽ ഡാൻസിനെ കുറിച്ച് ദിവ്യ ഐ എ എസ്

“വൈറലായ ഡാൻസിനെ കുറിച്ച് ഡോ ദിവ്യ ഐ എ എസിനു പറയാനുള്ളത് ഇപ്രകാരമാണ്. എംജി കലോത്സവത്തിന്റെ…