Rahul Iriyanni ഒരുക്കിയ നാലുമിനിറ്റോളം മാത്രം വരുന്ന ‘നീല’ ഒരു ദുരന്തപ്രണയ കാവ്യമാണ്. ഒരു കവിതപോലെ മനോഹരവും എന്നാൽ നമ്മെ നൊമ്പരപ്പെടുത്തുന്നതും. പ്രണയത്തേക്കാൾ ഹൃദയത്തെ മഥിക്കുന്ന മറ്റൊരു വികാരമില്ല. അവർ ഇണപ്രാവുകളായി മനസിന്റെ അനന്തമായ നീലാകാശത്തിൽ പറന്നുനടന്നു കൈമാറുന്ന ഹൃദയവികാരങ്ങളുടെ വേലിയേറ്റം. അതുപോലൊരു വേലിയേറ്റം സൃഷ്ടിക്കാൻ ഒരുപക്ഷേ സമുദ്രത്തിനു പോലും ആകില്ല . പ്രണയിക്കുന്നവർ അവരുടെ ലോകത്തുമാത്രമാകും ജീവിക്കുന്നത് . എന്നാൽ ഒരാൾക്ക് തന്റെ ഇണയെ നഷ്ടപ്പെടുന്ന അവസ്ഥയെ ചിന്തിക്കാൻ പോലും സാധിക്കില്ല.
സമാന്തരമായ പാളങ്ങൾ നീണ്ടുപോകുന്നു …. അവ ചിലയിടത്തുമാത്രം കൂട്ടിമുട്ടുകയും പിന്നെ പിരിയുകയും ചെയുന്നു. അവരുടെ പ്രണയവും അതുപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ബഞ്ചിൽ അവർ ഒരുമിക്കുമ്പോൾ അവിടെ പാളങ്ങൾ കൂടിച്ചേരുകയാണ് . പാളങ്ങളുടെ മെറ്റൽ നിറഞ്ഞ പ്രതലങ്ങളിൽ പൂക്കൾ വിരിയുമായിരുന്നു . അവിടെ ശലഭങ്ങളും തേനീച്ചകളും വിരുന്നിനെത്തുമായിരുന്നു…….
തന്റെ ഫോണിലെ പഴയ മെസേജുകളിൽ അവന്റെ വാക്കുകളെ വർത്തമാനകാലത്തിലേക്ക് ആവാഹിച്ചെടുത്തുകൊണ്ടു അവൾ റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തുമ്പോൾ , അവന്റെ വാക്കുകളിൽ അവൾ ഇടറുമ്പോൾ, സഹോദരന്റെ ശാസനകളുടെ പിറകെ അവൾ പോകുമ്പോൾ …മുന്നറിയിപ്പിന്റെ റെയിൽവേ ബോർഡിൽ ‘ആദരാഞ്ജലി’ എന്ന വാക്കിന് മുകളിൽ അവൻ എല്ലാം കാണുന്നുണ്ടാകുമോ ? പാളങ്ങളുടെ ഏതു ദശാസന്ധിയിലാണ് അവൻ പൊലിഞ്ഞത് ? അവിടെ ഒരു ശവംനാറിപ്പൂവിന്റെയെങ്കിലും വിത്ത് കിളിർപ്പിക്കാൻ അവരുടെ മരിക്കാത്ത പ്രണയം ഉണർന്നിരിക്കട്ടെ….
‘നീല’യുടെ സംവിധായകൻ Rahul iriyanni ബൂലോകം ടീവിയോട് സംസാരിക്കുന്നു.
“ഞാൻ ഹോട്ടൽ മാനേജ്‌മെന്റ് ആണ് ചെയ്യുന്നത്. ആത്മാർത്ഥമായ, ശരിക്കുമുള്ളൊരു പ്രണയം എന്ന നിലക്കാണ് ഞാൻ ഉദേശിച്ചത്. അതിലെ നായിക നീലുവിന്റെ മനസ്സിൽ ആ പ്രണയം ജീവിക്കുകയാണ്. തന്നിൽ നിന്നും വിട്ടുപോയിട്ടും ഒരു ആത്മാവിനെ പോലെ പിറകെ നടക്കുന്ന നായകൻ. അവളുടെ ഒരു തോന്നൽ ആയിട്ടാണ് ഞാൻ ആ സംഭവം ചെയ്തിരിക്കുന്നത്. ടെക്നിക്കലി കുറച്ചു പരിമിതികൾ ഉണ്ടെങ്കിലും നീലുവിന്റെയും ലാലുവിന്റെയും ആ ആത്മാർത്ഥ പ്രണയം അവതരിപ്പിക്കാൻ സാധിച്ചു.”
എല്ലാരും നീല കാണുക വോട്ട് ചെയ്യുക
Neela Malyalam short film
Production Company: Untold stories
Short Film Description: Neela Malyalam short Film Story of Neelu and Lalu
Producers (,): Rajina Jayesh
Directors (,): Rahul Iriyanni
Editors (,): Rahul Iriyanni
Music Credits (,): Vivek Abhishek
Cast Names (,): Athira,Anilprakashan
Genres (,): Love
**