” നീലവെളിച്ചം “ക്യാരക്ടർ പോസ്റ്റർ.

പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന നാരായണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.ഏപ്രിൽ ഇരുപത്തിന് “നീലവെളിച്ചം” പ്രദർശനത്തിനെത്തുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവ രൂപത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’

കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരൻ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി സാജനാണ്.
സഹ നിർമ്മാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, സൗണ്ട് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്,നിക്സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആബിദ് അബു, അഗസ്റ്റിൻ ജോർജ്.പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ,സ്റ്റിൽസ്-ആർ റോഷൻ,ഡിഐ കളറിസ്റ്റ്-രംഗ, വിഎഫ്‌എക്സ്- മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസ്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

അവരുടെ പ്രകോപനപരമായ വസ്ത്രധാരണ രീതിയാണോ ആണുങ്ങളുടെ ഉറക്കം കെടുത്തുന്നത് ?

ഒരു പെണ്ണ് കുറച്ചു സെക്സിയായി തെരുവില്‍ നടന്നപ്പോള്‍ ലഭിച്ച പ്രതികരണവും പിന്നെ ബുര്‍ക്കയിട്ട് നടന്നപ്പോള്‍ ലഭിച്ച പ്രതികരണവും ഇത് തെളിയിക്കുന്നു

ഹായ് കൂയ് പൂയ്!

ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌ പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌ ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌. വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി. ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌ കയറുന്നു. “വരവര ചോക്ക ചെമ്പരത്തിച്ചോക്ക ജനപുസ്‌.. ജനപുസ്‌… തൊട്ടാവാടി മുല്ലപ്പൂ…!” സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു. “സൂറാ…”

ഹോളിവുഡ് ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ ഈസിയായി മലയാളത്തിലാക്കാം !

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഹോളിവുഡ് സിനിമകളിലെ വേഗതയേറിയ ഇംഗ്ലീഷ് ഡയലോഗുകള്‍ മനസ്സിലാവാത്തവര്‍ക്കായി ഇതാ ഒരു വെബ്സൈറ്റ്.

ജയൻ എന്നൊരു കഥാപാത്രം മതി ഈ നടന്റെ റേഞ്ച് മനസിലാക്കാൻ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയൻ എന്നൊരു കഥാപാത്രം മതി ഇന്ദ്രജിത് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ.പ്രണയവും പകയും ഭ്രാന്തും എല്ലാംനിറഞ്ഞാടിയ