ആഷിക് അബു സംവിധാനം ചെയ്ത ‘നീല വെളിച്ചം’ സിനിമയിലെ ‘അനുരാഗ മധുചഷകം’ എന്ന വീഡിയോ സോംഗ് പുറത്തിറങ്ങി . ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന താരങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു ‘നീലവെളിച്ചം’ ഒരുക്കുന്നത്.
Lyrics : P Bhaskaran
Music Composer : M S Baburaj
Instrumental Arrangement : Bijibal, Rex Vijayan
Singer : K S Chithra
ഗിരീഷ് ഗംഗാധരൻ -ഛായാഗ്രഹണം . ബിജിബാൽ, റെക്സ് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റിങ് -സൈജു ശ്രീധരൻ. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പിആർഒ – എ.എസ്. ദിനേശ്.
1964-ൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ ആയിരുന്നു ഭാർഗവി നിലയം ഒരുങ്ങിയത്.