പാപ്പൻ ഒരു സുരേഷ് ഗോപി – ജോഷി പടം ആയാണ് പ്രൊമോട്ട് ചെയ്തത് എങ്കിലും, സുരേഷ് ഗോപിയോളം ആ സിനിമയിൽ സ്ക്രീൻ ടൈമും പെർഫോമൻസ് ചെയ്യാൻ സ്കോപ്പും കിട്ടിയത് കേവലം രണ്ടു സിനിമകളുടെ മാത്രം മുൻപരിചയം അഭിനയത്തിൽ ഉള്ള നീത പിള്ളക്ക് ആണ്
സിനിമയുടെ കാസ്റ് അന്നൗൺസ്മെന്റ് മുതൽ ഞാൻ ജോഷി സുരേഷ് ഗോപി കോമ്പോയുടെ റീ യൂണിയൻ ഒപ്പം തന്നെ ഈ സിനിമയിൽ പ്രതീക്ഷ വെച്ചത് നീതാപിള്ള എന്ന ഈ അഭിനേത്രിയുടെ സാനിധ്യം കൂടി കണ്ടു കൊണ്ടാണ്. പൂമരത്തിലെ ആ സ്പീച് മുതൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയ മുഖമാണ് ഇവരുടേത്, പക്ഷെ ഇവർക്ക് സിനിമയോടുള്ള പാഷൻ കൂടുതൽ അറിഞ്ഞത് കുങ്ങ്ഫു മാസ്റ്റർ കണ്ടപ്പോൾ ആണ്.
ഒരു ഇന്റർവ്യൂവിൽ ഇവർ തന്നെ പറയുന്നുണ്ടായിരുന്നു ആ സിനിമക്ക് വേണ്ടി അവർ എടുത്ത മുന്നൊരുക്കങ്ങൾ, അവർ ആ ഒരു സിനിമക്ക് ആയി ചിലവഴിച്ചത് വർഷങ്ങൾ ആണ്. അങ്ങനൊരു ഡിസിഷൻ അത്തരം ഒരു കഥാപാത്രത്തിന് (ആക്ഷൻ രംഗങ്ങൾ മികവോടെ ചെയ്യണ്ട കഥാപാത്രം ) വേണ്ടി ഒരു മലയാളി ഹീറോയിൻ ഏറ്റ് എടുക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
പാപ്പനെ കുറിച്ച് ഉള്ള ഇന്റർവ്യൂവിൽ കഥാപാത്ര ഡീറ്റൈലിംഗിന് ആയി ഇവർ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ രീതികൾ ശ്രദ്ധിച്ചു പഠിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതെല്ലാം പാപ്പനിലെ വിൻസി എന്ന കഥാപാത്രത്തിന് മുതൽക്കൂട്ട് ആയി എന്നത് സിനിമ കാണുന്ന ഓരോരുത്തർക്കും മനസിലാകും.
5 വർഷത്തിനിടയിൽ 3 സിനിമകൾ, പരസ്പരം യാതൊരു ബന്ധം പോലുമില്ലാത്ത മൂന്ന് കഥാപാത്രങ്ങൾ മൂന്നും മികച്ചത് ആക്കി എന്ന് മാത്രം അല്ല പാപ്പനിൽ സാക്ഷാൽ സുരേഷ് ഗോപിയോളം ശ്രദ്ധിക്കുന്നൊരു വേഷം ആണ് ഇവർ അനായാസം ചെയ്തു പോയത്.
ഹാർഡ് വർക്കിനൊപ്പം പ്രതിഭ കൂടി കൂടുമ്പോൾ നീത പിള്ള എന്ന അഭിനയത്രി മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആകുമെന്ന് തന്നെ കരുതാം. ടൈപ് കാസ്റ് ചെയ്യപ്പെടാതെ ഇനിയും ഒരുപാട് കഥാപാത്രങ്ങളും ആയി നീത മലയാള സിനിമയിൽ തന്റെതായ സാനിധ്യം അറിയിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു…