സുന്ദര ഗാനങ്ങളുമായി “നീതി” എത്തുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

സുന്ദരമായ മെലഡി ഗാനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ, വ്യത്യസ്തമായ മികച്ച അഞ്ചു് ഗാനങ്ങളുമായി എത്തുകയാണ് ഡോ.ജസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന സിനിമ .മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പിന്നണി പാടുന്ന ട്രാൻസ്ജെൻഡർ ഗായികയുടെ രണ്ട് ഗാനങ്ങളാണ് ഇതിൽ മികച്ചു നിൽക്കുന്നത്.ഇതിൽ ട്രാൻസിണ്ടേഴ്‌സിൻ്റെ ജൽസ ഗാനം ഏറ്റവും മികച്ചു നിൽക്കുന്നു. മഞ്ഞ നിലാ കുളിരണിഞ്ഞ് എന്നു തുടങ്ങുന്ന ഈ ഗാനം എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും. ട്രാൻസെണ്ടേഴ്സായ, കാസർകോഡ് സ്വദേശി ചാരുലതയും, പാലക്കാട് സ്വദേശി വർഷ നന്ദിനിയുമാണ് ഈ ഗാനം ആലപിച്ചത്. മുരളി എസ്.കുമാർ ആണ് ഗാനരചന, സംഗീതം കൃഷ്ണപ്രസാദ്. ട്രാൻസെ ണ്ടർ ചാരുലത മറ്റൊരു മികച്ച ഗാനം കൂടി ആലപിച്ചിട്ടുണ്ട്.

മ്യൂസിക്ക് ഡയറക്ടർ കൃഷ്ണപ്രസാദ് ഒറ്റയ്ക്ക് ആലപിച്ച പതിയേ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായി. കൃഷ്ണപ്രസാദും, അഭിരാമിയും ആലപിച്ച ഗാനവും മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.പോരാടീ എന്ന തുടങ്ങുന്ന വിപ്ലവഗാനവും മികച്ചു നിൽക്കുന്നു. അഖിലേഷാണ് ഗാനരചന, സംഗീതം വിഷ്ണുദാസ്.ആലാപനം വിഷ്ണുദാസ് ,അഖിലേഷ്, വിശാലാക്ഷി, മധു എന്നിവരാണ്. മികച്ചഗാനങ്ങൾ കൊണ്ട് പല മലയാള സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നീതി എന്ന ചിത്രവും മികച്ച ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമാകും.ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.

ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്ന നീതിയുടെ, കഥ, സംഭാഷണം, സംവിധാനം -ഡോ. ജെസ്സി നിർവ്വഹിക്കുന്നു.ഡി.ഒ.പി – ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് വി, എഡിറ്റിംഗ് – ഷമീർ, ഗാനങ്ങൾ – മുരളി കുമാർ, സംഗീതം – ജിതിൻ, കൃഷ്ണപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ – വിനു പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ – അജിത്ത് സി, സി, നിരഞ്ജൻ, വിനീഷ്,ആർട്ട് – മുഹമ്മദ് റൗഫ്, മേക്കപ്പ് – എയർപോർട്ട് ബാബു. കോസ്റ്റ്യൂം ഡിസൈൻ – രമ്യ, കൃഷ്ണ, കോറിയോഗ്രാഫർ – അമേഷ്, വിഎഫക്സ് – വൈറസ് സ്റ്റുഡിയോ, സ്റ്റിൽ – ഷിഹാബ്, പി.ആർ.ഒ- അയ്മനം സാജൻ, ബിനോജ് കുളത്തൂർ, ടി.പി കുഞ്ഞിക്കണ്ണൻ, രമ്യ,ശ്രീക്കുട്ടി നമിത,അയ്മനം സാജൻ, വിജിഷ്പ്രഭു, വർഷാനന്ദിനി, ലതാ മോഹൻ, ആശ, രജനി, ബിനോയ്, നന്ദന, അശ്വിൻ, വൈഷ്ണവ്,സജന, അനുരുദ്ധ്, അഖിലേഷ്, അനീഷ് ശ്രീധർ, കവിത, താര ,അക്ഷയ, ബേബി, ഷീന, സുചിത്ര , ഉണ്ണിമായ, റീന, ഉദയപ്രകാശൻ, ഷാനി ദാസ്, പ്രസാദ്, സിദ്ധിക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് ,ഷിബു, സന്തോഷ്, മാസ്റ്റർ ഷഹൽ, മാസ്റ്റർ ശ്രാവൺ, ലക്ഷ്മണൻ ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു, തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.

Leave a Reply
You May Also Like

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച ഒരേ വിഷയം

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ Shaju Surendran 1994 ക്രിസ്മസ് റിലീസായി ഇറങ്ങിയ രണ്ട് സിനിമകളാണ്…

ആമയും മുയലും യഥാർത്ഥത്തിൽ ഒരു ഓട്ടമത്സരം നടന്നു , ആരാണ് വിജയിച്ചതെന്നു അറിയണ്ടേ ? വീഡിയോ കാണാം

ആമയും മുയലിന്റയും കഥ നിങ്ങൾ കേട്ടിട്ടില്ലേ ? അവർ ഓട്ടമത്സരം നടത്തുന്നതും ഒടുവിൽ അതിൽ ആര്…

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ദർശന രാജേന്ദ്രൻ

‘ഹൃദയം’, ‘ജയ ജയ ജയ ഹേ’ തുടങ്ങിയ ചില മലയാള സിനിമകൾ മൂലം ആരാധകരുടെ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ.

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

രജിത് ലീല രവീന്ദ്രൻ “പപ്പയുടെ ബയോഗ്രഫി എഴുതുക യാണെങ്കിൽ ഈ പുസ്തകത്തിലെ ‘അച്ചീവ്മെന്റ്’ പേജിന്റെ പകുതി…