Connect with us

Entertainment

‘നീതി’ക്കു വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ ധീരമായ പോരാട്ടം

Published

on

പോക്സോ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും ഇരകൾക്കു നീതി ലഭിക്കാതെ പോകുന്നു. കുട്ടികളുടെ അടുത്ത ബന്ധുക്കളും വീട്ടിലെ സന്ദർശകരും ഒക്കെ തന്നെയാകും പലപ്പോഴും പ്രതികൾ. ഇത്തരം പീഡനാനുഭവങ്ങൾ ഉള്ള കുട്ടികളുടെ ജീവിതത്തെ ആ സംഭവം എന്നും വേട്ടയാടുന്നു. അതുമൂലം പ്രതിഭകൾ ആകേണ്ട മിടുക്കികളും മിടുക്കന്മാരും ജീവിതത്തിന്റെ അന്ധകാരത്തിലേക്ക് ചെന്ന് പതിക്കുന്നു.

നീതിക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“വാളയാർ കേസ് ഉൾപ്പെടെ എത്രയോ സംഭവങ്ങൾ നാട്ടിൽ നടക്കുന്നു…പ്രതികളെ നിയമം ശിക്ഷിച്ചാലും കേസുകൾ കൂടുന്നു കാരണമെന്താണ് ? ലൈംഗിക ദാരിദ്ര്യം കൊണ്ടുണ്ടാകുന്ന പീഡോഫീലിയ എന്ന വൈകൃതമായ മാനസികാവസ്ഥയാണ് കാരണം. ഇത് നിയമനടപടികൾ കൊണ്ടുമാത്രം മാറ്റിയെടുക്കാൻ ആകുന്ന ഒന്നല്ല.. വ്യക്തമായ കൗൺസിലിംഗ് കൂടി ആവശ്യവുമാണ്. നിർഭാഗ്യവശാൽ പ്രതികൾ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അതുതന്നെ ചെയുന്ന അവസ്ഥയാണ് പലപ്പോഴും.”

“കുട്ടികളെ തെറ്റായ സ്പര്ശനങ്ങളെ കുറിച്ച് പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അനാവശ്യ ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ അവിടെ തൊടരുത് എന്ന് പറയാനുള്ള അറിവ് അവർക്കുണ്ടാകണം. അവരുടെ ജീവിതം എന്നും മോശമായ ഓർമ്മകൾ വേട്ടയാടുന്ന അവസ്ഥയിലേക്ക് തളച്ചിടപ്പെടാൻ പാടില്ല.”

“ഈ ഷോർട്ട് ഫിലിമിൽ ഒരു പെൺകുട്ടിയുടെ നീതിക്കു വേണ്ടിയുള്ള ധീരമായ പോരാട്ടം കാണാം. തനിക്കു സംഭവിച്ചത് അനിയത്തിക്ക് ഉണ്ടാകരുത് എന്ന നിശ്‌ചയദാർഢ്യം കാണാം. ഈ ധീരതയാണ് ഈ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് ആവശ്യമാണ് ഈ സിനിമ തറപ്പിച്ചു പറയുന്നു.”

നീതിയുടെ സംവിധായകൻ Jestin Joy ബൂലോകം ടീവിയോട് സംസാരിക്കുന്നു

“എന്റെ സ്ഥലം ഇടുക്കിയാണ്. ഞാനൊരു അധ്യാപകനാണ്. നിലവിൽ B.ed കഴിഞ്ഞതേയുള്ളൂ. B.ed ന്റെ ഭാഗമായിട്ടാണ് ഞാൻ ഈ ഷോർട്ട് മൂവി എടുത്തത്. ഞങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമായി ഞങ്ങൾക്കൊരു ഷോർട്ട് മൂവി എടുക്കണമായിരുന്നു. പോക്സോ എന്ന വിഷയമാണ് യൂണിവേഴ്സിറ്റി തന്നിരുന്നത്. ഇതിന്റെ ഷൂട്ടിങ് സത്യത്തിൽ ഒറ്റദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇത് ചെയ്യാൻ എനിക്ക് കുറച്ചു ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. പ്രത്യകിച്ചും അമ്മവേഷം ചെയ്യാനിരുന്ന ആൾ സമയമായപ്പോൾ പിന്മാറിയതൊക്കെ കൊണ്ട് പെട്ടന്ന് കിട്ടിയ ഒരാളെ കൊണ്ട് ചെയ്യിപ്പിക്കേണ്ടി വന്നു. കുറച്ചു സമയം കൂടി കിട്ടിയിരുന്നു എങ്കിൽ ഇത് കൂടുതൽ നന്നാക്കാം എന്ന് തോന്നിയിരുന്നു . രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ ഷൂട്ടിങ് വൈകിട്ട് മൂന്നു-നാല് മണിയോടെ അവസാനിച്ചു.”

നീതി വ്യക്തമായി ആശയം പകർന്നു നൽകുന്നു , ജസ്റ്റിൻ പറയുന്നു

“സത്യം പറഞ്ഞാൽ ഇതൊരു റിയൽ ലൈഫ് ഇൻസിഡന്റ് ആണ്. ഈ അനുഭവം ഒരു ആൺകുട്ടിക്ക് ആണ് ഉണ്ടായതു എന്ന വ്യത്യാസമേ ഉള്ളൂ. ഞാൻ പഠിപ്പിക്കാൻ പോയപ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞ കഥയാണ്. പോക്സോ വിഷയമാണ് ഞങ്ങളോട് ചെയ്യാൻ പറഞ്ഞിരുന്നത് എങ്കിലും മേല്പറഞ്ഞ ആ ത്രെഡ് വച്ചുകൊണ്ടു ഒരു റിയൽ ലൈഫ് ഇൻസിഡന്റ് ആണ് ഞാൻ ചെയ്തത്. സമൂഹത്തിൽ ആൺകുട്ടികൾക്ക് എന്നതിനേക്കാൾ പെൺകുട്ടികൾക്കാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത് എന്നത് കൊണ്ട് ഒരു പെൺകുട്ടിയുടെ കഥയാക്കി എടുത്തു. ആൺകുട്ടിയുടെ കഥയാക്കി എടുത്താൽ സമൂഹം എത്രത്തോളം അത് സ്വീകരിക്കും എന്ന് അറിയില്ലായിരുന്നു. ആ ആൺകുട്ടിക്ക് തന്റെ ഫാമിലി മെമ്പറിൽ നിന്ന് തന്നെ ഉണ്ടായ അനുഭവമാണ്. ”

നീതിക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

ഇത്തരം സംഭവങ്ങൾ അവർത്തിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യണം ? ജസ്റ്റിൻ പറയുന്നു

“നിയമം ഉണ്ടെന്നു പറഞ്ഞാലും അത് നോക്കുകുത്തിയായി നിൽക്കുന്ന സമയമാണ്. കുറ്റങ്ങൾ കൂടിവരുന്നതല്ലാതെ കുറഞ്ഞു വരുന്നതായി കാണുന്നില്ല. വാർത്തകൾ കണ്ടാൽ തന്നെ അത് നമുക്ക് മനസിലാകും. സെക്സ് എഡ്യൂക്കേഷൻ സ്‌കൂളുകളിൽ കൊടുക്കണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം.ലൈംഗികതയുടെ കാര്യത്തിൽ കുട്ടികൾക്കൊരു ക്യൂരിയോസിറ്റിയുണ്ട്. അത് കുറയ്ക്കാൻ ലൈംഗിക വിദ്യാഭ്യാസം കൊണ്ട് സാധിക്കും. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് അവർക്കു മനസിലാക്കാൻ സാധിക്കും. കുട്ടികളായിരുക്കുമ്പോൾ തന്നെ കൃത്യമായ അവബോധം കൊടുത്താൽ അവർ വലുതായാൽ ലൈംഗികവൈകൃതങ്ങൾ ഉള്ളവർ ആയിത്തീരില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.”

“മനസ്സിൽ ഒരുപാട് ആശയങ്ങൾ ഉണ്ട്. ഞാൻ ടീച്ചിങ്ങിനെക്കാൾ കൂടുതൽ ആഗ്രഹിക്കുന്ന മേഖല സിനിമ തന്നെയാണ്. പിന്നെ ജീവിതത്തിൽ പിടിച്ചു നില്ക്കാൻ ഒരു പ്രൊഫഷൻ ആവശ്യമാണ് എന്നതുകൊണ്ട്അധ്യാപനം സ്വീകരിച്ചു.”

എല്ലാരും നീതി കാണുക ..വോട്ട് ചെയ്യുക

നീതിക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Theme : Pocso Act 2012 is a comprehensive law to provide protection of children from the offences of sexual assault, sexual harassment, and pornography. As part of our B.Ed programme we the students of St Thomas College Of Teacher Education Pala has prepared a short film on theme Pocso Act

DOP : Jestin Joy
Editing : Amal Sijo
Bgm: Manu Ephrem
Sound Mixing : Bibee Audio Lab Pala
Dubbing : Insight Studio Pala
Art Director : Leo K Jose
Transportation : Midhun Gopi
LocationManage : Devathan E M
Light : Sebin C S

 

 192 total views,  12 views today

Advertisement
Advertisement
Entertainment23 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement