മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ ദി കോർ’ ലെ നീയാണെൻ ആകാശം എന്ന വീഡിയോ സോങ് യുട്യൂബിൽ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്. മാത്യു പുളിക്കൻ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ് , വരികൾ ജാക്വിലിൻ മാത്യുവിന്റേത്.

സ്വവർഗാനുരാഗിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക.. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. കാതൽ ദി കോർ മികച്ച പ്രേക്ഷാഭിപ്രായം സ്വരൂപിച്ചുകൊണ്ടു വിജയകരമായി പ്രദർശനം തുടരുകയാണ് ‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം ആണ് പ്രേക്ഷകർക്ക് നൽകുന്നത്.

ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

You May Also Like

രാജേഷ് കെയർ ഓഫ് തളത്തിൽ ദിനേശൻ

രാജേഷ് കെയർ ഓഫ് തളത്തിൽ ദിനേശൻ Prasannan Cr സാമ്പത്തികമായി വിജയിച്ച കണ്ടിരിക്കാൻ നല്ല രസമുള്ള…

റെസ്റ്റോറന്റിലെ വെയിറ്ററോട് സെക്സ് ചോദിച്ചു റിയ സെൻ

ഹോട്ടൽ വെയിറ്ററോട് സെക്സ് ചോദിച്ചു റിയാ സെൻ. ഇതുകേട്ട വെയിറ്റർ അന്ധാളിച്ചു പോയി. സംഭവം ഇതാണ്…

കലത്തിൽ തല കുടുങ്ങിയ പെൺകുട്ടി രക്ഷപ്പെടുമോ ?

ഒരേയൊരു കഥാപാത്രം മാത്രമുള്ളൊരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയുന്ന ‘ജൂലിയാന’. സംഭാഷണമില്ലാത്ത,…

അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പേര് പരിഹസിക്കുന്ന ഒരു സംവിധായകൻ ആണ് അറ്റ്ലി

കണ്ടുമറന്ന കഥകളിലെ അറ്റ്ലി ജയം ബി എൻ ഷജീർ ഷാ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ…