നെറ്റ്ഫ്‌ളിക്‌സില്‍ ‘തല്ലുമാല’ എത്തിയതോടെ വിവാദങ്ങളും എത്തി. തല്ലുമാലയുടെ കന്നട പതിപ്പിൽ ബീഫ് എന്നത് വെട്ടി നെറ്ഫ്ലിക്സ് മട്ടൻ എന്നാക്കിയിരിക്കുകയാണ്. ജംഷിയും വസീമും തമ്മില്‍ പള്ളിയില്‍ വച്ച് നടക്കുന്ന ആദ്യ തല്ലിന് മുമ്പ് സംസാരിക്കുന്ന സമയത്തും, വസീമിന്റെ കല്യാണത്തിന്റെ സമയത്തുമെല്ലാം ബീഫ് പപ്പ്‌സും ബീഫ് ബിരിയാണിയും കടന്നു വരുന്നുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് ബീഫായി കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കന്നട പതിപ്പിൽ ബീഫിന് പകരം മട്ടന്‍, കറി എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. നെറ്റ്ഫ്ലിക്സിസിന്റെ സംഘപരിവാർ പേടിയാണ് എന്നാണു സോഷ്യൽ മീഡിയയിൽ ചർച്ചനടക്കുന്നത്. നെറ്ഫ്ലിക്സിന്റെ ബീഫ് പേടി നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് തയ്യാറാക്കിയ സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പാട്ടില്‍ ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന നീരജ് മാധവന്റെ മലയാളം റാപ്പ് ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാക്കി നെറ്റ്ഫ്‌ളിക്‌സ് മാറ്റിയിരുന്നു.

Leave a Reply
You May Also Like

1986 ജൂലൈ മാസവും, മോഹൻലാലിന്റെ റെയ്ഞ്ചും

1986 ജൂലൈ മാസവും, മോഹൻലാലിന്റെ റെയ്ഞ്ചും. Aneesh Nirmalan 36 വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂലൈ…

മായാശ്രീയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന മായ ശ്രീ എന്നാ മോഡലിന്റെ സ്പെഷ്യൽ ഫോട്ടോകൾ സോഷ്യൽ…

ലൈഗറിന്റെ പരാജയം, പ്രശ്ങ്ങൾ തീരുന്നില്ല, സംവിധായകനും വിതരണക്കാരും തമ്മിലുള്ള പ്രശ്നം രൂക്ഷം

ഏറെ കൊട്ടിഘോഷിച്ചു റിലീസ് ആയ ലൈഗറിന്റെ ദയനീയ പരാജയം വാർത്തയായിരുന്നല്ലോ. ഇത് വിജയ് ദേവാരക്കൊണ്ടയെ പോലും…

എന്താണ് ഈ ‘കൂടുകാച്ചി ബിരിയാണി’ ?

എന്താണ് ഈ “കൂടുകാച്ചി ബിരിയാണി” ? അറിവ് തേടുന്ന പാവം പ്രവാസി കുറച്ച് നാൾ മുമ്പ്…