0 M
Readers Last 30 Days

നെഗറ്റീവ് എനര്‍ജി – സ്കൂളില്‍ പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും!

Facebook
Twitter
WhatsApp
Telegram
65 SHARES
779 VIEWS

 

negative-energy-is-it-real

ഈയിടെയായി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും. സംഗതി കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഗുമ്മുണ്ട് എന്നതിനാലും അതിഭയങ്കരന്‍മാര്‍ ആയ ചില ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ ആണ് ഇത്, പ്യുവര്‍ സയന്‍റീഫിക് എന്ന്‍ വിശേഷിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നത് എന്നതുകൊണ്ടും സംഗതി നന്നായിട്ട് ക്ലിക്കായിട്ടുണ്ട് എന്നത് സത്യം.

ആ പഴയ കോമഡി സീന്‍ ഓര്‍മയില്ലേ? ജോജി നന്ദിനി തമ്പുരാട്ടിയെ മലയുടെ മുകളില്‍ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയിട്ട് ‘ജ്യോതി’ വരുന്ന കാര്യം പറയുന്നത്? അപ്പോ നന്ദിനി പറയും “എനിക്കറിയാം ജ്യോതിയെ. എന്റെ കൂടെ സ്കൂളില്‍ പഠിച്ചതാ”. “അത് സ്കൂളില്‍ പഠിച്ച ജ്യോതി, ഇത് ആകാശത്ത് പൊങ്ങി വരുന്ന ജ്യോതി” എന്ന് ജോജി പറഞ്ഞു മനസിലാക്കിക്കൊടുക്കും. ഏതാണ്ട് അത് തന്നെയാണ് ഈ പോസിറ്റീവ് എനര്‍ജിയുടെയും കാര്യം.  സ്കൂളില്‍ പഠിച്ച പോസിറ്റീവ് എനര്‍ജി അല്ല ഇത് എന്നും, ഇത് സംഗതി ആകാശത്ത് പൊങ്ങി വരും എന്ന് കരുതപ്പെടുന്ന ഒരു തട്ടിപ്പ് ‘ജ്യോതി’ മാത്രമാണു എന്നുമാണ് വിശദമാക്കാന്‍ പോകുന്നത്.എനര്‍ജി (Energy) എന്ന വാക്കാണ് ഇതിലെ പ്രധാന പ്രശ്നക്കാരന്‍. മറ്റ് പല വാക്കുകളും എന്നപോലെ ഈ വാക്കും പല മേഖലകളിലും പല അര്‍ത്ഥങ്ങളിലാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് പലരും അറിയാറില്ല. ഉദാഹരണത്തിന് ‘കരിവീരന്‍’ എന്ന്‍ പറഞ്ഞാല്‍ ‘ആന’ എന്നാണ് ഉദേശിക്കുന്നതെന്ന്‍ മലയാളിക്ക് പെട്ടെന്ന് പിടികിട്ടും. എന്നാല്‍ കൈപ്പുസ്തകം വായിച്ചു മുറിമലയാളം പഠിച്ച ഒരു ഗോസായിയെ സംബന്ധിച്ച് ചിലപ്പോള്‍ അത്  ‘കരിയായിപ്പോയ’ അല്ലെങ്കില്‍ ‘കരിഞ്ഞുപോയ’ വീരന്‍ എന്നാവും മനസിലാവുക. എനര്‍ജി എന്ന വാക്കിന് സംഭവിക്കുന്ന ദുരന്തവും ഇതാണ്. മൂന്ന്‍ മേഖലകളിലാണ് പ്രധാനമായും എനര്‍ജി എന്ന വാക്ക് ഉപയോഗിക്കുന്നത്. ഒന്ന്‍ എല്ലാവര്‍ക്കും (കേട്ടു) സുപരിചിതമായ Physics എന്ന ഭൌതികശാസ്ത്രം, രണ്ടാമത് മനശാസ്ത്രം (Psychology),  പിന്നെ ഈസോടീറിസം (Esoterism) എന്ന, പേരിലൂടെ അധികം പ്രസിദ്ധമല്ലാത്ത ഒരു മേഖല. ഇനിയും വേറെ ചില വ്യത്യസ്ഥമേഖലകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഈ മൂന്ന്‍ മേഖലകളിലെയും അര്‍ത്ഥങ്ങളാണ് എപ്പോഴും കൂട്ടിക്കലര്‍ന്ന് പ്രശ്നമാകുന്നത് എന്നതിനാല്‍ മറ്റുള്ളവ തല്‍ക്കാലം ഒഴിവാക്കാം.

ശാസ്ത്രവും സയന്‍സും

Energy എന്ന വാക്കിന്റെ ശാസ്ത്രീയമായ അര്‍ത്ഥം ആണ് നമ്മുടെ വിഷയം എന്നതിനാല്‍ ശാസ്ത്രം എന്ന വാക്ക് കൂടി വ്യക്തമാക്കിയിട്ട് വേണം അവിടേയ്ക്ക് കടക്കാന്‍. പൊതുവേ Science എന്ന വാക്കിന്റെ തത്തുല്യമായ പദമാണ് മലയാളത്തില്‍ ‘ശാസ്ത്രം’ എന്നാണ് പരക്കെയുള്ള ധാരണ. എന്നാല്‍ ഇത് അത്ര കൃത്യമല്ല. ശാസ്ത്രം എന്ന വാക്കിന് Science എന്ന വാക്കിനേക്കാള്‍ പഴക്കമുണ്ട് എന്നുവേണമെങ്കില്‍ പറയാം. മലയാളത്തില്‍ ആ വാക്ക് ഉണ്ടാകുന്നത് ‘ശാസിക്കപ്പെട്ടത്’ എന്ന അര്‍ത്ഥത്തിലാണ്. സമൂഹത്തില്‍ പൊതുവേ അറിവുള്ളവര്‍ എന്ന്‍ മാനിക്കപ്പെട്ടിരുന്ന മഹാന്മാര്‍ മറ്റുള്ളവര്‍ക്ക് നല്കിയ ശാസനകളുടെ ആകെത്തുകയാണ് ശാസ്ത്രം. അതുകൊണ്ടാണ് അര്‍ത്ഥശാസ്ത്രം, നാട്യശാസ്ത്രം എന്നു തുടങ്ങി കാമശാസ്ത്രം വരെ ഈ ‘-ശാസ്ത്രം’ എന്ന വാലോടുകൂടി നില്‍ക്കുന്നത്. നാട്യശാസ്ത്രം കൈകാര്യം ചെയ്യുന്നത് ഒരു കലയെയാണ്, അത് Science അല്ല. ഭരതമുനിയെ പോലെയുള്ള മഹാന്മാര്‍ ആ കല പിന്‍തുടരുന്നവര്‍ക്കായി നല്കിയ ശാസനകള്‍ എന്ന അര്‍ത്ഥത്തിലാണ് അത് നാട്യ-ശാസ്ത്രം ആയത്. അത് ഒരിയ്ക്കലും Science of dancing അല്ല. സയന്‍സ് എന്നത്, അത് ഇന്ന്‍ ഉപയോഗിക്കപ്പെടുന്ന അര്‍ത്ഥത്തില്‍, വളരെ പഴക്കം കുറഞ്ഞ ഒരു വാക്കാണ്. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്കപ്പുറം അത് പോവില്ല. അത് ‘ശാസനകള്‍’  അല്ല എന്നതാണ് ഏറ്റവും പ്രധാനമായ വ്യത്യാസം. (ഇവിടുന്നങ്ങോട്ട് ഈ ലേഖനത്തില്‍ ‘ശാസ്ത്രം’ എന്നത് Science എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്) അത് പൂര്‍ണമായും അനുഭവജ്ഞാനവും ഗണിതവും അവയില്‍ നിന്ന്‍ ഉരുത്തിരിയുന്ന പൊതുതത്വങ്ങളും ചേര്‍ന്നതാണ്. ഇവിടെ അന്തിമമായ അധികാരസ്ഥാപനങ്ങളോ, ആധികാരികഗ്രന്ഥങ്ങളോ, അന്തിമാധികാരം കൈയാളുന്ന വ്യക്തികളോ ഇല്ല. ഇവിടെ ഓരോ തത്വവും എല്ലായ്പ്പോഴും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാണ്. പോരായ്മ ഉണ്ടെന്ന് തോന്നുന്ന പക്ഷം തിരുത്തപ്പെടാതെ, അല്ലെങ്കില്‍ പോരായ്മ സമ്മതിച്ചുകൊണ്ടല്ലാതെ ഒരു തത്വത്തിനും നിലനില്‍ക്കാനാവില്ല. ഇതിനെ പലരും സയന്‍സിന്റെ വിശ്വാസ്യതയില്ലായ്മയായി ചിത്രീകരിക്കാറുണ്ട്. അത് ഒന്നുകില്‍ അറിവില്ലായ്മയാണ്, അല്ലെങ്കില്‍ ദുരുദേശ്യമാണ്. നിങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ ലോകത്തെ കുറിച്ച് ഒരു സങ്കല്‍പ്പമുണ്ടായിരുന്നു. ഇപ്പൊഴും നിങ്ങള്‍ ആ സങ്കല്പങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടോ? അതോ അവ കാലാകാലങ്ങളില്‍ മാറിയോ? തീര്‍ച്ചയായും അത് മാറിയതുകൊണ്ടാണ് ഇന്ന്‍ നിങ്ങള്‍ ഒരു പക്വതയുള്ള വ്യക്തി ആയത്. അങ്ങനെ മാറിയില്ലായിരുന്നു എങ്കില്‍ നിങ്ങളെ ബുദ്ധിമാന്ദ്യം ബാധിച്ച ആളായി കണക്കാക്കുമായിരുന്നു. ആ മാറ്റങ്ങളാണ് നിങ്ങളെ ഇന്ന്‍ അഭിപ്രായം പറയാന്‍ യോഗ്യതയുള്ള ആളാക്കി മാറ്റിയത്. അസന്ദിഗ്ദ്ധമായ തെളിവുകളോടെ ഏതൊരാള്‍ക്കും ഏത് ശാസ്ത്രസിദ്ധാന്തത്തെയും വെല്ലുവിളിക്കാം. നിങ്ങളുടെ വാദങ്ങള്‍ക്ക് അതുവരെയുള്ള അറിവുകളെ യുക്തമായി ഖണ്ഡിക്കാന്‍ കഴിയുന്ന പക്ഷം അത് അംഗീകരിക്കാന്‍ ശാസ്ത്രം നിര്‍ബന്ധിതമാണ്. അത് നിങ്ങളുടെ മുന്നിലുള്ള ശാസ്ത്രത്തിന്റെ പരാജയമല്ല, മറിച്ച് നിങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ശാസ്ത്രസമൂഹത്തിന്റെ വിജയമായാണ് കണക്കാക്കുക. ഈ രീതിയില്‍ അനിവാര്യമായ സങ്കല്‍പ്പമാറ്റങ്ങളോടുള്ള വിധേയത്വമാണ് സയന്‍സിനെ ലോകകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ യോഗ്യതയുള്ളതാക്കുന്നത്. ഇന്ന്‍ നമ്മള്‍ അനുഭവിക്കുന്ന എല്ലാ സുഖസംവിധാനങ്ങളും ഈ രീതിയിലൂടെ ശാസ്ത്രം കൈവരിച്ചുതന്നതാണ്.

പോസിറ്റീവും നെഗറ്റീവും ഭൌതികത്തില്‍

ബലം (Force), പ്രവേഗം (Velocity), ത്വരണം (Acceleration) തുടങ്ങിയ അളവുകള്‍ സദിശഅളവുകള്‍ (Vectors) എന്നാണ് അറിയപ്പെടുന്നത്. അവയെക്കുറിച്ച് പറയുമ്പോള്‍ അവയുടെ ദിശ കൂടി പറഞ്ഞാലെ (സ-ദിശ) അര്‍ത്ഥമുള്ളൂ.  നിങ്ങള്‍ ഒരു പന്തിനെ കിഴക്കോട്ട് തട്ടുമ്പോഴും പടിഞ്ഞാറോട്ട് തട്ടുമ്പോഴും ഒരേ ബലമാണ് കൊടുക്കുന്നതു എങ്കിലും ഫലം വ്യത്യസ്തമല്ലേ? ഗണിതഭാഷയില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇത്തരം അളവുകളുടെ കൂടെ ചില അവസരങ്ങളില്‍ നെഗറ്റീവ് ചിഹ്നം ചേര്‍ക്കാറുണ്ട്. കിഴക്കോട്ട് പ്രയോഗിക്കുന്ന ബലത്തിനെ F എന്നു സൂചിപ്പിച്ചാല്‍ അതിനു നേരെ എതിര്‍ദിശയില്‍ പ്രയോഗിക്കപ്പെടുന്ന തുല്യബലത്തെ -F എന്നു സൂചിപ്പിക്കും. ഇവിടെ ‘നെഗറ്റീവ്’ എന്ന സങ്കല്‍പ്പം ദിശയേ സൂചിപ്പിക്കുന്ന ഒരു സൂചകം മാത്രമാണ്. ഇവിടെ പോസിറ്റീവ്-നെഗറ്റീവ് ദിശകള്‍ നിരീക്ഷകന്റെ സൌകര്യമനുസരിച്ച് തെരഞ്ഞെടുക്കാം. ഒരു ദിശ പോസിറ്റീവ് ആയി പരിഗണിച്ചാല്‍, എതിര്‍ദിശ താനേ നെഗറ്റീവ് ദിശ ആയി മാറും. മറിച്ചാണ് തെരെഞ്ഞെടുക്കുന്നത് എങ്കിലും ഫലം ഒന്ന്‍ തന്നെയായിരിക്കും. (പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒരാള്‍ തരുന്ന തൊഴിയും മറിച്ച് കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒരാള്‍ തരുന്ന തൊഴിയും മുന്നില്‍ ചെന്നു നിന്ന് വാങ്ങിയാല്‍ ഒരുപോലെ ഇരിക്കുമല്ലോ). പിണ്ഡം, താപനില, വ്യാപ്തം തുടങ്ങിയ അളവുകള്‍ അദിശ അളവുകള്‍ (scalar quantity) ആണ്. അവയ്ക്കു ദിശ പ്രസക്തമല്ല, അതുകൊണ്ട് തന്നെ അവയോടൊപ്പം നെഗറ്റീവ് ചിഹ്നം കൊണ്ട് ദിശ സൂചിപ്പിക്കേണ്ട കാര്യമില്ല. (-4oC എന്നൊക്കെ താപനില പറയുന്നത് oC എന്ന യൂണിറ്റിന്റെ നിര്‍വചനം കൊണ്ട് മാത്രമാണ് പ്രസക്തമാകുന്നത്. താപനിലയുടെ അന്തര്‍ദേശീയ യൂണിറ്റ് ആയ K (kelvin) പ്രകാരം അത് 269K ആണ്). വേറെ ചില ഗണിതക്രിയകളില്‍ വിപരീത അനുപാതത്തെ സൂചിപ്പിക്കാനും നെഗറ്റീവ് ചിഹ്നം ഉപയോഗിക്കാറുണ്ട്. അവിടെയും കുറയുന്നതിന്റെയോ കൂടുന്നതിന്റെയോ ‘ദിശ’യാണ് ആത്യന്തികമായി അത് പ്രതിനിധാനം ചെയ്യുക.

ഊര്‍ജം (Energy) എന്നാല്‍

Energy എന്ന വാക്ക് ഏതാണ്ട് AD 1600 മുതല്‍ തന്നെ ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ Hermann Helmholtz ഊര്‍ജസംരക്ഷണ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തുംവരെ Energy എന്ന സങ്കല്‍പ്പത്തിന് ഫിസിക്സില്‍ വലിയ സ്ഥാനമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ഊര്‍ജസംരക്ഷണ സിദ്ധാന്തം (Conservation of Energy) ഫിസിക്സിലെ ഏറ്റവും അടിസ്ഥാനപരമായ ഒരു നിയമമാണ്. ഭൌതികശാസ്ത്രം ഊര്‍ജത്തെ നിര്‍വചിക്കുന്നത് ‘പ്രവൃത്തി ചെയ്യാനുള്ള കഴിവ്’ അല്ലെങ്കില്‍ ‘Ability/Capacity to do work’ എന്നാണ്.  (ഈ നിര്‍വചനമൊന്നും ഒരു സുപ്രഭാതത്തില്‍ ഏതോ ഒരു ശാസ്ത്രജ്ഞന്‍ വിളിച്ചുപറഞ്ഞപ്പോള്‍ ശാസ്ത്രലോകം കൈകൊട്ടി അങ്ങ് സമ്മതിച്ചുകൊടുത്തതൊന്നും അല്ല. വളരെ കാലങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞുവന്നതാണ്.) അതിനെ ജൂള്‍ (J) എന്ന യൂണിറ്റിലാണ് അളക്കുന്നത്.

നമുക്ക് ഈ യൂണിറ്റില്‍ ഒരു ചെറിയ ശസ്ത്രക്രിയ നടത്തി അത് പോസിറ്റീവും നെഗറ്റീവുമൊക്കെ ആകാനുള്ള സാധ്യത പരിശോധിക്കാന്‍ കഴിയും. പേടിക്കണ്ട,വെറും സ്കൂള്‍ ലെവല്‍ കളിയാണത്.

ഒരു ന്യൂട്ടന്‍ (N, ബലത്തിന്റെ യൂണിറ്റ്) ബലം ഉപയോഗിച്ച് ഒരു വസ്തുവിനെ ബലത്തിന്റെ ദിശയില്‍ ഒരു മീറ്റര്‍ (1m) ദൂരം നീക്കിയാല്‍ അവിടെ ഒരു ജൂള്‍ ഊര്‍ജം ചിലവഴിച്ചു എന്നുപറയും. അതായത്,

1J = 1N x 1m

ഇനി കീറിമുറിക്കേണ്ടത് 1N എന്ന അളവിനെയാണ്. ഒരു കിലോഗ്രാം (kg) പിണ്ഡം (mass) ഉള്ള ഒരു വസ്തുവില്‍ 1 m/s2 ത്വരണം (Acceleration) ഉണ്ടാക്കാന്‍ കഴിവുള്ള ബലത്തെയാണ് നമ്മള്‍ 1N ബലം എന്ന്‍ അളക്കുക.  (ന്യൂട്ടന്റെ രണ്ടാം ചലനനിയമമായ, F = ma യില്‍ നിന്നാണ് ഇത് പറയുന്നത്. m=1 kg, a= 1 m/s2 ആവുമ്പോള്‍ F= 1N ആകുന്നു) അതായത്,

1N = 1kg x 1 m/s2

ഇനി ത്വരണം എന്താണെന്ന് നോക്കാം. ഒരു വസ്തുവിന്റെ പ്രവേഗത്തിന്  (velocity, നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന സ്പീഡ്) ഒരു സെക്കന്‍റില്‍ ഒരു മീറ്റര്‍ പെര്‍ സെക്കന്‍റ് (1m/s) വ്യത്യാസം വരുന്നു എങ്കില്‍ അതിന് 1 m/s2 ത്വരണം ഉണ്ട് എന്ന് പറയും. ഇനി നിശ്ചലാവസ്ഥയില്‍ ഇരിക്കുന്ന ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിക്കുക വഴി അതിന് ഒരു സെക്കന്‍റ് കൊണ്ട് 1m/s പ്രവേഗം ഉണ്ടായി എങ്കില്‍ അവിടെയും 1m/s2 ത്വരണം ഉണ്ടായി എന്ന്‍ പറയാം.

ഇത്രയും അടിസ്ഥാന അളവുകളെ യോജിപ്പിച്ച് Energy യുടെ യൂണിറ്റ് നമുക്ക് ഇങ്ങനെ കാണിക്കാം

1J = 1kg x 1 m/s2 x 1m

അല്ലെങ്കില്‍,

1J = 1kg x 1m2/s2

ഊര്‍ജം നെഗറ്റീവ് ആകുന്നത് എപ്പോള്‍?

മുകളില്‍ കണ്ട പരിശോധന ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും, ഇടത്തു വശത്തെ ഊര്‍ജം നെഗറ്റീവ് ആകണമെങ്കില്‍ വലതുവശത്തെ അളവുകളില്‍ ഏതെങ്കിലും ഒരെണ്ണമോ മൂന്നെണ്ണമോ നെഗറ്റീവ് ആകണം. രണ്ടെണ്ണം നെഗറ്റീവ് ആയാല്‍ അവ തമ്മില്‍ ഗുണിക്കുമ്പോള്‍ പോസിറ്റീവ് ആകുമെന്നതിനാല്‍ വലതുവശത്ത് മാറ്റം വരില്ല. ഇവിടെ മീറ്റര്‍ എന്ന m ഉം സെക്കന്‍റ് എന്ന s ഉം ഈ സമവാക്യത്തില്‍ വര്‍ഗങ്ങള്‍ (squares) ആണ്. വര്‍ഗങ്ങള്‍ ഒരിയ്ക്കലും നെഗറ്റീവ് ആവില്ല. ബാക്കിയുള്ളത് mass എന്ന പിണ്ഡമാണ്. അത് നെഗറ്റീവ് ആകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.

ന്യൂട്ടന്റെ നിയമം അനുസരിച്ചു

F =  ma

നിങ്ങള്‍ ഒരു വസ്തുവില്‍ കിഴക്കോട്ട് ബലം പ്രയോഗിച്ചു എന്നിരിക്കട്ടെ. കിഴക്ക് ഇവിടെ പോസിറ്റീവ് ദിശയായി പരിഗണിച്ചാല്‍ F പോസിറ്റീവ് ആയി. ഇനി m നെഗറ്റീവ് ആകുന്ന സാഹചര്യം നോക്കുക. ഇടതുവശം പോസിറ്റീവ് ആയതിനാല്‍ ma എന്ന ഗുണനഫലം പോസിറ്റീവ് ആയെ കഴിയൂ. അപ്പോ a -യും നെഗറ്റീവ് ആകേണ്ടിവരും. അതായത് ത്വരണം സംഭവിക്കുന്നത് നെഗറ്റീവ് ദിശയായ പടിഞ്ഞാറോട്ട് ആയിരിയ്ക്കും. നെഗറ്റീവ് പിണ്ഡം ഉള്ള ഒരു വസ്തുവിനെ നിങ്ങള്‍ കിഴക്കോട്ട് തള്ളിയാല്‍ അത് പടിഞ്ഞാറോട്ട് നീങ്ങും എന്നര്‍ത്ഥം, ബലം പ്രയോഗിച്ച ദിശയുടെ നേര്‍ വിപരീത ദിശയില്‍! ഇങ്ങനെ ഒരു വസ്തുവിനെ നിങ്ങള്‍ക്ക് ഒരിയ്ക്കലും നിത്യജീവിതത്തില്‍ കാണാന്‍ കഴിയില്ല, ഇന്നുവരെ ശാസ്ത്രലോകം എങ്ങും കണ്ടെത്തിയിട്ടും ഇല്ല.

അപ്പോ നേരത്തെ കണ്ട എനര്‍ജിയുടെ സമവാക്യത്തില്‍ പിണ്ഡം നെഗറ്റീവ് ആകാത്തിടത്തോളം കാലം ഊര്‍ജം ഒരിയ്ക്കലും നെഗറ്റീവ് ആകുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, നെഗറ്റീവ് എനര്‍ജി എന്ന്‍ പറയുന്ന ഒരു സാധനം സയന്‍സില്‍ ഇല്ല! എനര്‍ജി എപ്പോഴും പോസിറ്റീവ് ആണ്, അതുകൊണ്ട് തന്നെ പോസിറ്റീവ് എനര്‍ജി എന്ന്‍ പറയാറില്ല. (‘പെണ്‍ പശു’ എന്ന്‍ പറയാത്തപോലെ തന്നെ)

ഊര്‍ജം-ഭൌതികത്തിലും മറ്റ് മേഖലകളിലും

എനര്‍ജി എന്ന വാക്ക് ഉപയോഗിയ്ക്കുന്ന മറ്റ് രണ്ടു മേഖലകളായ ഈസോടീറിസത്തിലും സൈക്കോളജിയിലും അതിനു മേല്‍ വിവരിച്ച അര്‍ത്ഥമല്ല ഉള്ളത്. സൈക്കോളജിയില്‍ പലപ്പോഴും Psychic Energy എന്നതിന്റെ ചുരുക്കമായിട്ടാണ് എനര്‍ജി എന്ന വാക്ക് ഉപയോഗിക്കുന്നത്. മടി പിടിച്ചിരിക്കുന്ന ഒരാളോട് ‘അല്പം എനര്‍ജിയോടെ ഇരിക്കൂ’ എന്ന്‍ ഉപദേശിക്കുമ്പോള്‍ എനര്‍ജി എന്ന വാക്ക് ഈ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. അതിനു നിയതമായ ഗണിതരൂപമോ ഏതെങ്കിലും ഭൌതികശാസ്ത്ര അളവുമായി എന്തെങ്കിലും ബന്ധമോ ഇല്ല. (സൈക്കിക് എനര്‍ജിയെ കുറിച്ച് ഈ പുസ്തകത്തില്‍ കൂടുതല്‍ വായിയ്ക്കാം). മനശാസ്ത്രജ്ഞര്‍ ആ വാക്ക് തികച്ചും വ്യത്യസ്ഥമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നുകാണാം. ഈസോടീറിസത്തിലെ കാര്യവും ഇതുപോലെ തന്നെ. അവിടെയും ഈ വാക്കിന് കൃത്യമായ ഒരു നിര്‍വചനം ഇല്ല. Spiritual Energy എന്നതിനെയാണ് ഇവിടെ Energy എന്നതുകൊണ്ട് ഉദേശിക്കുന്നത്. ജീവബലം എന്നോ, ശരീരത്തെയും മനസിനെയും ഇഴചേര്‍ക്കുന്ന തുടര്‍ച്ച എന്നോ ഒക്കെ വ്യാഖ്യാനിക്കാറുണ്ട്. ഹിന്ദു തത്വശാസ്ത്രത്തിലെ ‘പ്രാണന്‍’, ‘കുണ്ഡലിനി’ തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ എല്ലാം ഈ Esoteric Energy യുടെ ചില വകഭേദങ്ങള്‍ ആണ്. Psychic Energy, Cosmic Energy, Vital Energy, Spiritual Energy എന്നിങ്ങനെ പല പേരുകളില്‍ പല വ്യാഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Energy-കള്‍ ഒന്നും ആധുനികശാസ്ത്രത്തിന്റെ Energy-ആശയവുമായി ഒത്തുപോകുന്നവയല്ല. ഇവയൊക്കെ ഏതെങ്കിലും രൂപത്തിലുള്ള ഭൌതിക ഊര്‍ജമായി പരിഗണിക്കപ്പെടണമെങ്കില്‍ അവ സയന്‍സിലെ ഊര്‍ജത്തിന് ഉള്ള അടിസ്ഥാന സവിശേഷതകള്‍ പ്രകടിപ്പിക്കണം- ഏറ്റവും പ്രധാനമായി അത് ഊര്‍ജസംരക്ഷണ നിയമം അനുസരിയ്ക്കണം. പ്രകാശോര്‍ജവും താപോര്‍ജവും ഒക്കെ പോലെ, അത് ഉത്ഭവിക്കുന്ന സ്രോതസ്സില്‍ നിന്നും ദൂരെയ്ക്ക് പോകും തോറും അതിന്റെ അളവ് കുറയണം. ഒരു മെഴുകുതിരിയ്ക്ക് ചുറ്റുമുള്ള പ്രകാശിത പ്രദേശം നിരീക്ഷിച്ചാല്‍ കാണുന്ന പോലെ പ്രഭവസ്ഥാനത്തിന് തൊട്ടടുത്ത് അത് ഏറ്റവും കൂടുതലും ദൂരെയ്ക്ക് പോകുംതോറും കുറവും ആയിരിക്കണം (ഇതിനെ ദൂരപ്രഭാവം എന്നു വിളിക്കാം). ജ്യോതിഷികള്‍ പറയുന്ന, ഗ്രഹങ്ങളില്‍ നിന്നുള്ള Cosmic Energy -യ്ക്കും ഇത് ബാധകമാണ്. ഗ്രഹങ്ങളില്‍ നിന്നുള്ള ഈ ഊര്‍ജം സയന്റിഫിക് ആയിരുന്നു എങ്കില്‍ ഭൂമിയ്ക്ക് അടുത്തുള്ള ചൊവ്വാ ഗ്രഹത്തിന് വളരെ ദൂരെയുള്ള ശനിഗ്രഹത്തെക്കാള്‍ ഏതാണ്ട് 600 മടങ്ങ് കൂടുതല്‍ സ്വധീനം ഉണ്ടാകണം.  ഗ്രഹങ്ങള്‍ക്കാണെങ്കില്‍ ഏതൊരു നക്ഷത്രത്തെക്കാളും കോടിക്കണക്കിനു മടങ്ങ് സ്വധീനം ഉണ്ടാകണം. ജ്യോത്സ്യത്തില്‍ ആകാശഗോളങ്ങള്‍ക്ക് ഭൂമിയില്‍ നിന്നുള്ള ദൂരം ഒരു മാനദണ്ഡം അല്ല എന്നതിനാല്‍ കൂടി ഈ cosmic energy അശാസ്ത്രീയമായ ഒരു സങ്കല്‍പം മാത്രമാണ്. വാസ്തുശാസ്ത്രക്കാര്‍ പറയുന്ന Negative Energy-യും ഇതുപോലെ തന്നെ, അത് ഉത്ഭവിക്കുന്ന സ്ഥലം, അതിന്റെ ദൂരപ്രഭാവം ഇതൊന്നും ഭൌതിക ഊര്‍ജവുമായി പൊരുത്തപ്പെടാത്തതാണ്.

ഭൌതികശാസ്ത്രജ്ഞര്‍ പൊതുഭാഷയിലെ പല വാക്കുകളും ഉപയോഗിക്കാറുണ്ട്. അതിന് സാധാരണ പൊതുഭാഷയില്‍ ഉപയോഗിയ്ക്കുന്ന അര്‍ത്ഥം ആയിരിക്കണമെന്നില്ല. തത്വചിന്തകന്മാരൊക്കെ ചെയ്യുന്നപോലെ വാക്കുകളുടെ കൃത്യമായ അര്‍ത്ഥം ഉപയോഗിച്ച് കണിശമായി ഭാഷ പ്രയോഗിക്കാന്‍ ഭൌതികശാസ്ത്രജ്ഞര്‍ പലപ്പോഴും മെനക്കെടാറില്ല, കാരണം അവിടെ പ്രതീകങ്ങളും (symbols) സമവാക്യങ്ങളും (equations) വളരെ കൃത്യമായി ആ പണി ചെയ്യുന്നുണ്ട്.  ഇതാണ് കപടശാസ്ത്രക്കാര്‍ സയന്‍സിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന പിടിവള്ളി. ആധുനികശാസ്ത്രം ഉരുത്തിരിയുന്ന സമയത്ത് ശാസ്ത്രജ്ഞന്‍മാര്‍ ആരും കരുതിയിട്ടുണ്ടാവില്ല, ഒരുകാലത്ത് ഈ കിടുപിടി തട്ടിപ്പുകാര്‍ എല്ലാം കൂടി സയന്‍സിന്റെ മേലോട്ടു കേറുമെന്ന്. അങ്ങനെയെങ്കില്‍ അവര്‍ സയന്‍സില്‍ ഉപയോഗിക്കാനായിട്ട് വേറെ വാക്കുകള്‍ ഉണ്ടാക്കിയേനെ.
ഇവരൊക്കെ പറയുന്നത് കേട്ട് വീട്ടിനുള്ളില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റിവ് എനര്‍ജിയും തപ്പി നടന്നാല്‍, നന്ദിനി തമ്പുരാട്ടിയുടെ ഗതി തന്നെയാവും ഫലം- കൈയില്‍ ഇരിക്കുന്ന കാശ് പോവും. ജ്യോതിയും വരില്ല തീയും വരില്ല!!

പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയുമൊക്കെ തികച്ചും ശാസ്ത്രീയമാണെന്ന്  പ്രചരിപ്പിക്കുന്നവരോട്:

ശാസ്ത്രത്തിന് പരിമിതികള്‍ ഉണ്ടെന്നും ഇത് അതിനും അപ്പുറമുള്ള കാര്യമാണെന്നും ഒക്കെ പറഞ്ഞു നിങ്ങള്‍ ഇതൊക്കെ പ്രചരിപ്പിച്ചാല്‍ അതില്‍ ഒരു മാന്യതയുണ്ട്. അത് വിലപ്പോകില്ലെന്നും ജനങ്ങള്‍ക്ക് ശാസ്ത്രത്തിലാണ് കൂടുതല്‍ വിശ്വാസം എന്നും മനസിലാവുമ്പോള്‍ ഈ കിടുപിടി ഇടപാടുകള്‍ ‘പ്യുവര്‍ സയന്‍സ്’ ആണെന്നൊക്കെ പറഞ്ഞു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പക്കാ ഫ്രോഡ് ഏര്‍പ്പാടാണ്. വിദ്യാഭ്യാസം എന്ന ലേബലില്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് പിള്ളാരെ നമ്മുടെ സര്‍ക്കാര്‍ ഈ പറയുന്ന ‘പ്യുവര്‍ സയന്‍സ്’ കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്നും ചെലവാക്കി പഠിപ്പിക്കുന്നുണ്ട്. അവരെയൊക്കെ വെറും മണ്ടന്മാര്‍ ആക്കികൊണ്ട് നിങ്ങള്‍ ഈ നമ്പറുകളുമായി ഇറങ്ങിയാല്‍ നോക്കി നില്ക്കാന്‍ അല്പ്പം ബുദ്ധിമുട്ടാണ്.

LATEST

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

സ്ത്രീ ലൈംഗികത എന്ന വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും

‘ബ്ളാക് റോബ്’ ഹിസ്റ്റോറിക്കൽ, അഡ്വെഞ്ചർ, ഡ്രാമ വിഭാഗത്തിൽപ്പെടുന്ന നല്ലൊരു ചിത്രം, 1991-ലെ ഏറ്റവും ഗ്രോസ് കളക്ഷൻ നേടിയ ചിത്രം

Raghu Balan നിങ്ങൾക്ക് Native American പശ്ചാത്തലം വരുന്ന സിനിമകൾ കാണാൻ വളരെധികം

തെമുജിൻ എങ്ങനെ ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന ചെങ്കിസ് ഖാന്‍ ആകുന്നു എന്ന കഥ പറയുന്ന, 2007ൽ റിലീസ് ചെയ്ത ‘മംഗോൾ’

ArJun AcHu ചെങ്കിസ് ഖാൻ – ശത്രുക്കൾ പോലും കേൾക്കാൻ ഭയപ്പെട്ടിരുന്ന പേര്.

“പണ്ട് ദാവൂദ് ഇബ്രാഹിം അണ്ടർ വേൾഡ് കണക്ഷൻ വെച്ച് ഐശ്വര്യറായിയെ ഒരുപാട് ഭീഷണി പ്പെടുത്തിയിട്ടുണ്ട് ഇയാൾ” – കുറിപ്പ്

Muhammed Shafi അഭിനയിക്കാൻ അറിഞ്ഞു കൂടാ എന്നത് പോട്ടെ പക്ഷേ ഇത്രയും ക്രിമിനൽ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ, തീയേറ്റർ സ്‌ക്രീനിൽ മണിരത്നം മാജിക്ക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ

കൊരിത്തരിപ്പിച്ച് പൊന്നിയിൻ സെൽവൻ 2 ട്രെയിലർ; ഏപ്രിൽ 28ന് റിലീസ്; ഗോകുലം മൂവീസ്

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ –

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ