ബോളിവുഡിലെ ഒരു പ്രമുഖ ഗായികയാണ് നേഹാ ഭാസിൻ. പോപ്പ് ഗാനങ്ങളാണ് പ്രധാനമായി കൈകാരം ചെയ്യാറുള്ളത്. ഹിന്ദിഗാനങ്ങൾ കൂടാതെ തെലുങ്ക്, തമിഴ്, പഞ്ചാബി, മറാത്തി തുടങ്ങിയ പ്രാദേശക ഭാഷകളിലും തൻറെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2002 ലാണ് നേഹ ഒരു പ്രമുഖ ഇന്ത്യൻ പോപ്പ് ഗ്രൂപ്പായ Vivs. ൽ അംഗമായിരിക്കവേ 2002 ലാണ് നേഹ ബോളിവുഡ് പിന്നണിഗാനരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. 2007-ലെ ‘കുച്ച് ഖാസ് ഹേ’ എന്ന ഗാനമാണ് ബോളിവുഡിലെ താരത്തിന്റെ ആദ്യ വഴിത്തിരിവ്.

യുവൻ ശങ്കർ രാജ സംഗീതം നൽകിയ ‘പെസുഗിരെൻ പെസുഗിരേൻ’ എന്ന താരത്തിന്റെ ആദ്യ തമിഴ് ഗാനം മികച്ച പിന്നണി ഗായികയ്ക്കുള്ള വിജയ് അവാർഡ് നേടി കൊടുത്തു.വിവിധ ഭാഷകളിലായി താരം ഏഴ് ഫിലിംഫെയർ നോമിനേഷനുകളും ജഗ് ഘൂമേയ, പാനി രവി ദാ എന്നീ ഗാനങ്ങൾക്ക് രണ്ട് ഫിലിംഫെയർ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഗേൾസ് വിവ (ബാൻഡ്) രൂപീകരിക്കാനുള്ള മത്സരത്തിൽ താരം വിജയിച്ചിട്ടുണ്ട്. 2004-ൽ ബാൻഡ് വേർപിരിഞ്ഞ ശേഷം താരം ബോളിവുഡ് സിനിമകൾക്കും തമിഴ് സിനിമാ സംഗീത വ്യവസായത്തിനും വേണ്ടി പാടാൻ തുടങ്ങി.
ലൈഫ് കി തോ ലഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് വന്നത്.

ബിഗ് ബോസിൽ പ്രത്യക്ഷപ്പെട്ട നേഹ ഭാസിൻ, ഈ ഷോയിൽ തന്റെ ബോൾഡായ അവതരണം കാരണം ധാരാളം വാർത്തകൾ സൃഷ്ടിച്ചു, ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും അവളുടെ പ്രശസ്തി അതേപടി തുടർന്നു. തന്റെ പാട്ടുകൾക്കൊപ്പം, ഡ്രസ്സിംഗ് സെൻസും ബോൾഡ്‌നെസും കൊണ്ട് വാർത്തകളിൽ ഇടം നേടുന്ന നേഹ, അവളുടെ ശൈലിയുടെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് വിധേയയാകാറുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കിടിലൻ ഫിറ്റ്‌നസ് ഫോട്ടോകളാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

***

Leave a Reply
You May Also Like

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.…

മറുനാടൻ ഗ്ലാമർ മോഡലായ സലീനയുടെ വൈറൽ ചിത്രങ്ങൾ

ഒരു മറുനാടൻ ഗ്ലാമർ മോഡലാണ് സലീന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന താരം മുൻപും ഗ്ലാമർ…

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പ്രിയ സുഹൃത്തായ ആൻറണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ വിവാഹ വാർഷികാശംസകളും നേർന്ന് മോഹൻലാൽ

മലൈക്കോട്ടൈ വാലിബൻ ടീസർ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…