പ്രശസ്ത ചലച്ചിത്ര നടിയും ആര് ജെയും മോഡലുമാണ് നേഹ അയ്യര്‍. ടൊവീനോ തോമസ് നായകനായ തരംഗം, ദിലീപ് നായകനായ കോടതി സമക്ഷം ബാലന് വക്കീല്‍ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗമാവുന്നത്. ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് ചെയ്ത ഏതാനും ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം നീല നിറത്തിലുള്ള ബിക്കിനി ധരിച്ച് കടലില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആണ് തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമുക്ക് പ്രതിജ്ഞ ചെയ്യാം – നേഹ ചിത്രങ്ങള്‍ക്ക് കീഴിലായി കുറിച്ചു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷമാണ് നേഹ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്പോൾ ഗര്‍ഭിണിയായിരുന്ന നേഹ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ വിശേഷങ്ങള്‍ നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.