മോഡലിംഗ് ചെയ്തുകൊണ്ടാണ് നേഹ സക്സേന തന്റെ കരിയർ തുടങ്ങുന്നത്. 2009 -ൽ Sajan Ghar Jaana Hai എന്ന ടെലിവിഷൻ സീരീയലിലൂടെയാണ് നേഹ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അഞ്ചിലധികം ഹിന്ദി സീരിയലുകളിൽ അഭിനയിച്ചു. 2016 -ൽ മമ്മൂട്ടി ചിത്രമായ കസബ എന്ന സിനിമയിലൂടെയാണ് നേഹ മലയാളത്തിലെത്തുന്നത്.
തുടർന്ന് 2017- ൽ മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചു. സഖാവിന്റെ പ്രിയസഖി, ജീംബൂംബാ, ധമാക്ക , നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, തുടങ്ങിയ മലയാള സിനിമകളിൽ നേഹ സക്സേന അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നേഹ. ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കിടിലൻ ലുക്കിലാണ് നേഹ എത്തിയിരിക്കുന്നത്. ഹോട്ടെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
*