ആ റോസാപ്പൂക്കൾ നെഹ്‌റു കൊടുത്തതായിരുന്നു

144

 

ഇന്ത്യൻ ഭരണഘടനക്ക് ഒരു ആമുഖം എന്ന ആശയം ഭരണഘടന നിർമ്മാണ സമയത്ത് മുന്നോട്ട് വച്ചത് ശ്രീ . ജവഹർലാൽ നെഹറു വായിരുന്നു , അതെ നെഹറുവിനെ തന്നെയായിരുന്നു കുട്ടികൾ ചാച്ചാജി എന്ന് വിളിച്ച് റോസാപൂക്കളുമായി കാത്തിരുന്നിട്ടുള്ളത്.

ചരിത്രം മറ്റൊരു വിധത്തിൽ ആവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ യുവജനങ്ങൾ തെരുവിൽ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടും റോസാ പൂക്കളുമായി നിൽക്കുന്നത് ഒരു ജനതയുടെ സ്വഭാവിക പരുവപ്പെടലിൽ നിന്ന് ഉർജജം ഉൾകൊണ്ട് തന്നെയാണ് .അതേ സമയം ഇന്ത്യയിലെ തീവ്രഹിന്ദുത്വ വാദികൾ ഹിംസാത്മകമായി പെരുമാറാൻ പരിശീലനത്തിലൂടെ പരുവപ്പെടുത്തി എടുത്തവരാണ് എന്നതും വസ്തുതയാണ് .

ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് നെഹറു ഉയർത്തിയ മതനിരപേക്ഷകതയും സോഷ്യലിസവും ഉൾപ്പെടെ അടർത്തിമാറ്റുകയും പകരം മനുസ്മൃതി നടപ്പിലാക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യുവജനങ്ങൾ ഭരണഘടനയുടെ ആമുഖം വായിക്കുകയും റോസാ പൂക്കൾ വിതരണം ചെയ്യുകയും ചെയ്യുന്നത് വർഗ്ഗീയ വാദികൾ ലക്ഷ്യം വക്കുന്ന കലാപത്തിൽ നിന്ന് മാറി നടക്കുവാൻ വേണ്ടി കൂടിയാണല്ലോ?