നീല്‍ ആംസ്‌ട്രോങ്ങിന്റെ വിസര്‍ജ്യം ചന്ദ്രനില്‍ നിന്നും തിരിച്ചെടുക്കണമെന്ന് നാസ വാശിപിടി ക്കുന്നതെന്തുകൊണ്ട്?

അറിവ് തേടുന്ന പാവം പ്രവാസി

അന്‍പതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീല്‍ ആംസ്‌ട്രോങും, കൂട്ടരും ചന്ദ്രനിലെത്തി അവിടെ അവശേഷിപ്പിച്ചത് സ്വന്തം കാല്‍പ്പാടുകളും, അമേരിക്കയുടെ പതാകയും മാത്രമായിരുന്നില്ല. നാസയിലെ മുതിര്ന്ന ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശപ്രകാരം മലമൂത്ര വിസര്‍ജ്ജനങ്ങള്‍ ഉള്‍പ്പടെയുള്ളവ പൊതിഞ്ഞുകെട്ടി ശാസ്ത്ര ജ്ഞര്‍ അവിടെ ഉപേക്ഷിച്ചിരുന്നു. ചന്ദ്രനില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അറിയാനായി നാസ തിരയുന്നത് ആ കവറുകളാണ്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിപ്പൊതിഞ്ഞ് വെച്ച അതേ വിസര്‍ജ്ജന പൊതികള്‍.

ഏകദേശം 96 വിസര്‍ജ്ജന ബാഗുകള്‍ ബഹിരാ കാശ സഞ്ചാരികള്‍ ചന്ദ്രനില്‍ നിക്ഷേപിച്ചിട്ടു ണ്ടെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. ഈ പൊതികള്‍ എത്രയും വേഗം കണ്ടെടുത്തത് അതിലെ സൂക്ഷ്മ ജീവികളുടെ സാന്നിദ്യം പരിശോധിക്കാനാണ് നാസ ഒരുങ്ങുന്നത്. പുഴുക്കളേയും, മറ്റും കണ്ടെത്തിയാല്‍ അത് ശാസ്ത്ര ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഏടാകും. പിന്നീടുള്ള ചാന്ദ്രയാത്രകള്‍ക്കും, ചൊവ്വയിലേക്കുള്ള യാത്രകള്‍ക്കും ഈ കണ്ടെത്തലുകള്‍ ഉപകരിക്കുമെന്നും നാസ പ്രഖ്യാപിക്കുന്നു.

ആദ്യ ചന്ദ്രയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചാരികള്‍ക്ക് മലമൂത്രവിസര്‍ജ്ജ നത്തിനായി പ്രത്യേകം തയ്യാര്‍ ചെയ്തിരുന്ന നാപ്കിനുകളും ,കവറുകളും വിതരണം ചെയ്തിരുന്നു. 12 ഓളം സഞ്ചാരികള്‍ നിരവധി ദിവസങ്ങള്‍ അവിടെ ചെലവഴിച്ചിരുന്നു. ബഹിരാകാശാ പേടകത്തിന്റെ ഭാരം കൂടുമെന്നു ള്ളതിനാല്‍ മാലിന്യങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ച്‌ പോരണമെന്നായിരുന്നു നാസയുടെ നിര്‍ദ്ദേശം.

You May Also Like

ക്ഷീരപഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ – എക്സോ പ്ലാനറ്റുകൾ

ക്ഷീരപഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ സാബു ജോസ് സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെയാണ് എക്സോ പ്ലാനറ്റുകൾ അഥവാ അന്യഗ്രഹങ്ങൾ…

എന്താണ് കാർ ബൂട്ട് വിൽപ്പന ? കാറിൽ വച്ചുള്ള ബൂട്ട് വില്പനയല്ല, പിന്നെന്താണ് ?

എന്താണ് കാർ ബൂട്ട് വിൽപ്പന ? പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ ജനകീയമായ ഒരു സംരംഭമാണ് കാർ…

ഒരു അസുഖവും ഇല്ലാതെ ഒരാൾ ആശുപത്രിയിൽ ചുമ്മാ മരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥ അംമ്പ്രല്ല അസാസിനേഷൻ

അന്വേഷണം നീണ്ടത് 30 വർഷം manunethaji ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി…

ജെയിംസ് ഹാരിസൺ എന്ന ഓസ്‌ട്രേലിയക്കാരനെ ‘സ്വർണ കൈകൾ ഉള്ള മനുഷ്യൻ’ എന്ന് വിളിക്കാൻ കാരണമെന്ത് ?

‘സ്വർണ കൈകൾ ഉള്ള മനുഷ്യൻ’ എന്ന് വിളിക്കുന്ന ലോകത്തിലെ ഏറ്റവും വിലപിടിച്ച ചോരയുള്ള മനുഷ്യൻ ആര്?…