കർണാടകയിൽ നിന്നാണ് ഇന്നലെ ആ കാഴ്ച കണ്ടത്. പൊലീസ് വാനിനു മുന്നിൽ ഒറ്റയ്ക്കൊരു പ്ലക്കാർഡുമായി നിന്ന് പ്രസംഗിക്കുന്ന യുവതി. അവർക്ക് കൂട്ടിന് ആ പ്ലക്കാർഡിലെ ഗാന്ധിജി മാത്രം.അടുത്തേക്ക് വരുന്ന വനിതാ പൊലീസിനോട് അവർ വിളിച്ചുപറയുന്നത്
” അറസ്റ്റ് ചെയ്യാൻ പറ്റില്ല. നൂറ്റിനാൽപ്പത്തിനാല് പ്രഖ്യാപിച്ചാലും ഒറ്റയ്ക്ക് നിന്ന് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്..”
എന്നാണ്.അതു കഴിഞ്ഞ് സംഭവിക്കുന്നതാണ് ശരിക്കും രോമാഞ്ചം.എനിക്ക് ഒരു പ്ലക്കാർഡ് തരുമോ എന്ന് ചോദിച്ച് അടുത്ത് നിന്ന ഒരു അമ്മ അവരുടെ കയ്യിൽ നിന്നും ഒരു പ്ലക്കാർഡ് വാങ്ങുന്നു…തൊട്ടടുത്ത് നിന്ന് അവർ സംസാരിച്ച് തുടങ്ങുന്നു.
” ഇന്ന് ഞാൻ സംസാരിച്ചില്ലെങ്കിൽ….നാളെ ഞാൻ ഒരുപക്ഷേ ഉണ്ടായില്ലെങ്കിൽ….” ഇങ്ങനെയാണ് ഹേ വിപ്ലവം പടരുന്നത്. ഇൻ്റർനെറ്റ് കട്ട് ചെയ്ത് നിങ്ങൾക്കതിനെ തടയാനാവില്ല.144 നിങ്ങൾ പ്രഖ്യാപിച്ചാൽ അവരതിനെ മറികടക്കും.സ്ത്രീകളുടെയും കുട്ടികളുടെയും വാക്കുകൾക്കുമുന്നിൽ നിങ്ങൾക്ക് തോറ്റോടേണ്ടിവരും.