അതിർത്തിയിൽ സ്ഥിതി ഗൗരവമാണെന്ന് പട്ടാളമേധാവി പറഞ്ഞ വാർത്തയോട് “പ്രതീക്ഷിച്ചു” എന്ന് പ്രതികരണം വരുന്ന കാലമാണ്. അപ്പൊഴാണ് ധീരതയ്ക്ക് പ്രസിഡൻ്റിൻ്റെ കയ്യിൽ നിന്ന് മെഡൽ വാങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിംഗിനെ ഭീകരരുമായി ഒന്നിച്ച് യാത്ര ചെയ്യുമ്പൊ പിടിച്ചതിനെക്കുറിച്ച് വാർത്ത വരുന്നത്.
അഫ്സൽ ഗുരു 2001ൽ ബി.ജെ.പി അധികാരത്തിലിരിക്കുമ്പൊഴുള്ള പാർലമെൻ്റ് ആക്രമണത്തിൻ്റെ പേരിലാണ് തൂക്കിലേറ്റപ്പെട്ടത്. അതിനു മുൻപ് അഫ്സൽ ഗുരു ഇയാളുടെ പേര് പറഞ്ഞിരുന്നുവെന്ന് വാർത്തകൾ കണ്ടിരുന്നു. അതാരും പക്ഷേ കണക്കിലെടുത്തില്ല.തൂക്കിക്കൊല്ലാൻ പോവുന്ന ടെററിസ്റ്റല്ലേ പറഞ്ഞത്?
പുൽവാമ ഭീകരാക്രമണത്തിനു ശേഷം അന്ന് വരെ നടന്ന തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നില്ല മുന്നോട്ടുണ്ടായിരുന്നത്. ആ ഒരൊറ്റ സംഭവം ബി.ജെ.പിക്ക് എങ്ങനെ സഹായകമായെന്നും നമ്മുടെ മുന്നിലുള്ളതാണ്.ഇന്നേക്ക് പതിനാല് ദിവസങ്ങൾ കഴിഞ്ഞാൽ റിപ്പബ്ലിക് ദിനമാണ്. വെറും റിപ്പബ്ലിക് ദിനമല്ല, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഭരണഘടനയെക്കുറിച്ച് ബോധവാന്മാരായ ഒരു റിപ്പബ്ലിക് ദിനം.. ആ പശ്ചാത്തലത്തിൽ ഇത്തരമൊരു വാർത്തയെ കാണുമ്പൊ എന്താണാലോചിക്കേണ്ടതെന്നൊന്നും അറിയില്ല. പൊലീസ് തന്നെ ഭീകരരെ സഹായിക്കുന്നു.വേലി തന്നെ വിളവ് തിന്നുക.