നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ചിത്രത്തിൽ കാണുന്ന ആളുടെ (dr alexander jacob ips) പേരിനു മുന്നിലെ ‘ ഡോ. ‘ എന്നത് മെഡിക്കൽ ഡോക്ടറെ സൂചിപ്പിക്കുന്നതല്ല.
കുട്ടിയെ എടുക്കുമ്പൊ ഏത് സാരി ഉടുക്കണം എന്നൊരു കുറിപ്പ് കറങ്ങിനടക്കുന്നത് കണ്ടു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞാതാണെന്നാണ് വായിച്ചിട്ട് മനസിലായത്. സിസേറിയൻ ചെയ്യുന്ന കത്തിയിൽ നിന്ന് ഇറ്റുവീഴുന്ന രക്തം കണ്ട് കുഞ്ഞ് അക്രമകാരിയാവും ത്രേ. അങ്ങേരു സിസേറിയൻ ചെയ്യുന്നതിന്റെ വീഡിയോ പോലും കണ്ടിട്ടില്ലെന്ന് ഉറപ്പ്. അമ്മയുടെ വീർത്ത വയറിനിട്ട് കത്തികൊണ്ട് കുത്തി രണ്ട് സൈഡിലേക്കും കീറി ആ രക്തം ഇറ്റുവീഴുന്ന കത്തി കടിച്ചുപിടിച്ച് കൊച്ചിനെ കൈകൊണ്ട് വലിച്ചെടുക്കുന്ന എന്തോ കലാരൂപമാണതെന്നാണു ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.
ശുദ്ധ അസംബന്ധം. ഊരിപ്പിടിച്ച വാളിനിടയിലൂടെ ഇറങ്ങിവരലല്ല സിസേറിയൻ. . അത് കൃത്യമായി ഫോളോ ചെയ്യേണ്ട സ്റ്റെപ്പുകളുള്ള ഒരു മെഡിക്കൽ പ്രൊസീജ്യറാണ്. . ചോരപ്പുഴയൊഴുക്കലല്ല ഒരുകാലത്ത് പ്രകൃതിദത്തമായ രീതിയിൽ വരാൻ ശ്രമിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുമായിരുന്ന അമ്മമാരും കുഞ്ഞുങ്ങളും രക്ഷപ്പെടാൻ കാരണം ഈ സിസേറിയനാണ്.
അടുത്തത് അതിനെക്കാൾ കിടിലം.
ഗർഭകാലത്ത് അലസമായിട്ടിരിക്കാനാണത്രേ മിക്ക സ്ത്രീകൾക്കും ഇഷ്ടം. ആരു പറയുന്ന കണക്കാണോ??
പ്രഗ്നന്റായിരുന്നപ്പൊ എട്ടും ഒൻപതും മാസം വരെ ജോലിക്ക് വന്നിരുന്ന സഹ ഡോക്ടർമ്മാരെയും സിസ്റ്റർമ്മാരെയും അറിയാം. ഛർദ്ദിയുണ്ടായിട്ടും നൈറ്റ് ഡ്യൂട്ടിയെടുത്തോരെയും. സ്റ്റണ്ട് സിനിമ കാണുന്നവരുടെ മക്കൾ അക്രമികളാവുമത്രേ. . .എവിടുന്ന് കിട്ടുന്നോ ഇങ്ങനത്തെ കണക്കുകൾ ഗർഭിണിയായ അമ്മ വായിച്ച് മകൻ റാങ്ക് വാങ്ങുന്നതൊക്കെ കഥകളിൽ മാത്രം നടക്കുന്ന സംഗതികളാണ്. മുൻ ഡി.ജി.പിമാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ കഷ്ടമാണ്.