1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ വാജ്‌പേയി നെഹ്രുവിനോട് ആവശ്യപ്പെട്ടത്

205

Nelson Joseph

ഇപ്പൊഴെന്താണ് നെഹൃവിനു കാര്യമെന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ശശി തരൂരിൻ്റെ ഒരു കുറിപ്പാണ് കണ്ടത്. 1962ലെ ഇന്തോ – ചൈനീസ് യുദ്ധസമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച്. അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം തോന്നി. അതെക്കുറിച്ച് ഒന്ന് സേർച്ച് ചെയ്തപ്പോൾ ഒരു കിട്ടിയത് മണിശങ്കർ അയ്യരുടേതായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു കുറിപ്പാണ്. അതിൽ നിന്നുള്ള വിവരങ്ങളുടെ ഏകദേശ ചുരുക്ക രൂപം നൽകാം.

1962 ഒക്ടോബർ 20ന് വെളുപ്പിന് ഏതാണ്ട് നാലു മണിയോടെയാണ് ചൈനീസ് സൈന്യം തഗ്ല റിഡ്ജിൽ നിന്ന് നംക ചു മുറിച്ചുകടന്ന് നദിയുടെ വലതു വശത്തുള്ള ഏഴ് ബ്രിഗേഡ് പോസ്റ്റുകൾ ആക്രമിച്ചത്. എട്ട് മണിയോടെ എല്ലാം കഴിഞ്ഞിരുന്നു.ഏതാനും ദിവസങ്ങൾ കൊണ്ട് ചൈന തവാങ്ങിലെത്തി.ഒക്ടോബർ 26ന് നെഹൃവിൻ്റെ ഗവണ്മെൻ്റ് ഒരു നാഷണൽ എമർജൻസി പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ ഒരു യുവ രാജ്യസഭാ എം.പി, മുപ്പത്തിയാറ് വയസുള്ള അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയുമായി സംസാരിക്കാനെത്തി.

അയാളും അയാളുടെ പാർലമെൻ്ററി പാർട്ടി സഹപ്രവർത്തകരായ നാലു പേർ മാത്രവുമായിരുന്നു നെഹൃവിനെ കാണാനെത്തിയത്. അന്ന് നെഹൃവിന് അയാളുടെ ഇരട്ടി പ്രായമുണ്ടായിരുന്നു. പാർലമെൻ്റിൻ്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൻ്റെ സുശക്തമായ പിന്തുണയും. (494 സീറ്റിൽ 361 എണ്ണം കോൺഗ്രസ് മാത്രം)പാർലമെൻ്റ് ഉടൻ തന്നെ കൂടിച്ചേരണം എന്നായിരുന്നു വാജ്പേയിയുടെ ആവശ്യം. നെഹൃവിന് ആ ആവശ്യം അംഗീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഇരുസഭകളും നവംബർ എട്ടിന് സമ്മേളിച്ചു.  റിപ്പോർട്ട് അതിനു ശേഷം പറയുന്ന ഒരു വാചകമുണ്ട്… ജനാധിപത്യം സായുധ അക്രമണത്തിൻ്റെ കാലത്ത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ ഒരു ശ്രദ്ധേയമായ പാഠമായിരുന്നു എന്ന്.

അത് കഴിഞ്ഞ് പറയുന്ന വാചകങ്ങൾ ക്ലാസിക്കാണ്…
ഒരു എം.പി ഒരു നിർദേശം മുന്നോട്ട് വച്ചു. ആ സഭയുടെ ഒത്തുചേരൽ ഒരു രഹസ്യ സെഷനായി നടത്താം എന്ന്. അതിനെ പിന്താങ്ങാനും ആളുകൾ ഉണ്ടായിരുന്നു.ഒരു പൊളിറ്റിക്കൽ വ്യൂ പോയിൻ്റിൽ നിന്ന് നോക്കിയാൽ അത് നെഹൃവിന് ഒരു സുവർണാവസരമാണ്. കാരണം വ്യക്തിപരമായി അദ്ദേഹത്തിൻ്റെ നേർക്കായിരിക്കാം വിമർശനങ്ങൾ ഉണ്ടാവാൻ പോവുന്നത്. ഏറ്റവും കുറഞ്ഞത് അത് പൊതുജനസമക്ഷം സംഭവിക്കാതിരിക്കുക എന്നതെങ്കിലും നടക്കും ആ ഓഫർ സ്വീകരിച്ചാൽ.
നെഹൃവിൻ്റെ മറുപടി ആർട്ടിക്കിൾ ക്വോട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ സഭയുടെ മുൻപാകെയുള്ള വിഷയങ്ങൾ രാജ്യത്തിന് ആകമാനം (അറിയാൻ) ഉയർന്ന താല്പര്യമുള്ളവയാണ്. തുടക്കത്തിൽ തന്നെ ഒരു രഹസ്യ സെഷന് വേണ്ടി ആവശ്യപ്പെട്ടാൽ അത് രാജ്യത്തിനു മേൽ ഒരു മോശം സ്വാധീനം ഉണ്ടാക്കാനിടയുണ്ട് ”
വിമർശനം സ്വീകരിക്കാൻ മടിക്കില്ല എന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അർഥം. തുടർന്നുള്ള ദിവസങ്ങളിൽ പാർലമെൻ്റ് കണ്ടതും അതായിരുന്നു.

സ്വന്തം സർക്കാരിൻ്റെ ഭാഗമായവർ പോലും വിമർശനത്തിൻ്റെ കൂരമ്പുകളെയ്തു. സംസാരിച്ചവർ ആരും തടയപ്പെട്ടില്ല. എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടി. ഏഴ് ദിവസം നീണ്ടു ആ ചർച്ചകൾ.Don’t spare me Shankar എന്ന വിഖ്യാതമായ ക്വോട്ടിൻ്റെ മറ്റൊരു ഉദാഹരണം…ശശി തരൂരിനാണ് നന്ദി…ഇപ്പോൾ ഇത് സൂചിപ്പിച്ചതിന് 🙂