അഭിജിത്തിനു മാത്രമല്ല നൊബേൽ, ഭാര്യയ്ക്കും ഉണ്ട് കേട്ടോ

277

Nelson Joseph എഴുതുന്നു

ഓൻ്റെ കെട്ട്യോളായകൊണ്ട് പറയുവല്ല :
———————————–

അഭിജിത്തിനും ഭാര്യയ്ക്കും നോബൽ സമ്മാനം കിട്ട്യ വിവരമറിഞ്ഞു കാണുമല്ലോ ല്ലേ?

അഭിജിത് ബാനർജി, എസ്തേർ ഡഫ്ലോ, മൈക്കൽ ക്രീമർ എന്നീ മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ട്യത് അറിഞ്ഞിരുന്നു.

അതിൽ അഭിജിത് ഇന്ത്യക്കാരനായിരുന്നെന്നും. ” അഭിജിത്തിനും ഭാര്യയ്ക്കും ” കിട്ടിയ ഒരു സമ്മാനമാണ് നൊബേലെന്ന് അറിയാൻ അല്പം വൈകിപ്പോയി.

കലങ്ങിയില്ലാ?

എസ്തേർ സാമ്പത്തികശാസ്ത്രത്തിനു നൊബേൽ സമ്മാനം കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. അത് മാത്രമല്ല, സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയ രണ്ടാമത്തെ വനിതയും ആദ്യ ഫ്രഞ്ചുകാരിയുമാണ്.

2002ൽ MITയിൽ അസോസിയേറ്റ് പ്രഫസറായി ജോലി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാവുമ്പൊ വെറും ഇരുപത്തൊൻപത് വയസാണ്. അമേരിക്കൻ എക്കണോമിക്സ് ജേർണൽ, അപ്ലൈഡ് എക്കണോമിക്സിൻ്റെ ഫൗണ്ടിങ്ങ് എഡിറ്റർ കൂടിയായ അവരുടെ പേരിൽ സ്വന്തമായി നിരവധി പഠനങ്ങൾ ഇപ്പൊ തന്നെ നിലവിലുണ്ട്..

ടൈം മാഗസിൻ 2011 ൽ തിരഞ്ഞെടുത്ത ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന 100 പേരിൽ ഒരാളാണ് അവർ. അതായത് സ്വന്തമായി വ്യക്തിത്വമുള്ള, തൻ്റെ ഫീൽഡിൽ സ്ഥാനമുള്ള ഒരാളാണ് എസ്തേർ..

അപ്പൊ അവരുടെ ഐഡൻ്റിറ്റി അഭിജിത്തിൻ്റെ കെട്ട്യോൾ എന്ന് ഒതുക്കുന്നതിൽ ഒരു ശരികേടില്ലേ?

ഉണ്ട്..

അഭിജിത് ഇന്ത്യക്കാരനായതുകൊണ്ട് പുള്ളിയും ഭാര്യയും എന്ന് സിമ്പിളായങ്ങ് പറഞ്ഞുപോയതാണ് എന്ന് പറയുന്നത് ഒരു ദുർബലമായ ഡിഫൻസാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളി നടക്കുമ്പൊ പാക് ടീം ലൈൻ അപ് വായിക്കുന്ന സമയത്ത് ഇൻസമാം ഉൾ ഹഖ്, അബ്ദുൾ റസാഖ്, സാനിയേടെ കെട്ടിയോൻ, മോയിൻ ഖാൻ എന്നല്ലല്ലോ വായിക്കാറുള്ളത്?

കൃത്യമായ നേട്ടങ്ങൾ സ്വന്തം പേരിലുണ്ടെങ്കിലും ആരുടെയെങ്കിലും അമ്മയോ ഭാര്യയോ പെങ്ങളോ ആയേ പറയാൻ കഴിയൂ എന്നത് ഒരു പ്രശ്നം തന്നെയാണ്. മിസ്റ്റർ ആൻഡ് മിസിസ് കെട്ട്യോൻ അല്ലേ സാധാരണയായി പറഞ്ഞുകേൾക്കാറുള്ളത്?

ഇനി അങ്ങനെയല്ലെങ്കിൽ പോലും പ്രശസ്തരും അവിവാഹിതരും പ്രമുഖരുമായ സ്ത്രീകളോട് ചോദിക്കുന്ന ഏറ്റവും സാധാരണമായ ചോദ്യം എന്തൊക്കെയാണ്?

” എന്നാണ് വിവാഹം ”
” ആലോചനകൾ എന്തെങ്കിലും തുടങ്ങിയോ? ”
” ആരെങ്കിലും മനസിലുണ്ടോ? ”
” വിവാഹം കഴിഞ്ഞും അഭിനയിക്കുമോ ”

അങ്ങനെയൊക്കെയല്ലേ…അതും ഇതിൻ്റെ മറ്റൊരു വകഭേദം തന്നെ..

ഇന്നേ വരെ ഏതെങ്കിലുമൊരു നടനോട് കല്യാണം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന് ആരെങ്കിലും ചോദിച്ചുകേട്ടിട്ടുണ്ടോ, അല്ലെങ്കിൽ എത്ര തവണ കേട്ടിട്ടുണ്ട്?

എത്രയൊക്കെയായാലും പെണ്ണിൻ്റെ ഫൈനൽ ഡെസ്റ്റിനേഷൻ കല്യാണം , കുടുംബം, പിന്നെ പണ്ടാരാണ്ട് പറഞ്ഞപോലെ അടങ്ങിയൊതുങ്ങി ജീവിക്കൽ എന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ്…

പ്രായപൂർത്തിയായ പെണ്ണിനും ഫാദർ/ഗാർഡിയൻ കോളം പൂരിപ്പിക്കേണ്ടി വരുന്നതുപോലെ, കല്യാണം കഴിഞ്ഞാൽ പേരിൻ്റെ വാല് മാറുന്നപോലെ – ഉടമസ്ഥൻ മാറുന്നപോലെ ചെറ്യ ചെറ്യ ഓർമിപ്പിക്കലുകളിലൂടെ ആ ആചാരമങ്ങനെ തുടരുന്നു..

വായിച്ചത് വച്ച് മനസിലായ ഒന്നുണ്ട്…

വളരെക്കുറച്ച് സ്ത്രീകളാണ് നമ്മൾ വച്ചുകൊടുക്കുന്ന ഹർഡിലുകളെല്ലാം ചാടി നേട്ടങ്ങളിലെത്തുന്നത്.

നൊബേൽ നേടുന്നതായാലും ഓസ്കാറിലെ മികച്ച സംവിധായകരായാലുമെല്ലാം..അപ്പൊ അതിൻ്റെ ക്രെഡിറ്റെങ്കിലും അവരുടെ പേരിലേക്ക് കൊടുക്കണം..

നൊബേൽ എന്നത് മറ്റ് സ്ത്രീകൾക്ക് പ്രചോദനമാവട്ടെയെന്ന് ആഗ്രഹിക്കുന്ന എസ്തേറിൻ്റെ ആഗ്രഹം പോലെ നടക്കണമെങ്കിൽ ” അഭിജിത്തിൻ്റെ ഭാര്യയ്ക്ക് നൊബേൽ ” എന്നല്ലല്ലോ വേണ്ടത്…

നൊബേൽ സമ്മാന ജേതാവ് എസ്തേർ ഡഫ്ലോ എന്ന് തന്നെയാണ്