വ്യാജനെതിരെ ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ

0
341

എഴുതിയത് : Nelson Joseph 

വ്യാജനെതിരെ ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ ചുരുക്കിപ്പറഞ്ഞാൽ :

1. നന്ദു മഹാദേവ – കാലിലെ കാൻസർ. മറ്റ്‌ എവിടെയെങ്കിലും ചികിൽസിക്കുന്നതിനു മുൻപ്‌ വ്യാജന്റെ അടുത്തുപോയി.

വ്യാജന്റെ കണ്ടെത്തൽ – കാൻസർ വന്നതിനു കാരണം സ്വയം ഭോഗം. മൂന്ന് മാസത്തെ തട്ടിപ്പിനു 30,000.

 Nelson Joseph 
 Nelson Joseph 

ഫലം – കാൽ മുറിച്ചുമാറ്റി.

2. റിവിൻ ജാസ്‌ – നേസോഫരിഞ്ജ്യൽ കാർസിനോമ

വ്യാജന്റെ കണ്ടെത്തൽ – കൊഴുപ്പടിഞ്ഞതാണ്.

റിവിൻ രോഗനിർണയം നടത്തിയശേഷം ഫേസ്ബുക്കിൽ കണ്ട സാക്ഷ്യങ്ങളിൽ വീണാണു വ്യാജന്റെ അടുക്കലെത്തുന്നത്‌.

ക്ഷീണവും വേദനയും കൂടിയപ്പൊ വ്യാജൻ തിരുമ്മൽ നടത്തിയും തട്ടിച്ചു കാശ്‌. അവസാനം ശ്വാസകോശത്തിലേക്ക്‌ കാൻസർ പടർന്നു.

ഫലം : 28 വയസിൽ മരണം

3. ഷാനവാസ്‌ – ഹൃദ്രോഗം

വ്യാജന്റെ രോഗനിർണയം – അസുഖമൊന്നുമില്ല. വൈദ്യശാസ്ത്രത്തിന്റെ തട്ടിപ്പാണത്‌.

രോഗം മാറിയെന്ന് വിശ്വസിച്ച്‌ രണ്ട്‌ മാസത്തിനു ശേഷം വിദേശത്തേക്ക്‌ പോയ വ്യക്തി മരണപ്പെട്ടു.

4. ഒന്നര വയസുള്ള കുഞ്ഞ്‌ – ജനിതക രോഗം

കൃത്യമായി രോഗനിർണയം നടത്തി ഭക്ഷണക്രമം നിർദ്ദേശിച്ചു.

വ്യാജന്റെ രോഗനിർണ്ണയം – ഓട്ടിസം.

കുഞ്ഞിന്റെ എല്ലാ മരുന്നുകളും നിർത്തി. ഫലം. കുഞ്ഞ്‌ മരണപ്പെട്ടു.

5. വിനീത്‌ – വൃക്കരോഗം

വ്യാജൻ ഡയാലിസിസും വൃക്ക മാറ്റിവയ്ക്കലുമില്ലാതെ പരിപൂർണ്ണ സുഖപ്പെടൽ വാഗ്ദാനം ചെയ്തു.

ഫലം – 27ആം വയസിൽ മരണം.

6. ഹുസൈന്റെ സുഹൃത്ത്‌ – കാൻസർ

കരളിലേക്ക്‌ പടർന്ന കാൻസറായിരുന്നു.

വ്യാജന്റെ രോഗനിർണ്ണയം – ഗ്യാസിന്റെ അസുഖം

കൃത്യമായ ചികിൽസകൾ നൽകാതെ 2019 പകുതിയോടെ അദ്ദേഹവും മരണമടഞ്ഞു

7. തൈറോയ്ഡിന്റെ രോഗവുമായി ചെന്നയാൾ. വ്യാജൻ ഗോയിറ്ററാണെന്ന് പറഞ്ഞ്‌ പതിനായിരം രൂപ വാങ്ങി.

മൂന്ന് മാസത്തിനു ശേഷം രോഗം പിന്നെയും വർദ്ധിച്ചതിനെത്തുടർന്ന് ചികിൽസ തേടി.

രണ്ട്‌ രൂപ പോലും വിലയില്ലാത്ത മരുന്നിൽ രോഗം കൃത്യമായി നിയന്ത്രിച്ചുപോവുന്നു

8. റഫീഖ്‌ – ഹിസ്റ്റിയോപ്ലാസ്മോസിസ്‌

വ്യാജന്റെ രോഗനിർണയം – മരുന്നുകളാണു രോഗകാരണം.

ഫലം – നട്ടെല്ലിലെ രോഗം മൂർച്ഛിച്ച്‌ നട്ടെല്ല് ദ്രവിക്കുന്ന രീതിയിലെത്തി.

വില കൂടിയ മരുന്നുകളും ദീർഗ്ഘകാല ചികിൽസയും പണച്ചിലവും വൈഷമ്യങ്ങളും

9. ഷാജി – കാൻസർ

സോഷ്യൽ മീഡിയയിൽ വന്ന അനുഭവസാക്ഷ്യം കണ്ട്‌ അദ്ദേഹത്തിന്റെ ഫോൺ നമ്പരിലേക്ക്‌ വിളിച്ചയാൾക്ക്‌ കിട്ടിയ മറുപടി ആ വ്യക്തി മരണപ്പെട്ടുവെന്നായിരുന്നു.

നൂറുകണക്കിനു അനുഭവസാക്ഷ്യങ്ങളുണ്ടായിരുന്ന വ്യാജന്റെ പേജിൽ ഇപ്പൊ വിരലിലെണ്ണാവുന്നത്‌ മാത്രം.

ബാക്കിയുള്ളവരൊക്കെ?

10.റീന മനോഹർ – മാറിലെ കാൻസർ

അനുഭവസാക്ഷ്യം പറഞ്ഞ മറ്റൊരാൾ. അവരുടെ രോഗം സുഖമായെന്നായിരുന്നു വീഡിയോയിൽ.

പിന്നീട്‌ അവർ തന്നെ രോഗം മാറിയില്ലെന്നും വ്യാജൻ യാതൊരു ഫോളോ അപ്പും നൽകുന്നില്ലെന്നും പറഞ്ഞ്‌ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

———————–

ശൈലജ ടീച്ചറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ – ഓഗസ്റ്റ്‌ 28 – ഇന്ന് അഞ്ചാം ദിവസം. ഇനിയും തുടരും. ഈ ലിസ്റ്റ്‌ അപ്‌ ഡേറ്റാക്കിക്കൊണ്ടിരിക്കും.

ഒന്നുകിൽ സർക്കാർ നടപടിയെടുക്കുന്നത്‌ വരെ.

അല്ലെങ്കിൽ അയാളെക്കുറിച്ച്‌ കേരളം മനസിലാക്കുന്നത്‌ വരെ