Nelson Joseph എഴുതുന്നു 

ചില മനുഷ്യന്മാർ എത്ര പെട്ടെന്നാണു നമ്മളെ കരയിക്കുന്നതെന്നറിയുമോ? സോഷ്യൽ മീഡിയവഴി മുന്നിൽ വന്ന ഒരു വീഡിയോയാണ്.

ബ്രോഡ്‌ വേയിൽ പ്രളയത്തിലകപ്പെട്ടവർക്കായി സാധനങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നവരുടെ ഒരു വീഡിയോ.

അവരെ വഴിയരികിൽ നിന്ന് ഒരു ചേട്ടൻ വിളിച്ചുകൊണ്ടുപോയി. അയാളുടെ കടയിലേക്ക്‌.

(ദുരിതാശ്വാസമായി കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ് 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്. നടന്‍ രാജേഷ് ശര്‍മ്മ വീഡിയോ പങ്കുവച്ചതോടെ നൗഷാദിന്റെ നന്മയ്ക്ക് കയ്യടിക്കുകയാണ് കേരളം ഒന്നിച്ച്)

ആദ്യത്തെ ചോദ്യം പാന്റുകള് വേണോയെന്ന്. എന്തു തന്നാലും സ്വീകരിക്കുമെന്ന് മറുപടി കൊടുക്കുമ്പൊ ഒരു വലിയ ചാക്കുകെട്ട്‌ അതേപടി എടുത്ത്‌ മുന്നിലേക്കു വച്ച്‌ ദാ എടുത്തോയെന്ന് പറയുകയാണ്

അടുത്തത്‌ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ. . .അതിനടുത്തത്‌ കുട്ടികളുടെ ഉടുപ്പുകൾ. . ഓരോന്നായിട്ട്‌ പെറുക്കിവയ്ക്കുകയല്ല. . .വാരിയിടുകയായിരുന്നു.

വെറും സാധാരണക്കാരൻ. . .അയാൾക്ക്‌ ജീവിക്കാനുള്ളതു മുഴുവനാണു കൊടുത്തത്‌

സത്യമായിട്ടും ഇപ്പൊഴും വിശ്വസിക്കാനായിട്ടില്ല. . . .കണ്ണു നിറഞ്ഞു

ഇനിയുമുണ്ട്‌. . .നാളെകഴിഞ്ഞ്‌ വരൂ എന്ന് ഇറങ്ങുന്നതിനു മുൻപു പറയുകകൂടി ചെയ്തു അയാൾ

ഒന്ന് കെട്ടിപ്പിടിച്ച്‌ അഭിനന്ദിക്കാൻ തോന്നുന്നു

മാലിപ്പുറത്തുകാരൻ നൗഷാദേട്ടാ. . .നിങ്ങള് ഞങ്ങളുടെ ഹീറോയാണ് . . .

അല്ല, ഹീറോയല്ല, ദൈവം

അപ്ഡേറ്റ്‌ : പത്ത്‌ ചാക്കിനു മുകളിൽ തുണി നൽകിയത്രേ. കഴിഞ്ഞ തവണത്തെ പ്രളയത്തിനും നൽകിയിരുന്നു. (ചിത്രവും അപ്ഡേറ്റും മാതൃഭൂമിയുടെ വാർത്തയിൽ നിന്ന്)

അറിയാതെയല്ല, അറിഞ്ഞുകൊണ്ട്‌ തൊഴുകയാണു മനുഷ്യാ. മനുഷ്യനെ മനോഹരമായ പദമാക്കുന്നത്‌ നിങ്ങളെപ്പോലുള്ളവരാണ്

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.