പ്രമുഖ വ്യാജ വൈദ്യൻ ചികിൽസ നടത്തുന്നതിനു മുൻപ് വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ട് വാങ്ങുമത്രേ

409

Nelson Joseph എഴുതുന്നു 

(ഈ കുറിപ്പ്‌ പരമാവധി പേരിലെത്തണം. ഇത്‌ മാത്രമല്ല, ഇതുപോലെയുള്ളതെല്ലാം. കാരണം ഇനിയാരും ചതിയിൽ പെടരുത്‌)

പ്രമുഖ വ്യാജ വൈദ്യൻ ചികിൽസ നടത്തുന്നതിനു മുൻപ് വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ട് വാങ്ങുമത്രേ

” എനിക്ക് മറ്റ് വൈദ്യശാസ്ത്രങ്ങളിലൊന്നും വിശ്വാസമില്ല. വൈദ്യരുടെ അടുത്ത് ചികിൽസ നടത്താൻ എനിക്ക് പൂർണ സമ്മതമാണ്. ചികിൽസയിൽ പിഴവ് വരുന്നതിന് വൈദ്യർ ഉത്തരവാദി ആയിരിക്കുന്നതല്ല ”

ഈ ഒരു കീറക്കടലാസുള്ളതുകൊണ്ട്‌ ആരും അയാൾക്കെതിരെ പരാതികൊടുക്കാൻ മുതിരുന്നില്ല. കാരണം തങ്ങളെഴുതിക്കൊടുത്ത പേപ്പർ അയാളുടെ കയ്യിലുണ്ടല്ലോ

തല്ല് കൊള്ളാതിരിക്കാനും തല്ലാൻ ആരെങ്കിലും വന്നാൽ ഉയർത്തിക്കാണിക്കാനുള്ള ഒരു കഷണം പേപ്പർ എന്നല്ലാതെ അതിനു യാതൊരു നിയമസാധുതയും ഇല്ല എന്നതാണ് വാസ്തവം.

സമ്മതം വേണമെങ്കിൽ രണ്ടായി തിരിക്കാം. ഒന്ന് ഇൻഫോംഡ് കൺസന്റും രണ്ട് ഇമ്പ്ലൈഡ് കൺസന്റും. ഇൻഫോംഡ് കൺസന്റ് ആണ് പ്രൊസീജ്യറുകൾക്കും ശസ്ത്രക്രിയകൾക്കും മുൻപ് നൽകേണ്ടത്. അതായത് ചെയ്യാൻ പോകുന്ന സർജറിയുടെ പോസിബിൾ എഫക്റ്റുകളെക്കുറിച്ചും അപകടസാദ്ധ്യതയെക്കുറിച്ചും വ്യക്തമായി പറഞ്ഞ് മനസിലാക്കി നൽകേണ്ട കൺസന്റ്..

സമ്മതം സ്വമനസാലെ നൽകേണ്ടതാണ്. അത് തെറ്റിദ്ധരിപ്പിക്കപ്പെട്ടോ അല്ലെങ്കിൽ സമ്മതം നൽകാൻ രോഗിക്ക് കഴിവില്ലാത്ത അവസ്ഥയിലോ വാലിഡായിരിക്കില്ല. കൺസന്റ് അല്ലെങ്കിൽ സമ്മതം എന്തും ചെയ്യാനുള്ള ലൈസൻസല്ല.. .

അത് മാത്രമല്ല, കൺസന്റ് നൽകി എന്നതുകൊണ്ട് തന്റെ ക്വാളിഫിക്കേഷന്റെ സ്കോപ്പിനപ്പുറത്തുള്ള ചികിൽസയോ പ്രൊസീജ്യറോ ചെയ്യാൻ പറ്റില്ല. റീസണബിൾ സ്കിൽ ആൻഡ് കെയർ നൽകുകയും വേണം..എന്നു വച്ചാൽ എം.ബി.ബി.എസ്സോ ഫാമിലി മെഡിസിനെന്ന ക്വാളിഫിക്കേഷനോ വച്ച്‌ എനിക്ക്‌ തലയുടെ സർജ്ജറി നടത്താൻ പറ്റില്ല. ആര് എന്ത്‌ സമ്മതം.എഴുതിത്തന്നാലും

ഇവിടെ ചെയ്യുന്നതോ?

1. ക്വാളിഫിക്കേഷനൊന്നുമില്ലാതെ സുഖപ്പെടുത്താൻ കഴിവുണ്ടെന്ന തെറ്റിദ്ധരിപ്പിക്കൽ.

2. സ്കില്ലോ കെയറോ ഉണ്ടെങ്കിൽ അല്ലേ അത് റീസണബിളാണോ എന്ന് നോക്കേണ്ടതുള്ളൂ..

ചികിൽസയിലുള്ള പിഴവിനു ചികിൽസിക്കുന്നയാൾ തന്നെ ഉത്തരവാദി. മുൻ കൂട്ടി കാണാൻ കഴിയാതെ വരുന്ന സംഭവങ്ങളെ അല്ല ഉദ്ദേശിക്കുന്നത്. അടിസ്ഥാന മെഡിക്കൽ വിവരം പോലുമില്ലാതെ നടത്തുന്ന പോക്രിത്തരത്തെത്തന്നെയാണ്.

” ചികിൽസിക്കാൻ ” അറിയാമെന്നും രോഗം അയാൾ സുഖമാക്കുമെന്നും ഒക്കെ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ ആരുടെയെങ്കിലുമൊക്കെ വാക്കും കേട്ടാണ് ആ പേപ്പർ ഒപ്പിട്ടുകൊടുക്കുന്നത്‌.

അനാട്ടമി പോലത്തെ വിഷയങ്ങളിൽ പോലും അടിസ്ഥാന വിവരം പോലുമില്ലെന്നും ഇടുന്ന അനുഭവസാക്ഷ്യങ്ങളൊന്നിലും രോഗം മാറിയെന്ന് ഒരുറപ്പും വരുത്താത്തതാണെന്നുമെല്ലാമുള്ളത്‌ നുണയുടെയും വിശ്വാസവഞ്ചനയുടെയും തെളിവാണ്.

അതുകൊണ്ട് വിവരമുള്ള ഏതെങ്കിലും ഒരു രോഗി കൊള്ളാവുന്ന ഒരു വക്കീലിനെ കാണുന്നത് വരെയേ ഉള്ളൂ….. ” കൺസന്റ് ”

ഇയാൾക്കെതിരെ തെളിവുകളുമായി കൂടുതൽ പേർ പുറത്തുവരണം. അതിനു വ്യാജന്റെ സമ്മതപത്രനുണ കൂടി പൊളിഞ്ഞേ തീരൂ