പൊതുജനാരോഗ്യത്തെ മുൻ നിർത്തി മോഹനനെതിരെ സർക്കാർ നടപടിയെടുക്കണം

0
431

ചേർത്തലയിലെ മോഹനനുമായി അവതാരകൻ അരുൺ കുമാർ 24 ന്യൂസിൽ 24/8/19 ന് വൈകുന്നേരം 4:18ന് നടത്തിയ സംഭാഷണത്തിൽ നിന്ന് :

” ഞാൻ അരുൺ കുമാറാണ്, 24 ൽ നിന്നാണ്, ഇത് തൽസമയമാണ്. താങ്കൾക്കെതിരെ ഒരു ആരോപണം ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിലെ ഒരു ഡോക്ടർ ഉന്നയിച്ചിട്ടുണ്ട്. താങ്കൾ ചികിൽസ നടത്തിയത് മൂലം ഒന്നര വയസുള്ള ഒരു കുട്ടി പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം മൂർഛിച്ച് മരിച്ചു എന്നാണ് പറയുന്നത്. ”

” ഈ ഡോക്ടർമാരെല്ലാം കൂടെക്കൂടീട്ട് എന്നെ ഒതുക്കാൻ ഇതും കളിക്കും ഇതിലപ്പുറോം കളിക്കും..ഞാൻ ചികിൽസിക്കുന്നില്ലെന്നുള്ള കാര്യം നിങ്ങളോട് ചാനലിൽ പറഞ്ഞതാണ് “

” മോഹനൻ നായർ, ഈ കുട്ടിയുടെ പേരൻ്റ്സ് ഞങ്ങളോട് പറഞ്ഞത് താങ്കൾ ഈ കുട്ടിയെ ചികിൽസിച്ചു എന്നാണ്, അവസാന ഘട്ടത്തിൽ ഒരു പ്രതീക്ഷ എന്ന നിലയിൽ താങ്കളുടെ അടുത്തേക്ക് വന്നു…”

” ഞാൻ വെറുതെ ക്ലാസെടുക്കുന്നല്ലേയുള്ളു..അവര് പറഞ്ഞു, ഞാൻ ചികിൽസിക്കുന്നെന്ന് പറഞ്ഞെങ്കില് അവര് അതിനെതിരെ പ്രതികരിക്കട്ടെ..”

കൈരളി ടെലികാസ്റ്റ് ചെയ്ത ” ഞാൻ മലയാളി – മരണമോ മാരണമോ ” എന്ന പ്രോഗ്രാമിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്ത വീഡിയോയിൽ 24 മിനിറ്റ് തൊട്ട് കണ്ട് കഴിഞ്ഞാൽ പത്ത് ദിവസം അല്ലെങ്കിൽ ഏഴ് ദിവസം അസിഡിറ്റിയും ഗ്യാസുമൊക്കെ മാറാൻ മരുന്ന് കൊടുക്കും…” എന്ന് മോഹനൻ തന്നെ പറയുന്നത് വ്യക്തമായി കാണാം.

അതായത്

1. പലയിടത്ത് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുന്നുണ്ട്. ചിലയിടത്ത് ചികിൽസിച്ചു. ചിലയിടത്ത് ചികിൽസിച്ചില്ല.

2. ചികിൽസിക്കുന്നെന്ന് പറയാൻ പോലും ധൈര്യമില്ലാത്തയാളുടെ ചികിൽസ എന്ത് ചികിൽസയാണ്?

3. ചികിൽസിക്കുമ്പൊ സർക്കാർ ആശുപത്രി തൊട്ട് മിക്ക ആശുപത്രികളിലും കൃത്യമായ രേഖകളുണ്ടാവും നിങ്ങൾ അവിടെ ചെല്ലുന്നതിനും നൽകിയ ചികിൽസയ്ക്കുമൊക്കെ. അതൊന്നുമില്ല എങ്കിൽത്തന്നെ സംശയിക്കേണ്ടതാണ്..

ഇതുപോലെ പരാതിയുമായി ആളുകൾ എത്തുമ്പൊ അയാൾ കയ്യൊഴിയും

ഇതെല്ലാം സമൂഹ മാദ്ധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വന്നതും പൊതുജനം കണ്ടതുമാണ്. വ്യക്തമായ അന്വേഷണം പിഴവില്ലാതെ നടത്തുകയും ആ സംഘത്തിൽ മോഡേൺ മെഡിസിൻ, ആയുർവേദ ഡോക്ടർമാരിലെ വിദഗ്ധർ ഉണ്ടാവേണ്ടതുമാണെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്..

പൊതുജനാരോഗ്യത്തെ മുൻ നിർത്തി സർക്കാരിൽ നിന്ന് അത്തരമൊരു നടപടി പ്രതീക്ഷിക്കുന്നു..