Connect with us

covid 19

എത്ര അധപതിച്ചവർക്കായിരിക്കും വെള്ളത്തിൽ വിഷം കലക്കാൻ തോന്നിയിരിക്കുക

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേട്ട ഒരു വാർത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്.” മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും

 37 total views

Published

on

Nelson Joseph

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേട്ട ഒരു വാർത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്.” മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി ” എന്നതാണ് ആ വാർത്ത.ജലസംഭരണിയിൽ നിന്ന് നിലത്തുവീണ വെള്ളം നായ കുടിച്ച് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ വിഷം കലർന്നത് കണ്ടെത്തിയതെന്ന് പിന്നീട് വാർത്തകൾ തിരഞ്ഞപ്പോൾ കാണാൻ കഴിഞ്ഞു.നായ കുടിച്ചില്ലായിരുന്നുവെങ്കിൽ?

കൊട്ടക്കമ്പൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് ജലസംഭരണി. ആരോഗ്യപ്രവര്‍ത്തകരും, കടകളില്‍ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. ഈ സമയത് താഴെയുള്ള കുഴിയിൽ വീണ വെള്ളം ഈ സമയം അവിടെയുണ്ടായിരുന്ന നായ കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.

ഇന്ത്യയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ആ കേരളത്തിൽ ഇന്നത്തെ കണക്ക് വച്ച് രോഗം സ്ഥിരീകരിച്ചവരിൽ 40% ൻ്റെ അടുത്ത് രോഗബാധിതർ രോഗവിമുക്തരായി എന്ന സന്തോഷം നമ്മുടെ മുന്നിലുണ്ട്. ഒപ്പം രോഗവ്യാപനവും മരണവും നിയന്ത്രണം വിടുന്നില്ല എന്ന ആശ്വാസവും. അതിനു കാരണക്കാരായവരിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രണ്ട് കൂട്ടരാണ്, ഒന്ന് ആരോഗ്യപ്രവർത്തകർ, രണ്ട് പൊലീസ്.പലയിടത്തുനിന്ന് ഇറക്കിവിടപ്പെട്ട്, സ്വന്തക്കാരെയും സ്വന്തം കുഞ്ഞുങ്ങളെയും പോലും കാണാൻ കഴിയാതെ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കാൻ കഴിയുന്ന ആരോഗ്യപ്രവർത്തകർ. പൊരിവെയിലത്തും മഴയത്തും ക്രമസമാധാനത്തോടൊപ്പം രോഗവ്യാപനം തടയാൻ കൂടി അഹോരാത്രം പണിയെടുക്കുന്ന പൊലീസുകാർ. എത്ര അധപതിച്ചവർക്കായിരിക്കും അവരുടെ വെള്ളത്തിൽ വിഷം കലക്കാൻ തോന്നിയിരിക്കുക ! എത്രയും വേഗം അതാരാണെന്ന് കണ്ടെത്തണം. ഇനി ഒരിക്കലും ഒരാളും ആവർത്തിക്കാത്തവിധം പൂട്ടണം. മാതൃകാപരമായി ശിക്ഷിക്കണം. അതാരായിരുന്നാലും ശരി.

 38 total views,  1 views today

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement