ഈ പോസ്റ്റ് വായിച്ചിട്ടു തുറിച്ചു നോക്കണ്ട, നിങ്ങളൊക്കെ തന്നെയാണ് ഇവരെ തിരഞ്ഞെടുത്തത്

272

Nelson Joseph

” മൂന്ന് സിനിമകളുടെ കളക്ഷൻ 120 കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് കുഴപ്പമൊന്നുമില്ല എന്നതിൻ്റെ തെളിവാണ് ” – രവി ശങ്കർ പ്രസാദ്, യൂണിയൻ മിനിസ്റ്റർ ലോ ആൻഡ് ജസ്റ്റിസ് (ഒക്ടോബർ 12 എൻ.ഡി.ടി.വി). ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് എന്ന ഐ.എം.എഫ് റിപ്പോർട്ടിനോടുള്ള വാർത്തകളോടുള്ള പ്രതികരണമായിരുന്നു.

“ഐൻസ്റ്റൈനെ ഗ്രാവിറ്റി കണ്ടുപിടിക്കാൻ കണക്ക് സഹായിച്ചില്ല “- ജി.ഡി.പിയുടെ കണക്കുകളെക്കുറിച്ച് സംസാരിക്കവേ പീയൂഷ് ഗോയൽ, കൊമേഴ്സ് മിനിസ്റ്റർ, (സെപ്റ്റംബർ 12 ഇന്ത്യാ ടുഡേ). ”

മില്ലെനിയൽസ് കാർ ഉപേക്ഷിച്ച് ഓലയും ഊബറും ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. “- വാഹനവിപണിയിലെ മാന്ദ്യത്തെക്കുറിച്ച് സംസാരിക്കവേ നിർമല സീതാരാമൻ, ഫിനാൻസ് മിനിസ്റ്റർ, (സെപ്റ്റംബർ 11 എൻ.ഡി.ടി.വി). തുറിച്ച് നോക്കേണ്ട, നിങ്ങൾ തന്നെയാണ് അവരെ തിരഞ്ഞെടുത്തത്. എന്തിനുവേണ്ടിയാണോ തിരഞ്ഞെടുത്തത്, അതവർ കൃത്യമായി നിങ്ങൾക്ക് തരുന്നുണ്ട്.