ഉത്തർ പ്രദേശിൽ നിന്നുള്ള വിവരങ്ങളാണിത്, ഇനി എത്ര വാർത്ത പുറം ലോകമറിയുമെന്നുമറിയില്ല, നമ്മളൊക്കെ ഒരുപാട് ഭാഗ്യമുള്ളവരാണ്

    277

    Nelson Joseph

    “1113 പേരെയാണ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.5558 പേരെ പ്രിവൻ്റീവ് ആക്ഷനെന്ന പേരിൽ തടങ്കലിലാക്കിയിട്ടുണ്ട്.124 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത് സോഷ്യൽ മീഡീയയിൽ അപകടകരമായ കണ്ടൻ്റ് പോസ്റ്റ് ചെയ്തു എന്നതിൻ്റെ പേരിലാണ്.19,409 സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരായി നടപടിയെടുത്തുവെന്ന് പറയപ്പെടുന്നു. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ എണ്ണം.ഫേസ്ബുക്ക് – 9856. ട്വിറ്റർ – 9372. യൂട്യൂബ് – 181.വിവിധ ഭാഗങ്ങളിൽ വീണ്ടും ഇൻ്റർനെറ്റ് ഷട്ട് ഡൗൺ ചെയ്തിട്ടുണ്ട്.

    പൊലീസിനെതിരെയുള്ള ആരോപണങ്ങൾ ഒരുപാടുണ്ട്. പൊലീസുകാർക്ക് നേരിടേണ്ടി വന്നത് ചിലയിടത്ത് അക്രമാസക്തമായ ജനക്കൂട്ടത്തെ ആയിരിക്കാം. പക്ഷേ അതൊന്നും മറ്റ് ആരോപണങ്ങളുടെ ന്യായീകരണമല്ല. പൊലീസ് തന്നെ വെടി വച്ചുവെന്നും വെടിയേ വച്ചില്ലെന്നും വിരുദ്ധാഭിപ്രായങ്ങൾ പറയുകയുണ്ടായി. വീട് കയറി പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപണമുണ്ടായി. പണവും സ്വർണവും അപഹരിച്ചെന്നതടക്കം. കൊല്ലപ്പെട്ടവരിലും വെടിയേറ്റവരിലും ബഹളത്തിൽ നിന്ന് രക്ഷനേടാൻ ഒളിച്ചിരിക്കാൻ ശ്രമിച്ചവരുണ്ട്, പാൽ വാങ്ങാൻ പോയവരുണ്ട്, കുട്ടികളടക്കമുണ്ടെന്നാണ് വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്തത്. പൊലീസ് തന്നെ സി.സി.ടി.വി കാമറകൾ നശിപ്പിക്കുന്നതിൻ്റെ ഫുട്ടേജുകൾ പുറത്ത് വന്നിരുന്നു. ഉത്തർ പ്രദേശിൽ നിന്നുള്ള വിവരങ്ങളാണിത്. ഇനി എത്ര വാർത്ത പുറം ലോകമറിയുമെന്നുമറിയില്ല. നമ്മളൊക്കെ ഒരുപാട് ഭാഗ്യമുള്ളവരാണ്…സത്യത്തിൽ…”