കണ്ണൻ ഗോപിനാഥന്റെ ചിത്രം ഫോണിൽ സേവ് ചെയ്തു വച്ചിട്ടുണ്ട്. കാരണം അയാൾ ചെയ്യുന്നത്ര ബോധവൽക്കരണവും സംവാദങ്ങളും ചെയ്യുന്നൊരാളെ അവർ എപ്പൊഴാണു പിടികൂടുകയെന്ന് പറയാനാവില്ല. ഏതാണ്ട് രണ്ട് മണിക്കൂർ മുൻപ് അയാളെ വീണ്ടും ഡിറ്റെയിൻ ചെയ്തിട്ടുണ്ട്. .അലഹബാദ് എയർപോർട്ടിൽ വച്ച്. ഇതു മൂന്നാം തവണയാണയാൾ പിടിയിലാവുന്നത്. ഉത്തർപ്രദേശിൽ രണ്ടാം തവണയും. ആദ്യ തവണ പിടിയിലായതിനു ശേഷം അമിത് ഷായെയും രണ്ടാം തവണത്തേതിനു ശേഷം ഉത്തർപ്രദേശിന്റെ ക്രമസമാധാനത്തിനിട്ടും കൊട്ടിയ അയാൾക്ക് ഭയമുണ്ടാവില്ല. ജനത്തിന്റെ ശബ്ദമാവാൻ സിവിൽ സർവീസ് വിട്ടിറങ്ങിയ ആൾക്ക് നിശബ്ദനാവാനും കഴിയില്ല. പോരാട്ടം കഴിഞ്ഞെന്ന് നമ്മൾ കരുതുമ്പൊഴും യുദ്ധം തുടരുകയാണയാൾ.
അതിനു സഹായിക്കാനായി ഒന്നേ ചെയ്യാൻ കഴിയൂ. ആ പോരാട്ടത്തെക്കുറിച്ച് പറ്റുന്നത്രയാളുകളോട് പറയുക. ഇന്നലെ കോഴിക്കോടുണ്ടായിരുന്ന അയാൾക്ക് വേണമെങ്കിൽ കേരളത്തിന്റെ സുരക്ഷിതത്വത്തിനുള്ളിൽ നിന്ന് ശബ്ദിച്ചാൽ മതിയായിരുന്നു.
അതല്ലയാൾ സ്വീകരിച്ചത്. സല്യൂട്ട് കണ്ണൻ ഗോപിനാഥൻ. നാട്ടുകാരനായതിൽ അഭിമാനം