ഇയാൾ ഭരണത്തിലുണ്ടായിരുന്ന പത്ത്‌ കൊല്ലം ഇന്ത്യക്കാർക്ക്‌ ഇന്ത്യക്കാരല്ലാതാവും എന്ന് ഭയം തോന്നിയിരുന്നില്ല

273

Nelson Joseph

2005 ൽ ജെ.എൻ.യുവിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കരിങ്കൊടി കാണിച്ചു.സംഭവം വലിയ വാർത്തയായി. ജെ.എൻ.യു അഡ്മിനിസ്റ്റ്രേഷൻ ഇടപെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടപടിയാരംഭിച്ചു.അപ്പൊ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടിടപെട്ട്‌ നടപടികൾ നിർത്തിവയ്പിച്ചുവത്രെ.ഞാൻ പറഞ്ഞതല്ല, ജെ.എൻ.യുവിൽ നിന്നുതന്നെയുള്ള വിദ്യാർത്ഥി നേതാവ്‌ ഉമർ ഖാലിദിന്റെ വാക്കുകളാണവ. അന്ന് അദ്ദേഹം കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളുടെ മുന്നിൽ പ്രസംഗമാരംഭിച്ചത്‌ വോൾട്ടയറുടെ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു.

” നിങ്ങൾ പറയുന്നതിനെ ഞാൻ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങൾക്ക്‌ അത്‌ പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാൻ പോരാടും ” എന്ന്.അത്‌ മാത്രമായിരുന്നില്ല. അയാൾ ഭരണത്തിലുണ്ടായിരുന്ന പത്ത്‌ കൊല്ലം ഇന്ത്യക്കാർക്ക്‌ ഇന്ത്യക്കാരല്ലാതാവും എന്ന് ഭയം തോന്നിയിരുന്നില്ല. അയാളുടെ പാർട്ടിയുടെ നേതാവിനെ ഇറ്റലിക്കാരിയെന്ന് വിളിക്കാനോ അവരുടെ മകനെ പൊട്ടനെന്ന് വിളിക്കാനോ പപ്പുവെന്ന് വിളിക്കാനോ അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാനോ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കരുതെന്ന് പറഞ്ഞ്‌ ഒരു ദേശസ്നേഹിയും വന്നിരുന്നില്ല. അതിന്റെ പേരിൽ പാക്കിസ്ഥാനിലേക്ക്‌ പോവാനും പറഞ്ഞിട്ടില്ല. അയാൾ മിണ്ടാതിരിക്കുന്നെന്ന് കളിയാക്കൽ കേട്ടിട്ടും അന്ന് എല്ലാ ഇന്ത്യക്കാർക്കും ഭയമൊന്നുമില്ലാതെ മിണ്ടാൻ കഴിഞ്ഞിരുന്നു. . .ഹ. . . .കഴിഞ്ഞില്ല

അന്ന് പ്രധാനമന്ത്രി പറയുന്നത്‌ നുണയാണോ എന്ന് ഗൂഗിളിൽ തിരഞ്ഞ്‌ ഉറപ്പുവരുത്തേണ്ട ദുരവസ്ഥ ഇന്ത്യക്കാർക്കില്ലായിരുന്നു. അ്ദേഹവും നോട്ടുകൾ പിൻ വലിച്ചിരുന്നു. അന്ന് അതാരും അറിഞ്ഞുപോലുമില്ലെന്നതാണു വാസ്തവം. എ.ടി.എമ്മിനു മുന്നിൽ ക്യൂ നിനില്ല. ചോദിക്കുന്നവരോടാരും പാക്കിസ്ഥാനിൽ പോകാൻ പറഞ്ഞില്ല. അതിർത്തിയിലെ സൈന്യത്തിനെ വലിച്ചിഴച്ചില്ല.

അന്ന് ലോകത്ത്‌ സാമ്പത്തികമാന്ദ്യമുണ്ടായിട്ടും ഇന്ത്യ അതറിഞ്ഞിരുന്നില്ല. രൂപ സെഞ്ചുറിയടിക്കുമെന്ന് തോന്നിച്ചിരുന്നില്ല. ക്രൂഡോയിൽ വില താഴുമ്പൊ പെട്രോൾ വില ഉയരുന്ന പ്രതിഭാസമുണ്ടായിരുന്നില്ല.അന്ന് ഇന്ത്യ ചർച്ച ചെയ്തിരുന്നത്‌ ചാണകത്തെപ്പറ്റിയല്ല , ചന്ദ്രനെപ്പറ്റിയായിരുന്നു. പ്രതിമ പണിയുന്നതിന്റെ പത്തിലൊന്ന് ചിലവിൽ ചൊവ്വയിലേക്ക്‌ പര്യവേക്ഷണം നടത്തിയിരുന്നു.അന്ന് പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്നവനു സ്വീകരണം ലഭിക്കാറില്ലായിരുന്നു. ദേശസ്നേഹം തെളിയിക്കാൻ തിയറ്ററിൽ എണീറ്റുനിൽക്കേണ്ട നിർബന്ധങ്ങളില്ലായിരുന്നു.കോടികൾ പറ്റിച്ച്‌ ആരും വിദേശത്തേക്ക്‌ മുങ്ങിയിട്ടില്ലായിരുന്നു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരെ ജയിലിലടയ്ക്കുന്ന പരിപാടിയുമില്ലായിരുന്നു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയിൽ ആർക്കും സംശയങ്ങളില്ലായിരുന്നു. . അൻപത്താറിഞ്ചിന്റെ വീരവാദങ്ങളില്ലായിരുന്നു. കത്തിക്കാനുള്ള ആഹ്വാനങ്ങളില്ലായിരുന്നു. കാമറയോട്‌ ഭ്രമമില്ലായിരുന്നു.

കുറഞ്ഞപക്ഷം രാജ്യത്തെങ്കിലും കാണാറുണ്ടായിരുന്നു. ചരിത്രത്തിനു തന്നോട്‌ ദയ കാണിക്കാനാവും എന്ന് ഉറപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഓർഗനൈസ്ഡ്‌ കവർച്ചയും നിയമപരമായ കൊള്ളയും മോണ്യുമെന്റൽ മിസ്‌ മാനേജ്മെന്റുമൊക്കെ വിളിച്ചുപറഞ്ഞപ്പൊ മറുപടി പറയാൻ വാക്കില്ലാതെ ഇരുന്ന ഭരണപക്ഷത്തെയും കാണിച്ചുതന്നിരുന്നു. എല്ലാത്തിലുമുപരിയായി അദ്ദേഹം ‘ ഡോക്ടർ ‘ മന്മോഹൻ സിങ്ങായിരുന്നു.