Kripal Bhaskar
ഇന്ത മാതിരി നേരത്തിലെ വീരങ്കൾ സൊള്ളുറ വാർത്ത എന്നെ തെരിയുമാ? താ പാത്തുക്കലാം .
രജനി – നെൽസൺ കോമ്പോയിൽ ഒരു സിനിമ പ്രഖ്യാപിക്കുന്ന ടൈമിൽ ‘നെൽസൺ’ തമിഴിലെ ഒരു പ്രോമിസിങ് ഡയറക്റ്റർ ആയിരുന്നു. ചെയ്ത രണ്ടു സിനിമയും വ്യത്യസ്തവും ജന പ്രീതി നേടിയതുമായിരുന്നു. ഡോക്ടർ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു, കൂടാതെ തമിഴിൽ നിലവിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ വിജയുമായി സിനിമ വരുന്നു. അത്യാവശ്യം പ്രതീക്ഷയോടെ തന്നെ ആയിരുന്നു അന്ന് ഈ പ്രഖ്യാപനത്തെ കണ്ടത്. തന്റെ സ്റ്റാർഡത്തോട് നീതി പുലർത്താനാവാതെ ഉഴറുന്ന രജനികാന്തിന് ഒരു കം ബാക്ക് നെൽസണ്‍ കൊടുക്കുമെന്ന് കരുതി.
ബീസ്റ്റ് ഇറങ്ങിയ ശേഷം സ്ഥിതിയാകെ മാറി, യാതൊരു തയ്യാറെടുപ്പുമില്ലാതെ നെൽസന്റെ ഭാഗത്ത് നിന്നുണ്ടായ അറ്റെപ്റ്റ് ആണ് ബീസ്റ്റ് എന്ന് വ്യക്തം, വിജയുടെ സ്റ്റാർഡത്തെ ഹാൻഡിൽ ചെയ്യുന്നതിൽ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. കൂടാതെ സിനിമയിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും അദ്ദേഹം മറന്നു, യാതൊരു ഹോം വർക്കും നടത്താതെ എടുത്ത സിനിമയാണ് എന്നാണ് ബീസ്റ്റ് കാണാൻ നടത്തിയ ശ്രമത്തിൽ എനിക്ക് മനസ്സിലായത്. വിജയ് എന്നൊരു നടനെ സംബന്ധിച്ച് യാതൊരു നഷ്ടവും ബീസ്റ്റ് കൊണ്ട് ഉണ്ടാവാൻ പോവുന്നില്ല, എന്നാൽ നെൽസണ്‍ ശരിക്കും വീണു. അദേഹത്തിന്റെ ക്രെഡിബിലിറ്റി നഷ്ടമായി, ട്രോളുകളും അബ്യുസുകളുമൊക്കെയായി അദേഹത്തിന്റെ സിനിമ ഭാവി തന്നെ തുലാസ്സിൽ ആവുന്ന അവസ്ഥയിലായി.
രജനികാന്ത് നെൽസൺ മൂവി ഡ്രോപ്പ് ചെയ്യുമെന്നാണ് കരുതിയത്, കാര്യമായ ഡാമേജിൽ നിലവിലുള്ള രജനികാന്ത് എന്നാൽ നെൽസനേ ബാക്ക് ചെയ്യാൻ തീരുമാനിക്കുന്നു. കെ എസ് രവികുമാർ ഡയറക്ഷനിൽ കൈ കടത്തുമെന്ന വാർത്ത ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ വെറും റൂമേഴ്സ് മാത്രം ആണെന്ന് സിനിമയുടെ അണിയറയിൽ ഉള്ളവർ പറയുന്നു.
വ്യക്തിപരമായി വളരെയധികം ഇഷ്ടമുള്ള സംവിധായകൻ ആണ് നെൽസൺ, നല്ല ഒന്നാന്തരം ഹ്യൂമർ സെൻസ്, സീനുകൾ മേക്ക് ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ അസാമാന്യ സ്കിൽ ഒക്കെ ആകർഷിച്ചിട്ടുണ്ട് .വളരെ രസമായി കഥ പറയുന്ന രീതിയും ഇഷ്ടമാണ്.ആദ്യത്തെ രണ്ടു സിനിമകളും ടോട്ടലി ഡിഫറെൻറ് ആയുള്ള അനുഭവം ആയിരുന്നു ഒരു തമിഴ് സിനിമ പ്രേഷകനു. ശിവ കാർത്തികേയനെ തന്റെ ലിമിറ്റിൽ നിർത്തി സിനിമ ചെയ്തപ്പോൾ ശിവക്ക് ആദ്യ 100 കോടി സിനിമയും കിട്ടി. ഇപ്പോഴും അത് കൊണ്ടൊക്കെ തന്നെ നെൽസനെ എഴുതി തള്ളാൻ ആയിട്ടില്ല, അദേഹത്തിന്റെ സിനിമ അദ്ദേഹത്തിന് ചെയ്യാൻ ആയാൽ പുള്ളിക്ക് ഇനിയും വണ്ടർ സൃഷ്ടിക്കാൻ ആവുമെന്ന് തന്നെയാണ് കരുതുന്നത്.ഒരു രജനി ആരാധകൻ എന്ന നിലയിൽ ആദ്യം പറഞ്ഞ ഡയലോഗ് തന്നെയാണ് പറയാൻ ഉള്ളത്, പാത്തുക്കലാം..