പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിനെതിരെ അണികളുടെ പൊങ്കാല, പണ്ടാര അടുപ്പിൽ തീകൊളുത്തി

  185

  എഡിറ്റർ

  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലവതരിപ്പിച്ച കർഷകബില്ലിനെതിരെയുള്ള പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു.

  എന്നാൽ ഇതിനെ തുടർന്ന് രാജഗോപാലിനെതിരെ ബിജെപിക്കാരുടെ പൊങ്കാല തുടങ്ങിയിരിക്കുകയാണ് . “പ്രമേയത്തെ ഞാന്‍ അനകൂലിച്ചു. പൊതുമനസാക്ഷി നിയമത്തിന് അനുകൂലമല്ലായിരുന്നു. അതല്ലേ ജനാധിപത്യ സ്പിരിറ്റ്. ജനാധിപത്യ സംവിധാനത്തില്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞ് നില്‍ക്കേണ്ട ആവശ്യമില്ല,” ഇതായിരുന്നു രാജഗോപാൽ പറഞ്ഞത് .

  നിയമസഭയിലെ ബിജെപിയുടെ ഏകാംഗം എന്ന നിലയ്ക്ക് പ്രമേയത്തെ എതിർത്തിരുന്നു എങ്കിൽ കേരളത്തിലെ ബിജെപിക്ക് അഭിമാനിക്കാമായിരുന്നു. ന്നാൽ അതുണ്ടായില്ല. അത് സമയം സംഭവത്തിൽ ചൂളിപ്പോയ ബിജെപിക്കാരുടെ നെഞ്ചിൽ തീകോരിയിട്ടു സ്വാമി സന്ദീപാനന്ദഗിരിയുടെ ട്രോൾ വാചകം ഇങ്ങനെയായിരുന്നു , “രാജേട്ടൻ അടുത്ത നിയമസഭാ തിരെഞ്ഞുടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്നു പുലർകാലത്ത് സ്വപ്നം കണ്ടു.” ഇതിനടിയിലും വലിയ പൊങ്കാല സമർപ്പണമാണ് നടക്കുന്നത് .

  Image may contain: 2 people, text that says "കിറ്റ് വാങ്ങി നക്കി.. ല്ലേ..?"ഹൈന്ദവതയും ദേശീയതയും കപടമായി ദുരുപയോഗിച്ചു കോർപറേറ്റുകൾക്ക് വിടുപണിചെയ്യുന്ന കേന്ദ്ര സർക്കാരിന്റ കാപട്യം തിരിച്ചറിഞ്ഞ സഖാവ് ഓ രാജഗോപാലാണ് ഇന്നത്തെ താരമെന്നും . കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയതിൽ അസ്വസ്ഥരായ ബോധമില്ലാത്ത സംഘികളുടെ ആക്രമണത്തിൽനിന്നും ശ്രീ രാജഗോപാൽ സാറിന് സംരക്ഷണം കൊടുക്കണമെന്നും ഇടതുപക്ഷ അനുകൂലികൾ വ്യാപകമായി കമന്റുകൾ ഇടുന്നു.

  അദ്ദേഹത്തെ കാണട്ടെ, എന്നിട്ട് മറുപടി പറയാം’; കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച ഒ.രാജഗോപാലിൻറെ പ്രസ്താവനയിൽ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി മുരളീധരനും വ്യക്തമാക്കിയെങ്കിലും ബിജെപിക്ക് ഏറെ തലവേദനയായ സംഭവത്തിൽ ബിജെപി നേതാക്കളാരും കൃത്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.  ഇപ്പോൾ തന്നെ ഗ്രൂപ്പ് പോരുകൾ മുറുകി നിൽക്കുന്ന ബിജെപിയിൽ ഇത് പുതിയ പൊട്ടിത്തെറികൾക്കു വഴിവയ്ക്കും.രാജഗോപാലിന്റെ പേജിലും മാരകമായ പൊങ്കാല നടക്കുകയാണ് ,അണികളുടെ രോഷം വ്യക്തമാക്കുന്ന ഒരു പോസ്റ്റ്

  “രാജേട്ടാ” എന്ന് വിളിച്ച നാക്ക് കൊണ്ട് “ജാരേട്ടാ” എന്ന് വിളിപ്പിക്കല്ലേ രാജേട്ടോയ് …”

  പ്രമേയത്തെ അനുകൂലിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അനുകൂലിച്ചു തന്നെ സഭയിൽ സംസാരിക്കണമായിരുന്നു. കാർഷിക നിയമത്തെ അനുകൂലിച്ചു സംസാരിക്കുകയും പിന്നീട് പ്രമേയത്തെ അനുകൂലിക്കുകയും ചെയ്യുന്നത് സത്യസന്ധത ഇല്ലായ്മയാണ്. പൊതുവികാരം മാനിച്ചെന്നാണ് അങ്ങേര് പറയുന്നത്. തന്നെ പിന്തുണയ്ക്കുന്നവരുടെ വികാരം അങ്ങേർ പരിഗണിക്കുന്നില്ല. പ്രമേയത്തെ എതിർത്തിരുന്നുവെങ്കിൽ ‘ഏകകണ്ഠമായി’ എന്ന വാക്ക് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കപ്പെടുകയെങ്കിലും ചെയ്യുമായിരുന്നു.

  Image may contain: 1 person, text that says "Mangal Archana ബിജെപി കണ്ണൂർ BJP KANNUR SUPPORTS) 12m ഇതു തന്നെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്, 75 വയസായാൽ പിന്നെ നേതാക്കൾ സജീവ രാഷ്‌ട്രീയത്തിൽ നിന്നും വിരമിക്കണമെന്ന്. ഇത്തരം ചിഹ്നൻ പിടിച്ച എംഎൽഎ ഇനി നേമത്തിനു വേണ്ടേ വേണ്ട... പൊതുവികാരം മാനിക്കുന്നു, കേന്ദ്ര സർക്കാരിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർക്കുന്നില്ലെന്ന് രാജഗോപാൽ എന്താണ് പൊതുവികാരം, അതോ നിങ്ങൾ മറ്റൊരു ലോകത്തിലാണോ? നാണമില്ലേ നിങ്ങൾക്ക് നിങ്ങളെ വളർത്തിയൂട്ടി ഈ സ്ഥാനത്തെത്തിച്ച പ്രസ്ഥാനത്തിനെതിരെ നീങ്ങാൻ, മിസ്റ്റർ രാജഗോപാൽ?"പ്രസ്ഥാനത്തിന്റെ ഒരു സാരഥി എന്നനിലയിൽ രാജേട്ടനെ അംഗീകരിച്ചിരുന്നു.തിരുവനന്തപുരത്തു സ്ഥാനാർഥി ആയപ്പോഴും ഗവർണ്ണർ സ്ഥാനം ലഭിച്ചപ്പോഴും പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ശിരസാവഹിക്കും എന്ന് പ്രതികരിച്ചപ്പോൾ അദ്ദേഹഹത്തോട് ബഹുമാനം തോന്നിയിരുന്നു.അതിന് മുൻപും അതിനുശേഷവും ഒരിക്കൽപ്പോലും ബഹുമാനം പിടിച്ചുപറ്റുന്ന ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ബിജെപി യുടെ ആദ്യകാലങ്ങളിൽ മുതൽ മാരാർജിക്കൊപ്പം സംസ്ഥാനനേതൃത്വത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന് മറ്റൊരു ബിജെപി നേതാവിനും കിട്ടാത്തത്ര നേട്ടങ്ങൾ പ്രസ്ഥാനം നൽകി.

  എന്നും പ്രസ്ഥാനത്തിന്റെയോ അതിന്റെ പ്രവർത്തകരുടെയോ പ്രതിഛായയെക്കാൾ, സമൂഹത്തിൽ സ്വന്തം പ്രതിഛായ മെച്ചപ്പെടുത്തുവാനും സ്വന്തം നേട്ടങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകിയിരുന്നത് എന്നാണ് എന്റെ വിലയിരുത്തൽ.ആദ്യമായി അദ്ദേഹത്തോട് പുച്ഛം തോന്നുന്നത്, തൊണ്ണൂറുകളുടെ അവസാനത്തിലെന്നോ പാർട്ടിയിൽ മുകുന്ദേട്ടൻ പക്ഷവുമായുള്ള ഗ്രൂപ്പുകളിയുടെ മൂർദ്ധിന്യാവസ്ഥയിലാണ്,സാധാരണ പാർട്ടി പ്രവർത്തകർ ഒരു നേതാവിന്റെയും പക്ഷം പിടിച്ചിട്ടില്ല, ഒരിക്കലും പ്രസ്ഥാനത്തിൽ.

  ആക്കാലത്ത് മുകുന്ദേട്ടനെതിരെ വ്യക്തിപരമായ വിമർശനം പരസ്യമായി രാജേട്ടനിൽ നിന്നും ഉണ്ടായപ്പോൾ ഞാൻ പറിച്ചെറിഞ്ഞതാണ് ആ രാജേട്ടനെ മനസ്സിൽ നിന്നും.സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അനുകൂലിച്ചപ്പോഴും അതിനുശേഷം എം എൽ എ ആയിരിക്കുമ്പോൾ തന്നെ രാഷ്ട്രീയം മടുത്തു എന്നും, പ്രവർത്തകരുടെ വികാരം തനിക്കു പ്രശ്നമല്ല എന്നും പരസ്യമായി പ്രതികരിച്ചപ്പോഴും അദ്ദേഹത്തോട് തോന്നിയത് ഒരു അവജ്ഞയാണ്.

  ഇന്ന് കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും നേതാക്കന്മാരും കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ പ്രതിപക്ഷം നേതൃത്വം നൽകുന്ന സമരത്തെ പ്രതിരോധിക്കുമ്പോൾ, കേന്ദ്രനിയമത്തിനെതിരെ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുകവഴി അദ്ദേഹം കേരളത്തിലെ ബിജെപി പ്രസ്ഥാനത്തെ ഒന്നടങ്കം പരിഹാസ്യരാക്കുകയാണ്,രാജേട്ടാ, ഇപ്പൊ താങ്കളോട് അവജ്ഞയോ പുച്ഛമോ മാത്രമല്ല,വെറുമൊരു സ്വാർത്ഥനോടുള്ള വെറുപ്പും കൂടിയാണ്….താങ്കൾ വെറും വഞ്ചകനാണ്.ഒരുപാട് കർഷകർക്ക് പ്രയോജനപ്പെടുമായിരുന്ന ആ നിയമം പിൻവലിക്കുവാൻ, ഒരുപക്ഷെ ഒരു മുതിർന്ന ബിജെപി നേതാവായ താങ്കളുടെ നിലപാടും കാരണമായേക്കാം,സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രിയെപ്പോലും സമ്മർദ്ദത്തിലാക്കിയ താങ്കളുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിൽ ആയിരിക്കും.
  **

  ‘തെറ്റിദ്ധാരണയ്ക്കെതിരെ പത്രപ്രസ്താവന..’ എന്ന കാപ്‌ഷനിൽ രാജഗോപാലിന്റെ പോസ്റ്റ്

  No photo description available.

  കേന്ദ്ര നിയമം കോർപ്പറേറ്റുകൾക്ക്‌ വേണ്ടി; കാർഷിക നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

  കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്‌ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നാണ്‌ പ്രമേയം പാസാക്കിയത്‌. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്ന്‌ പ്രമേയം പാസാക്കിയത്‌. ഏകകണ്‌ഠമായാണ്‌ പ്രമേയം പാസാക്കിയത്‌. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്‌. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

  കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുംമുഖ്യമന്ത്രി പറ‍ഞ്ഞു. കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞുസമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.ഘടകകക്ഷി നേതാക്കളായ കെ സി ജോസഫ്‌, ഇ ചന്ദ്രശേഖരൻ, ടി എ അഹ്മ്മദ്‌ കബീർ, മാത്യൂ ടി തോമസ്‌, പി ജെ ജോസഫ്‌, മാണി സി കാപ്പൻ, അനൂപ്‌ജേക്കബ്‌, ഒ രാജഗോപാൽ, കടന്നപ്പള്ളി രാമചന്ദ്രൻ. ഗണേഷ്‌ കുമാർ, പി സിജോർജ്‌ എന്നിവർ പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു.