മോഹൻലാലിനെ നായകനാക്കി സംഗീത് ശിവൻ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ‘ഗാന്ധർവ്വം’. കാഞ്ചൻ, ജഗതി ശ്രീകുമാർ, ദേവൻ, കൽപന തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം വാണിജ്യപരമായി വിജയം ആയിരുന്നില്ല എങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 1993 ൽ ആണ് ചിത്രം റിലീസ് ചെയ്തത്. എസ്.പി വെങ്കടേഷ് ആണ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കിയത്. ‘നെഞ്ചിൽ കഞ്ചബാണമെയ്യും’, ‘മാലിനിയുടെ തീരങ്ങൾ’, ‘പ്രണയതരംഗം’ എന്നീ ഗാനങ്ങൾ ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു. ഇതിൽ ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ എന്ന ഗാനം ഇപ്പോൾ ഒരുകൂട്ടം ചെറുപ്പക്കാര്‍. പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ. ‘ഗാന്ധർവം’ സിനിമ പുറത്തിറങ്ങി 30 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ചിത്രത്തിലെ നായകൻ മോഹൻലാലിനോടുള്ള ആദരമായി ആണ് ഈ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയിൽ കൈതപ്രം വരികള്‍ കുറിച്ച ഗാനം എസ്.പി. ബാലസുബ്രഹമണ്യമാണ് ആലപിച്ചത്.
മ്യൂസിക് ആൽബത്തിന് വേണ്ടി മഹേഷ് നായർ ഗാനം ആലപിച്ചിരിക്കുന്നു. ശ്രീജിത് ഡാൻസിറ്റിയാണ് ഗാനരംഗങ്ങളുടെ സംവിധാനം. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നതും ശ്രീജിത് തന്നെ. അദ്ദേഹം ഗാനരംഗത്തിൽ അഭിനയിച്ചിട്ടുമുണ്ട്. മഹേഷ് നായര്‍, ദേവിക സതീഷ് എന്നിവരാണ് പാട്ടിലെ മറ്റു പ്രധാന അഭിനേതാക്കൾ.ദിൽ വിനു പ്രോഗ്രാമിങ് ചെയ്തിരിക്കുന്നു. മിഥുൻ ദാസും അമൽ ഈശ്വറും ചേർന്നാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. എഡിറ്റിങ്: അഖിൽ കൃഷ്ണൻ.
ഗാന്ധർവ്വം കഥ, ഒരു ഓർമ പുതുക്കൽ
സാംസ് ഗ്രാരേജിന്റെ നടത്തിപ്പുകാരനും പ്രധാന മെക്കാനിക്കുമാണ് സാം അലക്സാണ്ടർ. സ്വന്തമായി നാടകങ്ങൾ എഴുതുവാനും സംവിധാനം ചെയ്യുവാനുമുള്ള ഒരു അഭിനിവേശം സാമിനുണ്ട്, അത് പാരമ്പര്യമായി ലഭിച്ചതുമാണ്. കാളിദാസന്റെ ശാകുന്തളത്തെ ആധാരമാക്കിയുള്ള ഒരു നാടകം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം.പക്ഷേ അതിനിടയിൽ ശകുന്തളയായി അഭിനയിക്കാനിരുന്ന കൊട്ടാരക്ക കോമളം എന്ന നടി നാടകത്തിലെ ദുർവ്വാസാവ് കൃഷ്ണൻകുട്ടിയുമായി ഒളിച്ചോടുന്നു.
കോമളത്തിനു പകരക്കാരിയായ ഒരു നടിയെ കണ്ടെത്താൻ പെട്ടെന്ന് സാമിനും കൂട്ടർക്കും കഴിയുന്നില്ല. അങ്ങനെയിരിക്കെ അവിചാരിതമായി സാം ശ്രീദേവി മേനോനെ കണ്ടുമുട്ടുന്നു. അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സാം അവളുടെ പിന്നാലെ നടക്കുന്നു. ആദ്യമൊക്കെ സാമിനെ ഒഴിവാക്കാൻ ശ്രമിക്കുന്ന അവൾ, പിന്നീട് സാമിന്റെ നാടകത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുന്നു. നാടകം കഴിഞ്ഞു മടങ്ങുന്ന വഴിയിൽ ശ്രീദേവിയുടെ സഹോദരൻ വിഷ്ണു മേനോനും ഐ ജി രവീന്ദ്രൻ നായരും ചേർന്ന് തടയുന്നു. രവീന്ദ്രൻ നായർക്ക് തന്റെ മകനെ കൊണ്ട് ശ്രീദേവിയെ വിവാഹം നിഗൂഢമായ ഒരുദ്ദേശ്യം ഉണ്ട്. രവീന്ദ്രൻ നായരുടെ സഹായത്തോടെ, സാമിനെ പോലീസിനെ കൊണ്ട് തള്ളിച്ചതക്കുന്നു. പുറത്തിറങ്ങുന്ന സാം, ശ്രീദേവിയേയും കൊണ്ട് ഒളിച്ചോടുന്നു.
കുറച്ച് ദിവസം അവർ ഒളിച്ച് കഴിയുന്നുവെങ്കിലും വീണ്ടും വിഷ്ണു മേനോൻ അവരെ കണ്ടുപിടിക്കുന്നു. ശ്രീദേവിയെ തട്ടിക്കൊണ്ടു പോയി എന്നാ കുറ്റം ചാർത്തി സാമിനെ ജയിലിൽ അടക്കുന്നു. ജയിലിൽ വച്ച ശ്രീദേവി ഗർഭിണിയാണെന്ന് സാം അറിയുന്നു. മേനോനും വിഷ്ണുവും അവളെ ദൂരെ ഒരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുന്നു. കുട്ടി ജനിക്കുന്നതോടെ അവരുടെ മനോഭാവത്തിൽ മാറ്റം വരുന്നു. ആ കുട്ടിയെ തങ്ങളുടെ അടുത്ത അവകാശിയായി അവർ കാണുന്നു. അതോടെ രവീന്ദ്രൻ നായരും മേനോന്റെ സുഹൃത്തും അവർക്കെതിരെ തിരിയുന്നു.