വക്കീൽ കുപ്പായമണിഞ്ഞ് മോഹൻലാലിനൊപ്പം പ്രിയാമണിയും; റിലീസിനൊരുങ്ങി ‘നേര്’ ഒഫീഷ്യൽ പോസ്റ്റർ

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘ദൃശ്യം’, ‘ദൃശ്യം 2′, ’12ത് മാൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘നേര്’ എന്ന സിനിമയുടെ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.മോഹന്‍ലാലിനൊപ്പം ശക്തമായ നായികാ കഥാപാത്രത്തെ പ്രിയാമണിയും അവതരിപ്പിക്കുന്നു. ഇരുവരും കോടതിയില്‍ പരസ്പരം ഏറ്റുമുട്ടുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നത്.ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 2010-ൽ പുറത്തിറങ്ങിയ ‘ജനകൻ’ എന്ന സിനിമയ്ക്ക് ശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ വക്കീൽ കഥാപാത്രമായെത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ‘ദൃശ്യം 2’-ൽ അഡ്വക്കേറ്റ് കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനുമായി എത്തിയിരുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധിപേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാ‍ർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്റ്.

You May Also Like

അക്ഷയ് കുമാറിന്റെ മകൻ സ്വവർഗാനുരാഗിയാണോ ? കാരണം ഈ വീഡിയോ

ബോളിവുഡ് താരമായ അക്ഷയ് കുമാർ രാജ്യത്തെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളാണ്. 30 വർഷത്തെ തന്റെ…

നമ്പി നാരായണനായി മാധവൻ

നമ്പി നാരായണനായി ആർ.മാധവൻ . ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ജൂലൈ 1 റിലീസ്…

എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന എന്റെർറ്റൈനെർ ആയിരിക്കും ജിഗർതണ്ടാ ഡബിൾ എക്സ് : രാഘവ ലോറൻസ്, എസ് ജെ സൂര്യ

എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന എന്റെർറ്റൈനെർ ആയിരിക്കും ജിഗർതണ്ടാ ഡബിൾ എക്സ് : രാഘവ ലോറൻസ്, എസ്…

മലയാളത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച പതിനെട്ടാമത്തെ ചിത്രമായി ആർഡിഎക്സ്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്സ്…