നേര് – ഇനി നേരിൽ കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ

ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളിൽ ഒന്നായ നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 23 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന നേര് നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ്.
സാറ എന്ന അന്ധയായ സ്‌ക്ലപ്ചർ ആർട്ടിസ്റ്റിൻ്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധിയും തുടർന്ന് നീതി തേടിയുള്ള ആ പെൺകുട്ടിയുടെ പോരാട്ടത്തിൻ്റെ വഴികളുമാണ് നേരിൻ്റെ പ്രമേയം. ഓരോ നിമിഷവും പ്രേക്ഷകനെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള രീതി നേരിൻ്റെ പ്രത്യേകതയാണ്.

അനശ്വര രാജൻ സാറയായും മോഹൻലാൽ വിജയമോഹനനായും എത്തി ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു ജോസഫ് നൂറ് ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം.ജീത്തു ജോസഫും ശാന്തി മഹാദേവിയും ഒരുക്കിയിരിക്കുന്ന തിരക്കഥ തുടക്കം മുതൽ വഴിത്തിരുവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. മോഹൻലാലിൻ്റെയും അനശ്വര രാജൻ്റെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് പുറമേ സിദ്ദിഖ്, ജഗദീഷ്, പ്രിയാമണി എന്നിവരുടെ അഭിനയ മികവും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനായി.നീതിക്കായുള്ള ഈ നിയമ പോരാട്ടം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നിങ്ങളുടെ സ്‌ക്രീനിലെത്തുന്നു. ജനുവരി 23 മുതൽ.

You May Also Like

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ…

ബിക്കിനിയിൽ വീണ്ടും ഞെട്ടിക്കുന്നു ആഭാ പോൾ

അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ…

ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ നടന് തടവറയോ ?

ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ നായകന്മാർ ജനങ്ങളിൽ ഉണ്ടാക്കുന്ന പരിവേഷം വളരെ വലുതാണ്. അവർക്കു മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ…

‘ഡങ്കി’, കാലഘട്ടത്തിന്റെ മാസ്റ്റർപീസ്

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാക്ക് ടു ബാക്ക് ബ്ലോക്ബസ്റ്ററുകൾ ആയിരുന്നു ‘ജവാൻ’, ‘പത്താൻ’, ഇപ്പോൾ…