നേര് : പ്രേക്ഷകർ കോടതി കയറി…
നേര് » A RETROSPECT

Jomon Thiru

■ സംവിധായകൻ ജിത്തു ജോസഫ്, മുന്നേയും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും പത്തുകൊല്ലം മുന്നേ ഇറങ്ങിയ ദൃശ്യമെന്ന് സിനിമയാണ് ഈ സംവിധായകനെ കൂടുതൽ പോപ്പുലർ ആക്കിയത്. അതിന്റെ രണ്ടാം ഭാഗവും കൂടാതെ മറ്റു സിനിമകളും ഒക്കെയും പ്രേക്ഷക പ്രീതി നേടിയവയായി മാറുമ്പോൾ നേരിലും പ്രതീക്ഷ ഉണ്ടായിരുന്നു.

■ ഒരു ചർച്ചയും ഇല്ലാതെ ഒതുങ്ങിയിരുന്ന പടം, ഒരാഴ്ച മുന്നേ ഓൺലൈനിൽ ഇന്റർവ്യൂകൾ നൽകിക്കൊണ്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ച സമ്പന്നമാകുന്നു. അത് ആശിർവാദിന്റെ പടമായതുകൊണ്ട് മാത്രമല്ല മോഹൻലാലിൽ അല്പം പ്രതീക്ഷ കൂടിയുള്ളതുകൊണ്ടാണെന്ന് വ്യക്തമാണ്, ഇനിയും കളത്തിൽ ഇറങ്ങിയില്ലെങ്കിൽ എന്ന് ലൈൻ..


■152 മിനിറ്റുകളാണ് ചിത്രത്തിന്റെ ദൈർഘ്യം. സാറാ എന്ന് കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടി മാനഭംഗപെടുന്നു ഒരു ട്രോമയിലുടെ കടന്നുപോയതിനു ശേഷം സ്വന്തം പ്രതിരോധശേഷി വീണ്ടെടുത്ത് തന്റെ കഴിവിനെ മുൻനിർത്തി നിയമസഹായത്തിന് മുതിരുന്നതാണ് കാഴ്ച.

👥CAST & PERFORMANCES

■ ട്രെയിലറിൽ സൂചിപ്പിച്ചതുപോലെ വർഷങ്ങളായി ഒരു ട്രെയലിന് പോലും അപ്പീർ ചെയ്യാത്ത ഒരാളാണ് വിജയമോഹൻ എന്ന് അഭിഭാഷകൻ. ഇദ്ദേഹം ആ കേസ് നിർബന്ധിതനായി. തിരഞ്ഞെടുക്കുന്നതിൽ ചില കാരണങ്ങളുണ്ട്. മോഹൻലാൽ നല്ല വൃത്തിക്ക് തന്നെ കഥാപാത്രം പൂർത്തീകരിച്ചിട്ടുണ്ട്.

■ മോഹൻലാലിനോടൊപ്പം കട്ടക്ക് നിൽക്കുന്ന മറ്റൊരു അഭിഭാഷക കഥാപാത്രമാണ് സിദ്ദിഖ് അവതരിപ്പിച്ചിട്ടുള്ളത്, വർഷങ്ങളോളം സ്ക്രീൻ ഷെയർ ചെയ്തതിന്റെ ഒരുതരം കെമിസ്ട്രി ഇവർ ഇരുവരിലും ഉള്ളതുകൊണ്ട് തന്നെ സ്ക്രീനിൽ വാദ പ്രതിവാദ സീൻസ് ഒക്കെ നല്ല ഇമ്പാക്ട് ഉണ്ടാക്കി.

■ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, നന്ദു, ഗണേഷ് കുമാർ എന്നിങ്ങനെ മറ്റു അനേകം ചെറുതും വലുതുമായ താരങ്ങളും ചിത്രത്തിൽ ഉണ്ട്. ഒരാൾ ഒഴിച്ച് മറ്റ് ആരും മോശമാക്കിയില്ല എന്ന് തന്നെ പറയാം

📽CINEMATOGRAPHY

■ ജിത്തു ജോസഫിന്റെ മിക്ക ചിത്രങ്ങളുടെ Dop കൈകാര്യം ചെയ്തിരിക്കുന്ന സതീഷ് കുറിപ്പ് തന്നെയാണ് ഈ ചിത്രത്തിലും . ഭൂരിഭാഗവും കോടതി രംഗങ്ങളാണ് സിനിമയിൽ ഉള്ളതും .

🎵🎧MUSIC & ORIGINAL SCORES

■വിഷ്ണു ശ്യാം, ആണ് ചിത്രത്തിന്റെ മ്യൂസിക് ഡിപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. കോർട്ട് പശ്ചാത്തലം ആയതുകൊണ്ട് തന്നെ അത്തരത്തിൽ ഫീൽ വരുന്ന തരത്തിലാണ് ഈണ സംയോജനം ചെയ്തിരിക്കുന്നത് . കഥാപരിസരം ഇത്തരത്തിൽ ആയത് കൊണ്ട് തന്നെ ഒന്നിൽ ഉതുക്കി മറ്റ് ഗാനങ്ങൾ കുത്തി തിരുകി കയറ്റാത്തത് നന്നായി എന്ന് തോന്നി.ഒരു ത്രില്ലർ മൂഡ് ക്രീയേറ്റ് ചെയ്യാൻ നന്നേ മ്യൂസിക് പങ്കുവഹിച്ചു. സ്പെഷ്യലി ചിത്രത്തിന്റെ ക്ലൈമാക്സിലെ ബാക്ക്ഗ്രൗണ്ട്.

»OVERALL VIEW

■ സത്യൻ അന്തിക്കാട് പറഞ്ഞ പോലെ ഒരുപാട് കലാകാരന്മാരുടെ സംഭാവനകൾ ഒരുമിക്കുമ്പോഴാണ് ഒരു നല്ല സിനിമ ഉണ്ടാവുക, ഒരിക്കലും അത് ഒരാളുടെ മാത്രം പരിശ്രമം കൊണ്ട് ആവില്ല. ചിത്രത്തിൽ എല്ലാവരും നന്നായി പണിയെടുത്തിട്ടുണ്ട് ,ഒരു ഇമോഷണൽ കോർട്ട് ഡ്രാമ എന്ന് ടാഗ് ലൈൻ ഈ സിനിമയ്ക്ക് അന്യോജ്യം ആണ്. ഇമോഷണിലി കണക്ട് ആവുന്നതിൽ യാതൊരു പുതുമയും അനുഭവപെട്ടില്ല എന്ന് ഏറെക്കുറെ പറയേണ്ടി വരുന്നുണ്ട് ,പ്രതിയെ ആദ്യം തന്നെ റിവിൽ ചെയുന്നുണ്ട് എങ്കിലും കേസ് ഫ്രെയിം ചെയുമ്പോൾ തന്നെ അത് ആരില്ലേക്ക് ഫോക്കസ് പിന്നിടും ആവുന്നു എന്നതിന്റെ റിപ്പറ്റേഷൻ പ്രോസസ്സ് അത്ര രസിച്ചില്ല .ഒരു കുക്കഡ് അപ്പ് ഫീൽ അങ്ങ് ഇങ്ങായി ഫീൽ ചെയ്തു

■ സിനിമകളിൽ ഒരു പാട് കോടതി രംഗങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും തികച്ചും പുതുമയാർന്നതും, ചട്ടം പാലിച്ചതുമായ കോർട്ട് സീൻസ് ഒരു പിടി അറിവ് പകർന്നു എന്ന് പറയാൻ കഴിയും വിധം മികച്ചതാണ്.എല്ലാ കാലത്തും സോഷ്യൽറെലെവന്റും ന്യൂസ്‌ വാല്യും ലഭ്യമായത് ആയ വിഷയം അതിന്റെ സീരീസ്നെസ്സ് ഒട്ടും കൈവിടാതെ ജിത്തു ജോസഫ് എക്സിക്യൂട്ട് ചെയ്തിട്ടുണ്ട് ക്ലൈമാക്സ് പോർഷനിൽ പറഞ്ഞവയ്ക്കുന്ന ഭയക്കാതെയുള്ള തുറന്നുപറച്ചിലും,തുറന്നുകാട്ടലും ഏറെ പ്രസക്തമായി തോന്നി.

■ ആദ്യ പകുതിക്ക്,തൊട്ട് മുന്നേയുള്ള ചില വാക് വാദ രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ എടുത്ത് പറയാൻ മാത്രം ഒന്ന് ആദ്യ പകുതിയിൽ അവശേഷിച്ചിരുന്നില്ല. നാടകീയത കൈ മുതൽ ആയി മുഴച് നില്ക്കുന്ന ഒരു പാട് സംഭാഷണങ്ങളും അവയിൽ ഉൾപ്പെടും അതും ആസ്വാദനത്തെ നന്നേ ബാധിച്ചു. കുറ്റാരോപിതനിൽ നിന്നും പ്രതിയിലേക്ക് ഉണ്ടാവുന്ന ദൂരം അത് നീതിപീഠത്തിന്റെ മുമ്പിൽ തെളിയേണ്ട വിധം, പ്രോസിക്യൂഷന്റെ വാദം എന്ന് ഇങ്ങനെയുള്ള പ്രക്രിയ കൃത്യമായി പറഞ്ഞു പോകുന്നു രണ്ടാം പകുതിയിൽ.

■ സഹ എഴുത്തുകാരിയായത് കൊണ്ടാണോ,അതോ അഭിഭാഷക ആയത് കൊണ്ടാണോ എന്തോ, ഈ വേഷം ചെയ്യാൻ ശാന്തി മായ ദേവിയെ സെലക്ട്‌ ചെയ്തത് നല്ല വെറുപ്പിക്കലിൽ ഉപരി ഓവർ ആക്ടിങ്ങിന്റെ അങ്ങേഅറ്റം എന്ന് തന്നെ പറയാം. ഡയലോഗുകളിലെ നാടകീയതയ്ക്കും ഈ പുള്ളിക്കാരി തന്നെയാവും കാരണം എന്ന് അനുമാനിക്കുന്നു.

■ പ്രേക്ഷകനോട് അമിത പ്രതീക്ഷകൾ പാടില്ല എന്ന സംവിധായകന്റെ അപേക്ഷയ്ക്ക് ഒപ്പം, നല്ലൊരു സിനിമ പ്രതീക്ഷിക്കാം എന്ന് വാക്കും, ചേർത്ത് വയ്ക്കുമ്പോൾ നേര് ഏറെ കുറെ സംതൃപ്തി പകർന്ന് ചിത്രമായി മാറുന്നു.

➟വാൽക്കഷണം

■ നേരും നെറിയുമുള്ള സംവിധായകനാണ് ജിത്തു ജോസഫ് എന്ന അവകാശവാദം ഉന്നയിക്കാൻ ഈ ചിത്രം പ്രേരണ ആകുന്നു. വസന്തങ്ങളുടെ കൂടെയുള്ള കൂട്ടുകെട്ട് വിട്ടു മാറി ഇത്തരത്തിലുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ ആശിർവാദ് സിനിമാസും മോഹൻലാലും പരിശ്രമിച്ചാൽ നല്ലത്

റേറ്റിംഗ്  3/5

Strictly personal opinion.
This is for informative entertainment purpose only, representing my personal views. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended.

You May Also Like

ഡങ്കി, ജവാൻ, പത്താൻ എന്നിവയിലൂടെ ഷാരൂഖ് ഖാൻ ചരിത്രം സൃഷ്ടിച്ചു, 2023-ൽ 8 കോടി ആളുകളെ തിയേറ്ററുകളിലെത്തിച്ചു

പത്താൻ, ജവാൻ, ഡങ്കി എന്നീ മൂന്ന് ചിത്രങ്ങളിലൂടെ ഷാരൂഖ് ഖാൻ 2023-ൽ ബോക്സോഫീസിൽ തന്റെ ഭരണം…

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന് 45 ലക്ഷം…

ധ്യാൻ ശ്രീനിവാസനും ഈ ഫീൽ ഗുഡ് സിനിമയും തമ്മിലുള്ള ബന്ധം

LES CHORISTES 2004 IMDb: 7.8/10 Director: Christophe Barratier Ryan Antonio E E…

വിവാദങ്ങളെ ഭയക്കാതെ അനന്യ പാണ്ഡെ വീണ്ടും കിടിലൻ ലുക്കിൽ

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…