ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ലക്ഷണമൊത്തൊരു കോർട്ട് റൂം ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രം ക്രിസ്മസ് വിന്നറായി മുന്നേറുകയാണ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ എന്നിവരാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ വീഡിയോ ആണ് വൈറലാകുന്നത്

നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്. ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരുടെ ഇടയിൽ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജൻ: തണ്ണീർമത്തനിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്.? പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രംജീത്തു ജോസഫ് സമ്മാനിക്കുന്നത്. വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കോടതി രംഗങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും’ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്.’ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം. സതീഷ് ക്കുറുപ്പ് – എഡിറ്റിംഗ്‌ – വി.എസ്.വിനായക് ‘ കലാസംവിധാനം – ബോബൻ, കോസ്സ്യും – ഡിസൈൻ ലൈന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി.ജി.സോളമൻ – എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ. ഫിനാൻസ് കൺേ ട്രാളർ- മനോഹരൻ പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്സ് – ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം . പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ .

You May Also Like

കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല ഒരു പ്രൊഡ്യൂസർ കൂടിയാണ് കുക്കു ജീവൻ

സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ചെയുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ അത് വളരെ ഉത്തരവാദിത്തപ്പെട്ടതും സൂക്ഷ്മമായ…

മമ്മൂട്ടി കമ്പനിയുടെ ‘ടർബോ’ പൂർത്തിയായി, കേരള ക്രൈം ഫയൽ സീസൺ 2 വരുന്നു, തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും (ഇന്നത്തെ സിനിമാ വാർത്തകൾ അറിയിപ്പുകൾ )

ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

മമ്മൂട്ടിയുടെ ഈ നായിക ലോക്‌സഭയിലെ ഏറ്റവും സുന്ദരിയായ എം.പി

നവനീത് കൗർ റാണ ലോക്‌സഭയിലെ ഏറ്റവും സുന്ദരിയായ എം.പി⭐ അറിവ് തേടുന്ന പാവം പ്രവാസി ????2019…

ആൻ ശീതളും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.