ആരാണ് ഫാസിസത്തെ പരാജയപ്പെടുത്തിയതെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്…

126
Titto Antony
ആരാണ് ഫാസിസത്തെ പരാജയപ്പെടുത്തിയതെന്ന് നിങ്ങൾ ഒരിക്കലും മറക്കരുത്…
ചെങ്കൊടി, സ്റ്റാലിന്റെ അചഞ്ചലമായ നേതൃത്വം, 27 ദശലക്ഷം സോവിയറ്റ് പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ത്യാഗമാണ് ഹിറ്റ്ലർ എന്ന ആ രാക്ഷസനെ തകർത്തത്.
ഇന്ത്യയിൽ കൂട്ടത്തോടെ പട്ടിണി കിടക്കുന്ന വിവരം കേട്ട അന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ ബംഗാളികൾ “മുയലുകളെപ്പോലെ പ്രസവിച്ചു കൂട്ടുന്നു..” എന്നാണ് കുറ്റപ്പെടുത്തിയത്.. അതേസമയം, സോവിയറ്റ് ധാന്യങ്ങളുടെ കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചു റീറൂട്ട് ചെയ്തു കൊണ്ടുപോകാൻ സഖാവ് ജോസഫ് സ്റ്റാലിൻ ഉത്തരവിട്ടു, “രേഖകൾക്ക് വേണ്ടി നമുക്ക് ഇനിയും കാത്തിരിക്കാം, പക്ഷെ വിശപ്പിന് അത് കഴിയില്ല..” എന്നാണ് എഴുതിയത്..
ജർമ്മനിയിലെ തന്റെ ബന്ധു ഹിറ്റ്‌ലർ സോവിയറ്റ് യൂണിയന്റെ രാഷ്ട്രങ്ങളെ കണ്ട അതേ രീതിയിൽ തന്നെയാണ് വിൻസ്റ്റണ് ചർച്ചിൽ ഇന്ത്യക്കാരെയും കണ്ടിരുന്നത്.. അതായത്, മനുഷ്യരല്ലാത്ത, വംശീയമായി താഴ്ന്നവർ, ക്രൂരന്മാർ എന്നൊക്കെയാണ്.. അതേസമയം നൂറ്റാണ്ടുകളുടെ കൊളോണിയൽ വംശഹത്യയിലൂടെ സ്ഥാപിതമായ വംശീയ ശ്രേണികളെ തകർക്കാൻ ആണ് സഖാവ് ജോസഫ് സ്റ്റാലിൻ ആഗ്രഹിച്ചത്..
അതുകൊണ്ടാണ് പടിഞ്ഞാറൻ യൂറോപ്പിലെ മൊത്തം സംയോജിത വ്യാവസായിക ശക്തികളും, തങ്ങളുടെ കീഴിലുള്ള കോളനികൾ കൊള്ളയടിച്ച് നിർമ്മിച്ച ഒരു മൊത്തം ഭൂഖണ്ഡവും, “സോവിയറ്റ് യൂണിയൻ” എന്ന ആ വൻ ശക്തിയെ നശിപ്പിക്കാൻ ആഗ്രഹിച്ചത്…
അത്കൊണ്ടാണ് സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടിട്ടും, അവർ സ്റ്റാലിനെ വെറുക്കുന്നത് അവസാനിപ്പിക്കാത്തത്..
അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിന്റെ തെരുവുകളെ പോലും ഇപ്പോഴും അലങ്കരിക്കുന്നത്.
ഓരോ ഹിറ്റ്‌ലർക്കും ഒരു സ്റ്റാലിൻ ആവശ്യമാണ്..
ഗുജറാത്തിനെ കേരള ജനതയെ ഓർമ്മിപ്പിക്കുന്ന സംഘികളോടാണ്‌, നിങ്ങൾ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്..
സ്റ്റാലിൻ, സ്റ്റാലിനിസ്റ്റ്, സ്റ്റാലിനിസം എന്നിവ കേരളത്തിലുമുണ്ട്
Advertisements