ഒരു സ്ത്രീയെക്കാണുമ്പോള്‍ പുരുഷന്റെ “പ്രകടങ്ങള്‍” – വീഡിയോ
പുരുഷന്മാരോട്, നിങ്ങള്‍ ഒരു സ്ത്രീയെ(ഭംഗിയുള്ള) ആദ്യമായി കണ്ടാല്‍, അവരോട് ചെറിയൊരു താല്‍പ്പര്യം തോന്നിയാല്‍, നിങ്ങള്‍ അവരെ എങ്ങിനെ സമീപിക്കും, എന്ത് സംസാരിക്കും എന്നുള്ള ചോദ്യത്തിന്, വളരെ വ്യത്യസ്തമായ രീതിയിലുള്ള ഉത്തരങ്ങളാണ് പലരും നല്‍കിയത്.
110 total views

പുരുഷവര്‍ഗ്ഗം, മേധാവിത്ത്വവും, മേലാളത്തം കയ്യാളുന്നവരുമാണെന്നാണ് പൊതുവേ വയ്പ്പ്. എന്നാല്‍ ഒരു ശരാശരി ഇന്ത്യന്‍ പുരുഷന്, ഒരു സ്ത്രീയെക്കണ്ടാല് ഇത്തരത്തില്‍ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ യുവതയുടെ സംരംഭമായ ദി വൈറല്‍ ഫീവര്‍ ഇറക്കിയിരിക്കുന്ന, അവലോകനവീഡിയോ യൂ ട്യൂബില്‍ തരംഗമായി മാറിയിരിക്കുന്നു.
പുരുഷന്മാരോട്, നിങ്ങള്‍ ഒരു സ്ത്രീയെ(ഭംഗിയുള്ള) ആദ്യമായി കണ്ടാല്‍, അവരോട് ചെറിയൊരു താല്‍പ്പര്യം തോന്നിയാല്‍, നിങ്ങള്‍ അവരെ എങ്ങിനെ സമീപിക്കും, എന്ത് സംസാരിക്കും എന്നുള്ള ചോദ്യത്തിന്, വളരെ വ്യത്യസ്തമായ രീതിയിലുള്ള ഉത്തരങ്ങളാണ് പലരും നല്‍കിയത്. ഇതേ ചോദ്യം സ്ത്രീകളോട് ചോദിച്ചപ്പോലും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് പല പുരുഷന്മാരും പ്രകടിപ്പിക്കുന്നത് എന്നായിരുന്നു, പൊതുവേ എല്ലാ സ്ത്രീകളുടെയും മറുപടി.
എന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ പുരുഷന്മാരാണെന്നും, തങ്ങള്‍ക്ക് , തങ്ങളുടേതായ, വ്യക്തിപ്രഭാവവും, കാഴ്ചപ്പാടുകളും ഉണ്ടെന്നായിരുന്നു പുരുഷന്മാരുടെ അവകാശവാദം. എന്തായാലും ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ, ആരാണ് ശരിയെന്നും, ആരാണ് തെറ്റെന്നും..
111 total views, 1 views today
