ഇനി എന്തേലും മറന്നു വച്ചാലും പേടിക്കണ്ട; ഈ “കുന്ത്രാണ്ടം” കണ്ടുപിടിച്ചു തരും.

488

Tile-–-Don’t-Lose-Your-Stuff-Again-2-610x407

സ്ഥിരമായി താക്കോല്‍,പേര്‍സ്‌, തുടങ്ങിയവ മറന്നുവച്ചിട്ടുപോകുന്ന സ്വഭാവക്കാരാണോ നിങ്ങള്‍?.നിങ്ങളെ സഹായിക്കാന്‍ ഒരു ഉഗ്രന്‍ സാധനം ഇറങ്ങിയിരിക്കുകയാണ്.

“ടയില്‍” എന്നയി കുഞ്ഞന്‍ യന്ത്രം നിങ്ങളുടെ താക്കോലോ പെര്‍സോ എവിടെ കളഞ്ഞുപോയാലും കണ്ടുപിടിച്ചു തരും. ഈ യന്ത്രം നിങ്ങളുടെ പ്രധാനമായ വസ്തുക്കളുമായി ഘടിപ്പിച്ചിട്ടിരുന്നാല്‍ മതി. ബ്ലൂടൂത്ത് വഴി ഇത് നിങ്ങളുടെ സാധനങ്ങള്‍ കണ്ടുപിടിച്ചു തരും.

Tile-–-Don’t-Lose-Your-Stuff-Again

ജിപിഎസ് സൗകര്യമുള്ള ഈ കുഞ്ഞന്‍ യന്ത്രം ഒരു സ്മാര്‍ട്ട്ഫോണിന്‍റെ സഹായത്തോടെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുകയുള്ളു. ഉദാഹരണത്തിന് നിങ്ങളുടെ താക്കോല്‍ കളഞ്ഞുപോയി എന്നിരിക്കട്ടെ. ഈ യന്ത്രം താക്കോലുമായി ഘടിപ്പിച്ചിട്ടുണ്ട് എങ്കില്‍ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് വഴി ഈ യന്ത്രവുമായി കണക്റ്റ് ചെയ്‌താല്‍ മതി. നിങ്ങള്‍ കണ്ടുപിടിക്കുന്നവരെ ഈ യന്ത്രം ശബ്ദമുണ്ടാക്കും.

തികച്ചും വാട്ടര്‍ പ്രൂഫ്‌ ആയി നിര്‍മ്മിച്ചിരിക്കുന്ന ഈ യന്ത്രം 150 അടി ദൂരത്താണെങ്കില്‍ മറ്റൊരു മൊബൈലിന്റെ സഹായത്തോടെ  കണ്ടുപിടിക്കാം. 2000 രൂപയാണ് ഈ ഒരു കുഞ്ഞന്‍ യന്ത്രത്തിന്‍റെ വില.ഈ യന്ത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴത്തെ വീഡിയോ ഒന്ന് കണ്ടു നോക്കു.