Nevin James
രാജീവ് ഗാന്ധി തമിഴ് പുലികളാൽ കൊല്ലപെട്ടില്ലാരുന്നെങ്കിൽ, അത് വഴി ഇന്ത്യയുടേയും ഇവിടുത്തെ ജനങ്ങളുടെയും വെറുപ്പ് പ്രഭാകരൻ സമ്പാദിച്ചില്ലാരുന്നെങ്കിൽ LTTE ലങ്കയിൽ പരാജയപെടുമായിരുന്നോ?
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ LTTE പരാജയപെട്ടതിനു പിന്നിൽ കേണൽ കരുണയുടെ തെറ്റിപ്പിരിയൽ, അതുവഴി LTTE അണികളിൽ ഭൂരിപക്ഷം വരുന്ന പോരാട്ട വീരന്മാരായ കിഴക്കൻ തമിഴരുടെ ഒഴിഞ്ഞുപോക്ക്, സുനാമിയിൽ തകർന്ന LTTE ഇൻഫ്രാസ്ട്രക്ച്ചർ, 9/11 ഇന് ശേഷം ഭീകര സംഘടനകൾക്കെതിരായ ലോക ക്രമം മുതലായ പല കാരണങ്ങൾ പറയപെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ LTTE പരാജയപ്പെട്ടത് അവരുടെ ആയുധ, ഇന്ധന, ഭക്ഷ്യ സപ്ലൈ ഇന്ത്യാ മഹാ സമുദ്രത്തിൽ പലതവണ തടയപെട്ടത് കൊണ്ടാണ്.
രാജീവ് വധത്തിനു ശേഷം ഇന്ത്യയുടെ പൊതുവികാരം LTTE കെതിരായി. അതുകൊണ്ടു തന്നെ ശക്തമായ തമിഴ് നാട് പൊളിറ്റിക്കൽ പവറിനു പോലും ശ്രീലങ്കയിലെ തമിഴരെ വെടിക്കോപ്പും ഭക്ഷണവുമില്ലാതെ കോർണർ ചെയ്തു ശ്രീലങ്കൻ സേന കൂട്ടക്കൊലയും, ബലാത്സംഗവും ചെയ്യുന്നത് നോക്കി നിൽക്കേണ്ടി വന്നു. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ പോലും പ്രഭാകരനെയും, LTTE യെയും ഇഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന ഒരു തലമുറ ഉണ്ടാരുന്നു. ആന്റൺ ബാലശിങ്കവും, ചാൾസും, കരുണയുമൊക്കെ ഇവിടേയും പ്രിയപെട്ടവരായിരുന്നു. രാജീവ് വധത്തിനു ശേഷമാണു ഇതിൽ മാറ്റമുണ്ടായത്.
LTTE യുടെ പോരാട്ട വീര്യത്തിനു മുന്നിൽ സിംഹള സൈന്യം ഒന്നുമല്ലായിരുന്നു. ആര്യന്മാരായി കരുതപ്പെടുന്ന സിംഹളരും ദ്രാവിഢരായ തമിഴരും തമ്മിലുള്ള ആധുനിക ആര്യ ദ്രാവിഡ യുദ്ധത്തിൽ ദ്രാവിഡർക്കാരുന്നു മേൽകൈ.എന്നാൽ അന്തിമ യുദ്ധത്തിൽ പുലികളുടെ സപ്ലൈ ചെയിനും ഫണ്ടിങ്ങും തടസപ്പെട്ടു. അന്തർദേശിയ തലത്തിൽ പുലികൾക്കു സുഹൃത്തുക്കൾ ഇല്ലാതായി. ആയുധവും, ഇന്ധനവും ഭക്ഷണവുമില്ലാതെ പുലികൾ വളയപെട്ടു.
ശ്രീലങ്കൻ നേവി 2006 – 2007 ഇൽ LTTE യുടെ 11 സപ്ലൈ കപ്പലുകളാണ് മുക്കിയത്. എല്ലാത്തിലും ഉണ്ടായിരുന്നത് അത്യന്താധുനികമായ വെടിക്കോപ്പുകൾ. ഇന്ത്യാ മഹാ സമുദ്രത്തിൽ ഒരീച്ച പറന്നാൽ അറിയുന്ന ഇന്ത്യ, ഈ ഓപ്പറേഷന് ശ്രീലങ്കയെ അനുവദിച്ചതായി കരുതാം. ആയുധങ്ങൾ ഇല്ലാതെ പല്ലു കൊഴിഞ്ഞ പുലികളെയാണ് വിവിധ ലോകരാജ്യങ്ങളുടെ പ്രത്യേകിച്ച് ചൈനയുടെയും പാക്കിസ്ഥാന്റെയും സപ്പോർട്ടോടു കൂടി ശ്രീലങ്ക നേരിട്ടത്.
പല യുദ്ധങ്ങളും പരാജയപ്പെടുന്നത് ലോജിസ്റ്റിക്സിലെയും സപ്ലൈ ചെയിനിന്റെയും പാളിച്ച കൊണ്ടാണ്. ആയുധങ്ങളും വെടിക്കോപ്പുകളും കൂടാതെ ഇന്ധനവും ഭക്ഷണവും പോരാട്ടഭൂമിയിൽ ഒരു സൈന്യത്തിന് ആവശ്യമാണ്. ഇതൊക്കെയായി LTTE ക്കു വേണ്ടി വന്ന കപ്പലുകളൊക്കെയും ശ്രീലങ്കൻ നേവി പിടിച്ചെടുക്കുകയോ മുക്കിക്കളയുകയോ ചെയ്തു. ഇന്ത്യയെ പിണക്കിയില്ലാരുന്നെങ്കിൽ പുലികൾക്കീ ഗതി വരില്ലാരുന്നു.
വേലുപ്പിള്ള പ്രഭാകരന്റെ ദുരഭിമാനവും, ഈഗോയും പ്രതികാര വാഞ്ചയും അവരുടെ പതനത്തിനു കാരണമായ ഒരു വലിയ സ്ട്രാറ്റജിക്കൽ മിസ്റ്റേക്കിൽ കൊണ്ടെത്തിച്ചു – ഇന്ത്യയുടെ ശത്രുത. അതിനു LTTE കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു – തമിഴന്റെ ആത്മാഭിമാനം. എന്നെന്നക്കുമായി തകർക്കപ്പെട്ട അവർ ഇന്ന് ശ്രീലങ്കയിൽ രണ്ടാം കിട പൗരന്മാരായി ജീവിക്കുന്നു, അണയാത്ത പകയുടെ കനലുകൾ ഉള്ളിലൊളിപ്പിച്ച്