Connect with us

experience

അഫ്ഗാനിൽ അഞ്ചു വർഷം താമസിച്ച മലയാളിയുടെ അനുഭവക്കുറിപ്പ്

അഫ്‌ഗാനിസ്ഥാനിൽ അഞ്ച്‌ (2005 to 2010 ) വർഷം താമസിക്കാനും 2016 വരെ പല തവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെ

 121 total views,  1 views today

Published

on

Nevin James എഴുതിയത്

അഫ്‌ഗാനിസ്ഥാനിൽ അഞ്ച്‌ (2005 to 2010 ) വർഷം താമസിക്കാനും 2016 വരെ പല തവണ പോയിവരാനും അവസരം കിട്ടിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു കാര്യങ്ങൾ ആ രാജ്യത്തെ പറ്റി പറയണം എന്ന് വിചാരിക്കുന്നു. അഫ്ഘാനിസ്ഥാനെ കുറിച്ച് വരുന്ന പല വാർത്തകളും അവിടെ പോയിട്ടില്ലാത്ത ലേഖകർ എഴുതുന്നതാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അഫ്ഘാൻ സൊസൈറ്റിയെ കുറിച്ച് ഇപ്പോൾ നമുക്കുള്ള അറിവുകൾ വളരെ പരിമിതമാണ്. പഷ്‌തൂൺ കാരെ കാണിക്കുന്ന പല ഇന്ത്യൻ സിനിമകളിലും പറയുന്ന ഭാഷ അവരുടേതല്ല. അവർ ഒരിക്കലും ധരിക്കാൻ സാധ്യത ഇല്ലാത്ത വസ്ത്രങ്ങളും തൊപ്പിയുമൊക്കെയാണ് സിനിമയിൽ കാണിക്കുന്നത്. പഷ്‌തൂൺ (പഠാൻ) താക്കുർ സൗഹൃദമൊക്കെ ഒരുപാടു ഹിന്ദി സിനിമകളിൽ വന്നിട്ടുണ്ട്.

പൊതുവെ പറയുന്ന പോലെ അഫ്ഘാനിസ്ഥാൻ ഒരു മരൂഭൂമിയോ ഊഷരമായ പർവത പ്രദേശങ്ങൾ മാത്രമുള്ള ഒരു രാജ്യമല്ല. സുന്ദരമായ താഴ്വാരങ്ങളും, മഞ്ഞു മൂടിയ പർവ്വതങ്ങളും, നദികളും, മനോഹരങ്ങളായ ആപ്പിൾ, ചെറി, മുന്തിരി തോട്ടങ്ങളൊക്കെ ഉള്ള സെൻട്രൽ ഏഷ്യയുടെ ഫ്രൂട്ട് ബാസ്കറ്റ് എന്ന് വരെ വിളിക്കാവുന്ന ഒരു സുന്ദര പ്രദേശം കൂടിയാണ്. പഞ്ചശീർ താഴ്വാരവും, ഹിന്ദുകുഷ് പർവത പ്രദേശങ്ങളും ഒക്കെ വളരെ മനോഹരമായ കാഴ്ചകളാണ്. അവിടുത്തെ ഡ്രൈ ഫ്രൂട്ട്സിന്റെ ക്വാളിറ്റി ലോകപ്രശസ്തമാണ്. കാണ്ഡഹാർ അനാർ എന്ന് വിളിക്കുന്ന വലുപ്പവും മധുരവും ഏറെയുള്ള മാതളനാരങ്ങയ്ക്കും ആരാധകർ ഏറെയാണ്.

May be an image of 1 person, standing and outdoorsകാബൂൾ ഒരു കാലത്തു പാരീസ് ഓഫ് സെൻട്രൽ ഏഷ്യ എന്നാണറിയപ്പെട്ടിരുന്നത്. സംഗീതവും ഫാഷനുമൊക്കെ നിറഞ്ഞു നിന്ന കാബൂൾ തെരുവുകൾ ഒരു പാട് യൂറോപ്യൻ വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു. അമേരിക്ക 2001 ഇൽ താലിബാനെ പുറത്താക്കിയ ശേഷം കാബൂൾ, ഹെരാത്, മസാരേഷരിഫ്, കാണ്ഡഹാർ, ജലാലാബാദ് എന്നീ നഗരങ്ങൾ ഒരുപാടു വികസിക്കുക ഉണ്ടായി. കുറച്ചുകൂടി പുരോഗമന ചിന്താഗതികൾ കാബൂൾ, ഹെരാത്, മസാരേഷരിഫ് എന്നീ നഗരങ്ങളിൽ ആയിരുന്നു. അന്ന് മുതൽ ഈ കഴിഞ്ഞ ദിവസം വരെ ഇവിടെങ്ങളിൽ എല്ലാം പെൺകുട്ടികൾ സ്കൂളിൽ പോകുകയും സ്ത്രീകൾ ജോലിക്കു പോകുകയും ചെയ്തിരുന്നു. ലേഖകൻ ജോലി ചെയ്തിരുന്ന സ്ഥലത്തു ഏകദേശം 40 ശതമാനവും സ്ത്രീകൾ ആയിരുന്നു എംപ്ലോയീസ്.

May be an image of 1 person, standing and roadഅഫ്ഘാനിസ്ഥാനിലെ ഭക്ഷണവും വളരെ രുചികരമാണ്. കബാബും കാബുളി പുലാവുമൊക്കെ ഒന്നാംതരമാണ്. വെജിറ്റേറിയൻ എന്ന concept അവർക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ലോക്കൽ റെസ്റ്റാറ്റാന്റിൽ ചെന്ന് വെജിറ്റേറിയൻ ഫുഡ് ചോദിച്ചാൽ നോൺ വെജ് ഫുഡിലെ മാംസക്കഷണങ്ങൾ എടുത്തു മാറ്റി വെജ്ജാക്കി കൊണ്ടുത്തരും.2003 മുതൽ 2010 വരെ വിദേശിയർക്കായി കാബൂൾ നഗരത്തിൽ ഒരുപാടു നൈറ്റ് ക്ലബ്ബുകൾ ഓപ്പൺ ആയിരുന്നു. ആദ്യമൊക്കെ ലോക്കൽസിനും പാകിസ്താൻകാർക്കും അവിടെ പ്രവേശനം ഇല്ലാരുന്നു. പാസ്പോര്ട്ട് നോക്കിയാരുന്നു എൻട്രി. പിന്നീട് സ്വാധീനമുള്ള ലോക്കൽസും കൂടി അവിടെ എത്താൻ തുടങ്ങിയപ്പോൾ ഗവണ്മെന്റ് അതൊക്കെ നിരോധിക്കുക ഉണ്ടായി.

അവിടുത്തെ കല്യാണങ്ങളൊക്കെ രാത്രി മുഴുവൻ നീളുന്ന പാട്ടും ഡാൻസുമൊക്കെ ഉള്ള വലിയ ആഘോഷങ്ങൾ ആണ്. അഫ്ഘാനിസ്ഥാനിലെ വിവിധ ജനവിഭാഗങ്ങളിൽ പഷ്ത്തൂണുകളെക്കാളും മോഡേൺ ഔട്‍ലൂക്കും വിദ്യാഭാസവും താജിക് വംശജർക്കാണ്. ബിസിനെസ്സിലും അവരാണ് മുന്നിൽ. മംഗോളിയൻ ഛായ ഉള്ള ഹസാരകൾക്കു അവിടെ വലിയ പരിഗണന ഉണ്ടെന്നു കരുതാൻ വയ്യ. പഷ്ത്തൂണുകൾ കൂടുതലും യുദ്ധസമയത്തു പാകിസ്ഥാനിലാണ് അഭയാർഥികളായി പോയത്, താജിക്കുകളും ഹസാരകളും ഇറാനിലും. ഒരു തലമുറയുടെ വിദ്യാഭാസവും ജീവിതവുമൊക്കെ ഈ നാടുകളിലാരുന്നു. അതുകൊണ്ടു തന്നെ ഈ ഒരു cultural ഡിഫറെൻസ് നമുക്കിവിടെ കാണാൻ കഴിയും. പഷ്ത്തൂണുകളാണ് ക്രിക്കറ്റ് പോപ്പുലർ ആക്കിയത്. അഫ്ഘാൻ കാർ പൊതുവെ എല്ലാരും തന്നെ ഉറുദു / ഹിന്ദി സംസാരിക്കും. പാകിസ്ഥാനിൽ പോയവർ അങ്ങിനെയും മറ്റുള്ളവർ ഹിന്ദി സിനിമയും സീരിയലുകളുമൊക്കെ കണ്ടിട്ടും. Airtel ഡിഷ് ആന്റിനകൾ അവിടെ എല്ലായിടത്തും കാണാം. ഇന്ത്യയിൽ നിന്നും അനധികൃതമായി കൊണ്ടുവരുന്നതാണ്. ഇന്ത്യൻ സീരിയലുകൾ പിന്നീട് ലോക്കൽ ലാംഗ്വേജ് ആയ ദാരിയിൽ ഡബ്ബ് ചെയ്തു പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പഷ്തൂ സംസാരിക്കുന്നവരാണ് അഫ്‌ഗാനിസ്ഥാനിൽ ഭൂരിപക്ഷം എന്നാൽ കാബൂൾ നഗരത്തിൽ ദാരിയാണ് സംസാരഭാഷ.

ബോളിവുഡ് അവിടെ ഒരു വികാരമാണ്. ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുന്ന മുന്നേ ഒരുപാടു ഹിന്ദി സിനിമകൾ അഫ്‌ഗാനിസ്ഥാനിൽ ഷൂട്ട് ചെയ്തട്ടുണ്ട്. നമ്മുടെ ഖാൻ മാരുടെ (ആമിർ, സൽമാൻ, ഷാരുക്ക്, സൈഫ്, ദിലീപ് കുമാർ, ഫിറോസ് ഖാൻ) പഷ്‌തൂൺ ഹെറിറ്റേജ് അവർക്കു ഭയങ്കര അഭിമാനമാണ്. കാബൂളിലെ തെരുവുകളിൽ ഒന്ന് കറങ്ങിയാൽ കാണാം ബോളിവുഡിൽ കൊണ്ടുവരാൻ പറ്റിയ നൂറുകണക്കിന് സുന്ദരന്മാരെയും സുന്ദരിമാരെയും.

അവിടുത്തെ സെലിബ്രിറ്റീസ് ഒക്കെ ഗായകരാണ്. അവരെല്ലാവരും തന്നെ US, യൂറോപ്യൻ പൗരന്മാരാണ്. താലിബാൻ ഇതിനൊക്കെ എതിരാണെങ്കിലും അഫ്‌ഗാനിസ്ഥാനു വളരെ സമ്പന്നമായ ഒരു സംഗീത പാരമ്പര്യമുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ ഉപയോഗിക്കുന്ന സരോദ് അഫ്‌ഗാൻ സംഗീതോപകരണമായ റുബാബിൽ നിന്നും ഉത്ഭവിച്ചതാണ്.

പണ്ട് അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ പഷ്ത്തൂണുകൾ ഇവിടെ പത്താന്മാരെന്നും പട്ടാണികളെന്നും അറിയപ്പെട്ടു. അവർ സംഗീതത്തിലും സിനിമയിലൊമൊക്കെ ഒരുപാടു സംഭാവനകൾ തന്നിട്ടുമുണ്ട്. അധോലോകത്തിലെ സംഭാവനകളും ഈ അവസരത്തിൽ പരാമർശിക്കാതെ വിടുന്നില്ല …പത്താൻ ഗ്യാങ് എന്നറിയപ്പെട്ടിരുന്ന കരിം ലാല ഗ്യാങ് ഒരു കാലത്തു ബോംബെ അധോലോകത്തിലെ ഒരു സ്വാധീന ശക്തി ആയിരുന്നു. അഫ്ഘാനിസ്ഥാനിലെ കുനാറിൽ ജനിച്ച കരിം ലാലയെന്ന അബ്ദുൽ കരിം ഷേർ ഖാൻ അന്നത്തെ ബോംബെയെ വിറപ്പിച്ച മൂന്ന് അധോലോക നായകരിൽ ഒരാളായിരുന്നു. ഹാജി മസ്താനും വരദരാജ മുതലിയാരുമായിരുന്നു മറ്റു രണ്ടു പേർ.

Advertisement

അഫ്‌ഗാൻ നഗരങ്ങളിലെ എലൈറ്റ് എന്ന് വിളിക്കാവുന്ന ആൾക്കാരൊക്കെ പണ്ടേക്കു പണ്ടേ യൂറോപ്പിലും, അമേരിക്കയിലും കാനഡയിലുമൊക്കെ കുടിയേറി പാർത്തു കഴിഞ്ഞു. യഥാർത്ഥത്തിൽ പുറത്തേക്കു കടക്കാൻ അവസരങ്ങൾ കിട്ടാതിരുന്ന ആൾക്കാരാണ് അവിടെയൊക്കെ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കണ്ടുമുട്ടുന്നവരെല്ലാരും 2005 – 2016 കാലഘട്ടത്തിൽ പോലും രാജ്യം വിട്ടു പോകാനുള്ള അവസരങ്ങളാണ് തേടി കൊണ്ടിരുന്നത്. മുജാഹിദീൻ പോരാട്ടവും,സിവിൽ വാറും, താലിബാൻ ഭരണവും, പിന്നീട് നടന്ന US അധിനിവേശവുമൊക്കെ ആ രാജ്യത്തെ അത്രയ്ക്ക് തകർത്തു കളഞ്ഞിരുന്നു. കുറച്ചു രാജ്യസ്നേഹികളായ പ്രൊഫഷണൽസ് തിരിച്ചു വന്നു അഫ്‌ഗാനിസ്ഥാൻ പുനരുത്ഥാരണത്തെ സഹായിക്കുന്നുണ്ടെന്നുള്ളതും ഒരു യാഥാർഥ്യമാണ്.

അവിടെ 2005 – 2016 കാലഘട്ടത്തിൽ ഒരിന്ത്യകാരനെന്ന നിലയ്ക്ക് തീവ്രവാദികളുടെ ഭീഷണി എപ്പോഴും ഉണ്ടാരുന്നു. മണൽ ചാക്കുകൾ ചുറ്റും വെച്ച 12 അടി പൊക്കമുള്ള മുള്ളുവേലി ചുറ്റിയ മതിലുള്ള, ഘടാഘടിയന്മാർ AK 47 യുമായി കാവൽ നിൽക്കുന്ന ഗസ്റ്റ് housil ആയിരുന്നു താമസം. പുറത്തു പോകുമ്പോൾ കൂടെ ഗാർഡ്‌സ് ഉണ്ടാവും. ആ സമയത്താണ് മലയാളി ആയ മണിയപ്പനെ താലിബാൻകാർ വധിച്ചത്. അത് അവിടെയുള്ള ഇന്ത്യക്കാരെയൊക്കെ വിഷമത്തിലാക്കിയിരുന്നു. പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ഒഴിച്ചാൽ പൊതുവെ അഫ്ഘാൻ കാർക്ക് ഇന്ത്യക്കാരോട് സ്നേഹവും ബഹുമാനവുമാണ്. ഒരുപാടു സന്ദർഭങ്ങളിൽ ആ സൗഹൃദം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ പാസ്പോര്ട്ട് കണ്ടിട്ട് എയർപോർട്ടിലുള്ള പല ലയർ സെക്യൂരിറ്റി ചെക്ക് വരെ ഒഴിവാക്കി തന്നിട്ടുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരന്റെ പാക്കിസ്ഥാൻ വിരോധത്തെക്കാളും കൂടുതലാണ് ഒരു അഫ്ഘാൻ കാരന്റെ പാക്കിസ്ഥാൻ വിരോധം. ആ മനോഹരമായ നാട്, പഴയ പ്രതാപത്തിലും, സമാധാനത്തിലും എന്നെങ്കിലും തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു.

 122 total views,  2 views today

Advertisement
Entertainment2 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement