നവജാത ശിശുക്കളിലെ തൂക്ക കുറവ്: നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

685

images-(1)

ഓരോ മാതാപിതാക്കളും അല്ലെങ്കില്‍ രക്ഷിതാക്കളും അറിയേണ്ട ഒരു കാര്യമാണ് ചുവടെ പറയാന്‍ പോകുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി നിങ്ങള്‍ കരുതുന്ന നിങ്ങളുടെ മക്കള്‍. അവര്‍ ജനിക്കുമ്പോള്‍ എത്രയാണ് അവരുടെ ഭാരം? അവര്‍ക്ക് തൂക്ക കുറവ് ഉണ്ടോ അല്ലെങ്കില്‍ ഉണ്ടായിരുന്നോ? എങ്കില്‍ സൂക്ഷിക്കുക…

ജനിക്കുന്ന കുട്ടികള്‍ക്ക് തൂക്കകുറവ് ഉണ്ടെങ്കില്‍ അവര്‍ക്ക് ഭാവിയില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകനിടയുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂച്ചിപിക്കുന്നത്. മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ .മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍  സാധാരണ കുട്ടികളെ അപേക്ഷിച്ച് തൂക്കകുറവുള്ള കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 2.5 ശതമാനം കൂടുതലാണെന്ന് പറയുന്നു.  തൂക്കകുറവുള്ള കുട്ടികളില്‍ മാത്രമല്ല, പ്രസവത്തിനുമുമ്പ് സ്റ്റിറോയിഡ് അടങ്ങിയിട്ടുള്ള മരുന്ന് കഴിച്ചിട്ടുള്ള അമ്മമാരുടെ കുട്ടികള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിനുള്ള സാധ്യത 4.5 ശതമാനമാണ്.

മുപ്പത്തിമൂന്നിനും മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.

ഗര്‍ഭകാലത്ത് തന്നെ തൂക്കകുറവ് മനസ്സിലാക്കി കുട്ടികളില്‍ വരുന്ന മാനസിക പ്രശ്‌നങ്ങളെ മനസിലാക്കാനും ചികിത്സ ലഭ്യമാക്കാനും ഈ പഠനം സഹായകരമാകും എന്ന് ഗവേഷക ലോകം കരുതുന്നു.