ഫെബ്രുവരി 14 പ്രണയ സിനിമ

മലയാളസിനിമയില്‍ കോഴിക്കോട് നിന്നൊരു നായകന്‍. സുന്ദരനായ ഹരിത്ത്. സ്‌ക്കൂള്‍ കാലം തൊട്ടേ അഭിനയ മോഹം നെഞ്ചി ലേറ്റി നടന്നു. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാതെ അതി ലേക്ക് കടക്കാന്‍ കഴിഞ്ഞില്ല അച്ഛന്റേയും അമ്മയുടേയും ഒറ്റ മകനായ ഹരിത്ത് എംബി എ പഠനത്തിന് ശേഷം സിനിമയിലേക്ക് ശ്രദ്ധയൂന്നി.2006ല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്കില്‍ ആണ് ആദ്യമായി അഭിനയിച്ചത്.അതില്‍ ഒരു ചെറിയ കഥാപാത്രംകുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒടിയനില്‍ വില്ലനായെത്തി നല്ല കഥാപാത്രം. പിന്നെ നിറ യെ അവസരങ്ങളായിരുന്നു. ഉണ്ണിമുകുന്ദ ന്റെ മേപ്പടിയാന്‍.,സിബി ഐ ഫൈവ്. പകലും പാതിരാവും ഏതം എന്നിങ്ങ നെ നിരവധി സിനിമകള്‍. എന്നാല്‍ ആദ്യ ത്തെ നായക കഥാപാത്രം വിജയ് ചമ്പത്ത് സംവിധാനം ചെയ്ത ഫെബ്രുവരി 14 എന്ന സിനിമയാണ്. ആര്‍.ജെ അനന്തുവായി തകര്‍ത്തഭിനയിച്ചു. പ്രണയമധുരമായ യേശുദാസിന്റെ ഗാനങ്ങളോടൊപ്പം ഒരു പ്രണയ നായകന്‍.

ഹരിത്ത് പറയുന്നു.

കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമ യോടായിരുന്നു താല്പര്യം അടങ്ങാത്ത അഭിനയ മോഹം. ചെറുപ്പം തൊട്ടേ സിനിമ കാണല്‍ ആയിരുന്നു ഹോബി. അതിനുള്ള അവസരങ്ങളും ഉണ്ടായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ നോട്ട് ബുക്കിലായിരുന്നു ആദ്യ അവസരം. ഇപ്പോള്‍ നായകനായി വരെ. നമ്മള്‍ ഒന്നാഗ്രഹിച്ചാല്‍ കഠിനപ്രയത്‌നമുണ്ടെങ്കില്‍ നേടിയെടുക്കാം എന്നാണ് എന്റെ അഭിപ്രായം. ഫെബ്രുവരി 14 ല്‍ എന്നാല്‍ ഖവിയും വിധം നന്നായി ചെയ്തിട്ടുണ്ട്. പിന്നെ എല്ലാം നിങ്ങളുടെ കൈകളിലാണ്. കുറേ പുതുമുഖങ്ങളെ കൊണ്ടുള്ള സിനിമയാണ് ഫെബ്രുവരി 14 അതിനാല്‍ സിനിമയുടെ വിജയം എല്ലാവരുടേയും പ്രാര്‍ത്ഥനയാണ്. ഷാജൂണ്‍കാര്യാല്‍ സാര്‍ സംവിധാനം ചെയ്ത മൃദുഭാവേ ധൃഢകൃത്യേ ആണ് റിലീസാകാനിരിക്കുന്ന സിനിമ. ഇനിയും നല്ല അവസരങ്ങള്‍ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഹരിത്ത് പറഞ്ഞു.-സ്വാമി പ്രേമസരസ്വതി

You May Also Like

ഹോളി വൂണ്ട് അഥവാ വിശുദ്ധ മുറിവ് ആർക്കാണ് സംഭവിക്കാൻ പോകുന്നത് ?

ആഗോള സിനിമ വ്യവസായത്തിൽ പോലും, “മതം” എന്ന വിഷയത്തിൽ തൊട്ടപ്പോഴാണ് കൂടുതൽ കലാപങ്ങളും, വിവാദങ്ങളും ഉണ്ടായിട്ടുള്ളത്.…

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു സൂപ്പർ…

റീമേക്കും പടക്കവുമായി മുന്നേറുന്ന ബോളിവുഡിന് ആശ്വാസമാണ് ഇത്തരം ചിത്രങ്ങൾ

Jayesh bhai jordhar Shiju S Karna 2022 ൽ ബോളിവുഡിൽ ഇറങ്ങിയതിൽ ഞാൻ കണ്ടതിൽ…

സ്വർണം കൊണ്ട് പ്രതികാരമെഴുതാൻ ‘ഖലീഫ’ വരുന്നു, പൃഥ്വിയും വൈശാഖും ഒന്നിക്കുന്നു

തന്റെ കരിയർ വ്യക്തമായ ധാരണകൾക്കനുസരിച്ചു ഉയർത്തിക്കൊണ്ടുവരുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. തിയേറ്റർ അടുത്ത കാലത്തു മലയാള…