സാംസങ്ങ് എസ് 8 ചിത്രങ്ങള്‍ ലീക്കായി; ചിത്രങ്ങള്‍ കാണാം

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ എസ് 8 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി.

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ എസ് 8 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി. ഈ വരുന്ന മാര്‍ച്ച്‌ 29 ന് പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങ് ഒട്ടേറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന എസ് 8 ന്റെ അതിമനോഹരമായ ചിത്രങ്ങളാണ് ചൈനീസ് വെബ്സൈറ്റായ പിസി പോപ്പ് ഉള്‍പ്പടെയുള്ളവര്‍ പുറത്തു വിട്ടിരിക്കുന്നത്.

അടുത്ത ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് വിബോ യൂസറാണ്. ഒരു ഐഫോണ്‍ 7 ന്റെയും ഗാലക്സി എസ് 7 എഡ്ജിന്റെയും നടുവില്‍ എസ് 8 വെച്ചാണ് ഈ ഫോട്ടോ ഉള്ളത്.

അവസാനമായി ഇന്‍സ്റ്റാഗ്രാം യൂസറായ minu_home ഗാലക്സി എസ് 8 ന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് ഫ്രെയിമിന്റെ ഫോട്ടോയാണ് പുറത്ത് വിട്ടിരിക്കുന്നത്. എല്‍ജി 6 ന്റെയും ഗാലക്സി എസ് 7 എട്ജിന്റെയും നടുവില്‍ ഇത് വെച്ചാണ് അദ്ദേഹത്തിന്റെ ഫോട്ടോ ഉള്ളത്.