അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിൽ നടപ്പിലാക്കുന്ന പുതിയ ശിക്ഷാനിയമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുള്ളത് ?

ഇന്ത്യയിലെ നിലവിലെ ശിക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് മൂന്ന് ബില്ലുകളാണ് വന്നിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, ഭാരതീയ സാക്ഷ്യ (BS) ബിൽ എന്നിവ യഥാക്രമം ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ നടപടി നിയമം1898, ഇന്ത്യൻ എവിഡൻസ് ആക്റ്റ്1872 എന്നിവയ്ക്ക് പകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ):

1860 ലെ ഐ പിസി നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്നതാണ് ഭാരതീയ ന്യായ സംഹിത ബില്‍. സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കും , കൊലപാതകങ്ങള്‍ക്കും ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കമുള്ള വ്യവസ്ഥകള്‍ ഈ ബില്ലില്‍ പ്രാമുഖ്യം നല്‍കുന്നു. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

രാജ്യദ്രോഹകുറ്റം ഉള്‍പ്പെടയുള്ള ഐ പിസിയിലെ 22 വകുപ്പുകള്‍ റദ്ദാക്കാനും നിലവിലുള്ള 175 വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും 8 പുതിയ വകുപ്പുകള്‍ അവതരിപ്പിക്കാനും ബില്ല് നിര്‍ദ്ദേശിക്കുന്നു. ആകെ 356 വ്യവസ്ഥകളാണുള്ളത്. ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളില്‍ ഒന്നായി സാമൂഹിക സേവനം ബില്‍ നിര്‍ദേശിക്കുന്നു. ആള്‍ക്കൂട്ടകൊലക്ക് വധശിക്ഷ വരെയുള്ള ശിക്ഷ നിര്‍ദേശിക്കുന്നതും ഈ ബില്ലിലാണ്. അഞ്ചോ അധിലധികമോ ആളുകള്‍ ചേര്‍ന്ന് വംശം, ജാതി, മതം, സമുദായം, ലിംഗം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസങ്ങള്‍ എന്നിവയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് വധശിക്ഷ, ജീവപര്യന്തം, ഏഴ് വര്‍ഷത്തില്‍ കുറയാത്ത തടവോ ശിക്ഷ നല്‍കണമെന്ന ബില്‍ വ്യക്തമാക്കുന്നു.

വിവിധ കുറ്റകൃത്യങ്ങള്‍ ലിംഗപരമായ നിഷ്പക്ഷത ആക്കിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും സംഘടിത കുറ്റകൃത്യങ്ങളെയും വിശാലമായ നിര്‍വചനത്തോടെ ബില്ലില്‍ ചേര്‍ത്തു. സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നവ എന്നിവയും ഇതിന്റെ ഭാഗമാണ്. വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും ഉചിതമായി വര്‍ധിപ്പിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എൻ എസ് എസ് ):

സി ആര്‍ പി സി നിയമങ്ങള്‍ക്ക് പകരമുള്ളതാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബില്‍. ഈ ബില്ലില്‍ സി ആര്‍ പിസിയില്‍ 160 ഭേദഗതികള്‍ നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ ഒമ്പത് പുതിയ വ്യവസ്ഥകളും ഉള്‍പ്പെടുന്നു. 533 സെക്ഷനുകളാണ് ഈ ബില്ലുള്ളത്.ബില്ലില്‍ ആകെ 533 വകുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ക്രമിനല്‍ നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതും ഭേദഗതി ചെയ്യുന്നതുമാണ് ഈ ബില്‍. രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും പോലീസ്റ്റേഷന്റെ അധികാര പരിധി പരിഗണിക്കാതെ സീറോ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം എഫ് ഐ ആറുകള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളിലേക്ക് പതിനഞ്ച് ദിവസത്തിനകം കൈമാറണം.

കുറ്റാരോപിതര്‍ക്കും ഇരക്കും സൗജന്യമായി എഫ് ഐ ആറിന്റെ കോപ്പി ലഭ്യമാക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിവരങ്ങള്‍ നല്‍കല്‍, സമന്‍സ് സേവനം എന്നിവയിലും സാങ്കേതികവിദ്യയും , ഫോറന്‍സിക് സയന്‍സസും ഉപയോഗിക്കുന്നതിന് ഈ ബില്‍ അനുമതി നല്‍കുന്നു. സമയബന്ധിതമായ അന്വേഷണം, വിചാരണ, വിധി പ്രസ്താവം എന്നിവയ്ക്കായി പ്രത്യേക സമയക്രമം നിര്‍ദേശിച്ചിട്ടുണ്ട്.ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നതിന് മുമ്പ് ഇരക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള അവസരം നല്‍കും. നിസ്സാരവും ഗൗരവം കുറഞ്ഞതുമായ കേസുകളില്‍ സംഗ്രഹ വിചാരണ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുറ്റാരോപിതരായ വ്യക്തികളെ വീഡിയോ കോണ്‍ഫറന്‍സ് പോലുള്ള ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ വിസ്തരിക്കാം. മജിസ്റ്റീരിയല്‍ സംവിധാനവും കാര്യക്ഷമമാക്കി. അറസ്റ്റ്, അന്വേഷണം, അന്വേഷണം, വിചാരണ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും ഉള്‍പ്പെടുന്നു.

ഭാരതീയ സാക്ഷ്യ ബില്‍ (BS ):

1872ലെ ഇന്ത്യന്‍ തെളിവ് നിയമം ഭേദഗതി ചെയ്യുന്നതാണ് ഭാരതീയ സാക്ഷ്യ ബില്‍. തെളിവ് നിയമത്തില്‍ 23 ഭേദഗതികളും ഒരു പുതിയ വ്യവസ്ഥയും ഉള്‍പ്പെടുന്നതാണ് ഭാരതീയ സാക്ഷ്യ ബില്‍. നിലവിലുള്ള 5 വ്യവസ്ഥകള്‍ റദ്ദാക്കുകയും ചെയ്യുന്നുണ്ട്. മൊത്തം 170 സെക്ഷനുകള്‍ ബില്ലില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള തെളിവ് നിയമം രാജ്യത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് ചൂണ്ടികാണിച്ചാണ് ഈ നിയമം കൊണ്ടുവന്നത്. ഇലക്ട്രോണിക് വഴി നല്‍കുന്ന വിവരങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന് ബില്‍ പറയുന്നു. പേപ്പര്‍ രേഖകളുടെ അതേ നിയമപരമായ സാധുതയും നിര്‍വഹണ ക്ഷമതയും ഇലക്ട്രോണിക് വിവരങ്ങള്‍ക്കുമുണ്ടാകും. സാക്ഷികള്‍, കുറ്റാരോപിതര്‍, വിദഗ്ധര്‍, ഇരകള്‍ എന്നിവരെ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ ഹാജരാകാന്‍ അനുവദിക്കുന്നു. ഡിജിറ്റല്‍ റെക്കോര്‍ഡ് തെളിവായി സ്വീകരിക്കാം. മെക്കാനിക്കല്‍ പ്രക്രിയകളിലൂടെ ഒറിജിനലില്‍ നിന്ന് ഉണ്ടാക്കിയ പകര്‍പ്പുകള്‍ തെളിവായി പരിഗണിക്കാം.

വധശിക്ഷ, ജീവപര്യന്തം തടവ്, കഠിന തടവ് , വെറും തടവ്, സ്വത്ത് കണ്ടുകെട്ടൽ, പിഴ എന്നിങ്ങനെയുള്ള ശിക്ഷകളാണ് ഐ.പി.സിയിൽ നിലവിലുള്ളത്. ഈ പട്ടികയിലാണ് ഇപ്പോൾ കമ്മ്യൂണിറ്റി സർവീസ്’ കൂടി ചേർത്തിരിക്കുന്നത്. ആത്മഹത്യാശ്രമം, പൊതുപ്രവർത്തകർ, നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവർ, 5000 രൂപയിൽ താഴെയുള്ള സ്വത്ത് മോഷ്ടിക്കൽ, പൊതു ലഹരി, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ സാമൂഹിക സേവനമാണ് നിർദ്ദിഷ്ട നിയമം നിർദ്ദേശിക്കുന്നത്.

511 വകുപ്പുകൾ ഉണ്ടായിരുന്ന ഐ.പി.സി 356 വകുപ്പുകളിലായി ചുരുക്കി. 175 വകുപ്പുകൾ ഭേദഗതി ചെയ്തു.വിവിധ വകുപ്പുകളിലായിരുന്ന ഭീകരപ്രവർത്തനം,​ വിഘടനവാദം,​ ഭരണകൂടത്തിനെതിരായ സായുധ കലാപം,​ രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി തുടങ്ങിയ കുറ്റങ്ങൾ ഒറ്റ വകുപ്പിലാക്കി.2020 മാർച്ചിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വി.സി പ്രൊഫ. ഡോ. രൺബീർ സിംഗിന്റെ നിയമ പരിഷ്കരണ സമിതിയുടെ ശുപാർശ പ്രകാരമാണ് പുതിയ ബില്ലുകൾ. കൊലപാതകം ഇനി 99-ാം വകുപ്പ് , രാജ്യദ്രോഹത്തിന്റെ 124 എ വകുപ്പ് ഒഴിവാക്കി. പകരം ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ നൽകുന്ന 145,​ 150 വകുപ്പുകൾ . അന്വേഷണം, വിചാരണ, വിധി എന്നിവയ്‌ക്ക് സമയ പരിധി.ഡിജിറ്റൽ രേഖയ്‌ക്ക് കടലാസ് രേഖകളുടെ സാധുത.

1860 മുതൽ രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതുന്നതാണ് മൂന്നു ബില്ലുകൾ . ആഭ്യന്തര മന്ത്രി ലോക് സഭയിൽ അവതരിപ്പിച്ച ബില്ലുകൾ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. നിയമത്തിന് ഹിന്ദിയിലുള്ള പേരുകളും നൽകി. സ്ഥിരംസമിതി പരിശോധിച്ച ശേഷം ബില്ലുകൾ പാർലമെന്റ് പാസാക്കിയാൽ പ്രാബല്യത്തിൽ വരും.

ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകൾ

പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ 120 ദിവസത്തിനകം സർക്കാർ അനുമതി നൽകണം. ഇല്ലെങ്കിൽ അനുമതിയായി കണക്കാക്കും.

പീഡിപ്പിക്കപ്പെട്ട സ്‌ത്രീകളുടെ മൊഴിയുടെ വീഡിയോ റെക്കാഡിംഗ് നി‌ർബന്ധം.

ചതിയിലൂടെയുള്ള വിവാഹവും ലൈംഗികബന്ധവും പ്രത്യേക വകുപ്പാക്കി.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം മാനഭംഗമാവില്ല.

വോട്ടർമാർക്ക് കൈക്കൂലി നൽകിയാൽ ഒരു വർഷം തടവ്

പ്രതികകൾ,​സാക്ഷികൾ,​ വിദഗ്ദ്ധർ, ഇരകൾ ഓൺലൈനിൽ ഹാജരാകാം.

ഏഴ് വർഷം ശിക്ഷിക്കാവുന്ന കുറ്റങ്ങളിൽ ഫോറൻസിക് തെളിവ് നിർബന്ധം .

റെയ്ഡും പിടിച്ചെടുക്കലും വീഡിയോയിൽ പകർത്തണം. അതില്ലാതെ കുറ്റപത്രം സ്വീകരിക്കില്ല.

രേഖകളുടെ പകർപ്പുകളും ഡിലിറ്റ് ചെയ്‌ത രേഖകളുടെ ഹാഷ് മൂല്യവും സെക്കൻഡറി തെളിവാകും.

ഇ​ര​യ്ക്ക് ​എ​ഫ്.​ ​ഐ.​ആ​ർ​ ​ ന​ൽ​ക​ണം

എ​ല്ലാ​ ​കേ​സി​ലും​ 90​ ​ദി​വ​സ​ത്തി​ന​കം​ ​എ​ഫ്‌.​ഐ.​ആ​ർ​ ​നി​ർ​ബ​ന്ധം

90​ ​ദി​വ​സ​ത്തി​ന​കം​ ​കു​റ്റ​പ​ത്രം​ ​ന​ൽ​ക​ണം.​ ​കോ​ട​തി​ക്ക് 90​ ​ദി​വ​സം​ ​കൂ​ടി​ ​ന​ൽ​കാം.​ ​അ​തി​ൽ​ ​കൂ​ട​രു​ത്.

പ്ര​തി​ ​ഒ​ളി​വി​ലാ​ണെ​ങ്കി​ലും​ ​വി​ചാ​ര​ണ​ ​ന​ട​ത്താം.

ഏ​ഴ് ​വ​ർ​ഷ​മോ​ ​കൂ​ടു​ത​ലോ​ ​ശി​ക്ഷ​യു​ള്ള​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്കും​ ​മു​മ്പ് ​ഇ​ര​യെ​ ​കേ​ൾ​ക്ക​ണം.

വ​ധ​ശി​ക്ഷ​ ​ജീ​വ​പ​ര്യ​ന്ത​മാ​യും,​​​ ​ജീ​വ​പ​ര്യ​ന്തം​ ​ഏ​ഴ് ​വ​ർ​ഷ​മാ​യും​ ​ഏ​ഴ് ​വ​ർ​ഷം​ ​ശി​ക്ഷ​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യും​ ​മാ​ത്ര​മേ​ ​ഇ​ള​വ് ​ചെ​യ്യാ​വൂ.

നി​സാ​ര​ ​കേ​സു​ക​ളി​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​വി​ചാ​ര​ണ.

തെ​ളി​വെ​ടു​പ്പി​ന് ​വി​ര​മി​ച്ച​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​കോ​ട​തി​ക​ൾ​ ​വി​ളി​ച്ചു​ ​വ​രു​ത്ത​രു​ത്.​ ​

അ​ന​ധി​കൃ​ത​ ​ക​സ്റ്റ​ഡി​ ​ത​ട​യും.​ ​പ്ര​തി​ ​ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്ന് ​ബ​ന്ധു​ക്ക​ളെ​ ​അ​റി​യി​ക്കാ​ൻ​ ​ഓ​രോ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലും​ ​ഒ​രു​ ​ഓ​ഫീ​സർ

രാജ്യദ്രോഹം എന്ന വകുപ്പ് ഒഴിവാക്കി ‘ദേശദ്രോഹം’ എന്ന വകുപ്പു വരും. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾക്കു കർശന ശിക്ഷ ഉറപ്പാക്കും.

ഭീകരവാദത്തിനു കർശന ശിക്ഷ.

പെൺകുട്ടികളെ (18 വയസ്സിൽ താഴെ) കൂട്ടമായി പീഡിപ്പിക്കുന്ന കേസുകളിൽ വധശിക്ഷ.

ആൾക്കൂട്ടക്കൊലയും വധശിക്ഷ നൽകാവുന്ന കുറ്റമാകും.

വിവാഹ വാഗ്ദാനം നൽകിയും കബളിപ്പിച്ചുമുള്ള പീഡനങ്ങൾക്കും കൂട്ടപീഡനങ്ങൾക്കും 20 വർഷം വരെ തടവുശിക്ഷ.

വാട്സാപ് സംഭാഷണങ്ങളും ഇലക്ട്രോണിക് രേഖകളും തെളിവുകളാകും.

യുഎപിഎ, മകോക്ക തുടങ്ങിയ നിയമങ്ങളെല്ലാം നിലനിൽക്കും. വിചാരണ പുതിയ രീതിയിലാകും.

എതിർവാദം കേട്ടു കഴിഞ്ഞാൽ കേസുകൾ 2 തവണയിൽ കൂടുതൽ നീട്ടിവയ്ക്കാനാവില്ല.

അന്വേഷണം പൂർത്തിയാക്കാൻ പരമാവധി 180 ദിവസം മാത്രം.

വിചാരണ പൂർത്തിയാക്കി 30 ദിവസത്തിനം വിധി പ്രസ്താവിക്കണം.

ഉത്തരവു പറഞ്ഞ് 7 ദിവസത്തിനുള്ളിൽ ഇതിന്റെ പകർപ്പ് ഓൺലൈനിൽ ലഭ്യമാക്കണം.

റെയ്ഡിനു വിധേയനാകുന്നയാൾക്കും ആവശ്യമെങ്കിൽ റെക്കോർഡ് ചെയ്യാം. പൊലീസ് റെക്കോർഡ് ചെയ്യുന്നത് 24 മണിക്കൂറിനകം മജിസ്ട്രേട്ടിനു കൈമാറണം. റെക്കോർഡിങ് തെളിവില്ലാത്ത ഒരു കുറ്റപത്രത്തിനും സാധുതയുണ്ടാവില്ല.

കസ്റ്റഡിയിലെടുത്തു കുറെ ദിവസം ചോദ്യം ചെയ്തു പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കും. പകരം ഓരോ സ്റ്റേഷനിലും കസ്റ്റഡിയിലെടുക്കുന്നയാളുടെ കുടുംബത്തെ വിവരമറിയിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. രേഖപ്പെടുത്താത്ത കസ്റ്റഡിക്ക് ആ ഉദ്യോഗസ്ഥൻ ഉത്തരവാദിയാകും.

പെറ്റിക്കേസുകളിൽ സാമൂഹിക സേവനവും ശിക്ഷയായി നൽകാം.

പിടിച്ചുപറിയും മോഷണത്തിന്റെ പരിധിയിലാക്കി ശിക്ഷ നൽകും.

പ്രതി ഒളിവിലായാൽ അയാളുടെ അഭാവത്തിൽ ശിക്ഷ വിധിക്കാൻ വ്യവസ്ഥ.
പുതിയ വകുപ്പുകൾ വന്നാൽ നിയമപാലകർക്കും കോടതികൾക്കും മറ്റും അതു പരിചയമാകുന്നതുവരെ പഴയ വകുപ്പുകൾ കൂടി ബ്രായ്ക്കറ്റിൽ നൽകും. ഉദാഹരണത്തിന് കൊലപാതകം പുതിയ വകുപ്പ് 101 ആണ്. 302 എന്ന ഐപിസി വകുപ്പ് ബ്രായ്ക്കറ്റിലുണ്ടാകും.

Leave a Reply
You May Also Like

‘സംഗിത ബിജ്‌ലാനി എന്നെയും സൽമാനെയും ഫ്ലാറ്റിൽ വച്ച് കൈയ്യോടെ പിടികൂടി, അതോടെ അവരുടെ വിവാഹം മുടങ്ങി’, സോമി അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സോമി അലി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി- ‘സംഗിത ബിജ്‌ലാനി എന്നെയും സൽമാനെയും ഫ്ലാറ്റിൽ വച്ച് കൈയ്യോടെ…

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണൻ നായകനായ ചിത്രം ലെജൻഡ് കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ബിഗ്…

ഞാൻ ഇപ്പോഴും ആ സിനിമയെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് വിനീത് ശ്രീനിവാസൻ

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി അഭിനയിച്ച ‘വെന്തു തനിന്തതു കാട്’ മികച്ച അഭിപ്രായങ്ങൾ…

കോളിവുഡിലെ ഈ വർഷത്തെ ഒന്നാം നമ്പർ നടി ആരാണെന്ന് അറിയാമോ ?

തമിഴ് സിനിമയിൽ നടിമാർക്കുള്ള മാർക്കറ്റ് സ്ഥിരമല്ല, സിനിമയിൽ നായികയാവുക എന്ന സ്വപ്നവുമായി ലക്ഷക്കണക്കിന് സ്ത്രീകൾ സിനിമാ…