പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് മോണിക്ക എന്ന  എം.ജി.റഹിമ. രേഖ മുകിതിരാജ് ആയിരുന്നു ജന്മനാമം. ചലചിത്ര രംഗത്ത് മോണിക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. ഇസ്ലാമാസ്ലേഷണത്തിന് ശേഷം മുക്തിരാജ് ഗ്രേസി റഹിമ എന്ന പേര് സ്വീകരിച്ചു. ബാലതാരമായി ചലചിത്രലോകത്തെത്തുകയും 1990 മുതല് തമിഴ്, മലയാളം, കന്നട,തെലുങ്ക്, സിന്ഹള ഭാഷകളിലായി 50 ല് പരം സിനമകളില് അഭിനയിച്ചു..മികച്ച ബാലതാരമായി 1994 ല് അഭിനയിച്ച എന് ആസൈ മച്ചാന് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്ഡ് ലഭിച്ചു

2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. മതം മാറിയതിന്റെ പിന്നാലെയാണ് അഭിനയം നിർത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014 മെയ് 30 ന് മോണിക്ക തന്റെ പുതിയ പേര് എം ജി റഹീമ എന്ന പേരിൽ ഇസ്ലാം സ്വീകരിച്ചു എന്നാണ് വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മത പരിവർത്തനത്തെ ക്കുറിച്ചും സിനിമ അവസാനിപ്പിച്ചതിനെ കുറിച്ചും എല്ലാം താരം സംസാരിക്കുന്നുണ്ട്.

 ഖുർആൻ പഠിച്ചപ്പോൾ വന്ന തിരിച്ചറിവുകൾ കുട്ടിയായിരിക്കുമ്പോൾ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നും സിനിമകളൊന്നുമില്ലാതെ കൂടുതൽ നന്മകളോടെ തനിക്ക് സ്വർ​ഗത്തിൽ പോകാൻ കഴിഞ്ഞേനെ എന്നുമാണ് താരം പറഞ്ഞത്. എന്റെ ജീവിതത്തെക്കുറിച്ച് നിങ്ങൾ‌ക്ക് അറിയാവുന്നതാണ് എന്നും നടിമാർ നന്നായി സമ്പാദിക്കും. ജീവിതം സെറ്റിൽഡ് ആയിരിക്കും. അങ്ങനെയുള്ള ഞാൻ സിനിമാ രം​ഗം വിട്ടപ്പോൾ തീരെ ആശങ്കപ്പെട്ടില്ല എന്നാണ് താരം പറയുന്നത്.

എന്നാൽ ഞാൻ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന് കുടുംബം ആശങ്കപ്പെട്ടു. ചെന്നെെയിലാണ് ജീവിക്കുന്നത്. ​ഗ്രാമത്തിലാണെങ്കിൽ പതിനായിരം രൂപ കൊണ്ട് കുടുംബം നയിക്കാം. എന്നാൽ ചെന്നെെയിൽ അത് സാധിക്കില്ല. കറണ്ട് ബിൽ പോലും രണ്ടായിരം രൂപയ്ക്കാണ് എന്നും അതുകൊണ്ട് എന്തിനാണ് സിനിമ വിട്ടതെന്ന് ചോദിച്ച് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു എന്നും എന്നാൽ എന്റെ മനസിൽ അള്ളാഹു എന്നെ രക്ഷിക്കുമെന്നായിരുന്നു എന്നും താരം പറഞ്ഞു.

ടെയ്ലറിം​ഗ് വർക്ക് ചെയ്തു. എത്ര അധ്വാനിച്ചാലും ഒരു ദിവസത്തേക്ക് 300-400 രൂപയേ ലഭിക്കു. അതൊന്നും എന്നെ ആശങ്കപ്പെടുത്തിയില്ല എന്നും കാരണം അഭിനയിക്കുന്ന കാലത്ത് അള്ളാഹു എനിക്ക് ഒരുപാട് നല്ല സിനിമകൾ തന്നു. ചില മോശം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എത്രയോ ലോകം കണ്ടു, അധ്വാനിച്ചു. പക്ഷെ ഒരു ഘട്ടത്തിൽ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ എത്ര യാത്ര ചെയ്താലും ഫ്ലെെറ്റിൽ ചുറ്റിയാലും ഞാൻ ചെയ്യുന്നത് ഹറാമായ കാര്യമാണ് എന്നും താരം പറയുകയുണ്ടായി.

സമ്പാദിച്ച പണം കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം ചെയ്തിട്ടുണ്ട്. പക്ഷെ ഹറാമായ പണം കൊണ്ട് ആർക്ക് നന്മ ചെയ്താലും അത് നൻമയല്ല എന്നും അവസാനം ഞാൻ പൂജ്യമാകും. എന്റെ ജീവിതം പൂജ്യമാണെന്ന് ഞാൻ മനസിലാക്കി. അതിനപ്പുറം ഒന്നും ചിന്തിച്ചില്ല. ഇനിയുള്ള ജീവിതം പാത്രം കഴുകിയെങ്കിലും ജീവിക്കാമെന്ന് തീരുമാനിച്ചു എന്നും താരം പറഞ്ഞു. അങ്ങനെയാണ് ഘട്ടം ഘട്ട‌മായി സിനിമകൾ കുറച്ചു. പെട്ടെന്ന് ഒഴിവായി വരാൻ പറ്റില്ല. കടങ്ങളെല്ലാം തീർത്ത് ഒരു ഘട്ടത്തിൽ ഇനി മതിയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

സിനിമാ രം​ഗത്ത് തിരക്കേറിയ നടിമാർ പിന്നീട് ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്തത് വലിയ തോതിൽ വാർത്തയായിട്ടുണ്ട്. സന ഖാൻ, സൈറ വസീം തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇസ്ലാം മതം സ്വീകരിച്ച് സിനിമാ രം​ഗം വിട്ട വ്യക്തിയാണ് മോണിക്ക.

You May Also Like

തന്റെ ജീവിതത്തിലെ രണ്ട് പ്രധാന ശസ്ത്രക്രിയകളെക്കുറിച്ച് നടൻ റാണ ദഗുപതി

ബാഹുബലിയിൽ പൽവാൽദേവനായി അഭിനയിച്ചു കയ്യടിനേടിയ താരമാണ് റാണ ദഗ്ഗുബതി. തെലുങ്ക് നടനാണെങ്കിലും ബാഹുബലിക്ക് മുമ്പുതന്നെ തെന്നിന്ത്യൻ…

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡി യാകും”

“താഴത്തേക്ക് വരണ്ട.. ചിലപ്പോ കോമെഡിയാകും.” ജാത വേദൻ കഴിഞ്ഞ കൊല്ലത്തിലെ മലയാള സിനിമയിൽ വന്ന ഹൃദയസ്പർശിയായ…

ഇന്നാണോ നിവിന്റെ ആദ്യ ഫ്ലോപ്പ് സിനിമ കാണുന്നത് ? ഇന്നാണോ നിവിന് വണ്ണം വച്ചത് നിങ്ങൾ കാണുന്നത് ?

San Geo (വെട്ടുക്കിളി) കുറഞ്ഞത് അഞ്ച് വർഷങ്ങൾ എങ്കിലുമായി അമിത വണ്ണക്കാരനായ നിവിൻ പ്രോപഗാണ്ടയുടെ ഭാഗമായി…

പോരാട്ടവും അതിജീവനവും മനുഷ്യൻ ഉള്ളടിത്തോളം കാലം നിലനിൽക്കുന്നതിനാൽ ഇത്തരം പടവെട്ടുകൾ തുടർന്നു കൊണ്ടേയിരിക്കും

Sarath Kannan പോരാട്ടവും അതിജീവനവും മനുഷ്യൻ ഉള്ളടിത്തോളം കാലം നിലനിൽക്കുന്നതിനാൽ ഇത്തരം പടവെട്ടുകൾ തുടർന്നു കൊണ്ടേയിരിക്കും.വലിയൊരു…