തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് മഹേഷിന്റെ പ്രതികാരം.ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ . സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബു ആണ്.മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായാണ് മഹേഷിന്റെ പ്രതികാരം ചിത്രീകരിച്ചത്. 2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രദർശനവിജയം നേടി. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ചിത്രത്തിനു ലഭിച്ചു.

മഹേഷ് ഇടുക്കിയിലെ ഗ്രാമത്തിൽ ഭാവന എന്ന പേരിലുള്ള ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. ലളിതമായ സിനിമയിലൂടെ പ്രണയവും പ്രതികാരവും ഒരു നാടിൻറെ വിശുദ്ധിയും ഭംഗിയും എല്ലാം വരച്ചുകാണിക്കുന്നു. ഇടുക്കിയിൽ സ്റ്റുഡിയോ നടത്തുന്ന മഹേഷ് ആയി വേഷമിട്ടിരിക്കുന്നത് ഫഹദ് ഫാസിൽ ആണ്. മഹേഷിന്റെ കാമുകിയായ സൗമ്യയായി വേഷമിട്ടിരിക്കുന്നത് അനുശ്രീയും. നാടൻ സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഈ സിനിമ ഒരു ഗ്രാമത്തിൻറെ നിഷ്കളങ്കത പ്രേക്ഷകന് പകർന്നു തരുന്നുണ്ട്. സിനിമയുടെ പേരു പോലെ തന്നെ പ്രതികാരത്തിലെ വ്യത്യസ്തതയാണ് ഈ സിനിമയെ കൂടുതൽ ആകർഷകമാക്കുന്നത്. നർമ്മത്തോടൊപ്പം വികാരഭരിതമായ നിമിഷങ്ങളിലൂടെയും പ്രേക്ഷകനെ സംവിധായകൻ കൊണ്ടുപോകുന്നു. വളരെ നല്ല സാന്ദർഭിക നർമം കൊണ്ട് സമ്പന്നമാണീ സിനിമ.

ചിത്രത്തിൽ പ്രധാന നായികയായി അഭിനയിച്ചത് അപർണ ബാലമുരളി ആണെങ്കിലും മറ്റൊരാൾ ആയിരുന്നു അപർണ ബാലമുരളി ചെയ്ത ജിംസിയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. അത് മറ്റാരുമല്ല, പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ നടി സായിപല്ലവി ആയിരുന്നു ഈ ഒരു വേഷത്തിൽ അഭിനയിക്കാനായി ഇരുന്നത്. എറണാകുളം ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ വാതിലില്‍ വച്ചാണ് സായി പല്ലവിക്ക് അഡ്വാന്‍സ് ചെക്ക്‌ കൊടുത്തത്. പിന്നീടു പക്ഷേ ജോർജിയയിൽ പരീക്ഷയാണ് എന്ന കാരണം കൊണ്ട് നടിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ പോവുകയായിരുന്നു ചെയ്തത്. എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ്‌ ടി കുരുവിള ഒരഭിമുഖത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിവയ്ക്കാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല അതുകൊണ്ടാണ് സായിപല്ലവി വേണ്ട എന്ന് തീരുമാനിച്ചത്. ശേഷം മറ്റൊരു നടിയെ ചിത്രത്തിലേക്ക് കൊണ്ടു വരികയായിരുന്നു. അങ്ങനെയാണ് അപർണ ബാലമുരളി ഈ ചിത്രത്തിലേക്ക് വരുന്നത്. അവര്‍ പിന്നീടു നാഷണല്‍ അവാര്‍ഡ് വരെ നേടിയിരുന്നു എന്നും അദ്ദേഹം പറയുന്നു.

You May Also Like

ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാഗസിനുകളിൽ ഡോക്ടറോട് ചോദിക്കാം എന്ന പരിപാടി സിനിമയായാൽ എങ്ങനെയിരിക്കും ?

ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാഗസിനുകളിൽ ഡോക്ടറോട് ചോദിക്കാം എന്നൊരു സെഗ്‌മെന്റ് കാണില്ലേ, മിക്കപ്പോഴും ഗർഭകാല ആരോഗ്യം…

‘ നാനി 30 ‘ യുടെ ടൈറ്റിൽ ‘ഹായ് നാണ്ണ’

പി ആർ ഒ – ശബരി വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ…

സുവൈബത്തുൽ അസ്ലാമിയ എന്ന റിയൽ ലൈഫ് ജയഭാരതി …!

സുവൈബത്തുൽ അസ്ലാമിയ എന്ന റിയൽ ലൈഫ് ജയഭാരതി …! Moidu Pilakkandy അതെ ജയജയജയഹേയിൽ ദർശന…

അടിയുടെ ഇടിയുടെ പെരുന്നാളുമായി ട്രെയിലർ ട്രെൻഡ് ആകുന്നു

അടിയുടെ ഇടിയുടെ പെരുന്നാളുമായി ട്രെയിലർ ട്രെൻഡ് ആകുന്നു. 2.4 മില്യൺ കാഴ്ചക്കാരുമായി നല്ല നിലാവുള്ള രാത്രി…