മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് പ്രവീണ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി. ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്. ഇപ്പോൾ തമിഴ് സീരിയലുകൾക്കും സിനിമകൾക്കും പുറമെ മലയാളം ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെടുന്നു . ദേവീ മാഹാത്മ്യം എന്ന ജനപ്രിയ പരമ്പരയിലെ ദേവിയുടെ വേഷം അവതരിപ്പിച്ചതിലൂടെയാണ് താരം കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്. . മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ താരം ചെയ്തത് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഏറെ പ്രീതിയുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായാണ് താരം ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു എന്നും ഇയാള്‍ ഇപ്പോഴും കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്നും ആണ് താരം നേരത്തെ പരാതിപ്പെട്ടിരുന്നു.ഇപ്പോൾ പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിലായിരിക്കുകയാണ്. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇരുപത്തിയാറുകാരനായ ഭാഗ്യരാജ് ആണ് ഡൽഹിയിൽ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മൂന്നു വര്‍ഷം മുന്‍പും അറസ്റ്റ് ചെയ്തിരുന്നു എന്നും നേരത്തെ താരം പറഞ്ഞിരുന്നു.

എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് വീണ്ടും മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രവീണയുടേയും അമ്മയുടേയും മകളുടേയും മറ്റു സ്ത്രീകളുടേയും അടക്കം നിരവധിപേരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് നടിയുടെ പരാതിയിലുണ്ടായിരുന്നത്. ഒരു വര്‍ഷം മുൻപ് നടി വീണ്ടും പരാതി നൽകി. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാ‍ർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത് എന്നാണ് ഇപ്പോൾ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

 

You May Also Like

കണം, അമ്മ ഓർമ്മകളുടെ വീണ്ടെടുപ്പ്

കണം ???? അമ്മ ഓർമ്മകളുടെ വീണ്ടെടുപ്പ് എന്റെ അമ്മയെക്കുറിച്ചുളള ഏറ്റവും സജീവമായ ഓർമ്മ ഞങ്ങളുടെ കുടുംബവീട്ടിലെ…

ഇങ്ങനെയുമുണ്ടോ ഒരു പ്രതികാരം ? ഒരു പരമ്പരയെ തന്നെ അടിവേരടക്കം പറിച്ച് ദൂരെയെറിയുക, നശിപ്പിക്കുക

Rafeeq Abdulkareem spoileralert റോഷാക്ക് തുടങ്ങുമ്പോൾ തിയ്യറ്ററിന് പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, പെട്ടെന്നാണ് അത്…

നായകനെക്കാൾ അസാധ്യ പെർഫോമൻസ് കാഴ്ച വെച്ച പ്രതിനായകന്മാരുടെ സിനിമയാണ് പ്രജ

രാഗീത് ആർ ബാലൻ ബലരാമൻ കൊണാർക്ക് ????ഷമ്മി തിലകൻ ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ…

ഉർവശി റൗട്ടേലയുടെ നഷ്ടപ്പെട്ട സ്വർണ്ണ ഫോൺ കണ്ടെത്തി, ഫോൺ തിരികെ കൊടുക്കാൻ അജ്ഞാതൻ വച്ച നിബന്ധന ഇതാണ് …

ഒടുവിൽ ബോളിവുഡ് നടിയും ടോളിവുഡ് ഐറ്റം സോംഗ് സ്പെഷ്യലിസ്റ്റുമായ ഉർവശി റൗട്ടേലയുടെ ഫോൺ കണ്ടെത്തി. എന്നാൽ…