മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ടോവിനോ തോമസ്. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുളളിൽ സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ താരത്തിന് വിമർശകരും കുറവല്ല. ഇപ്പോൾ, സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ടൊവിനോ തോമസ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കൊപ്പം അതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും നല്‍കിയിട്ടുണ്ട്.ഇന്നലെ രാത്രിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് പരാതിയിലുള്ളത്.കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പോലീസിന് കൈമാറുകയും ചെയ്തു. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പോലീസ് അറിയിച്ചു.

Leave a Reply
You May Also Like

പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫീസിൽ വിജയ് അജിത്തിന്റെ ചിത്രങ്ങളെ മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചു

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫീസിൽ വിജയ് അജിത്തിന്റെ ചിത്രങ്ങളെ മറികടന്ന്…

“അധികം വൈകാതെ തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് തൊട്ടുപിന്നിൽ കീർത്തി സുരേഷ് എത്തും “

തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളിലാണ് നടി കീർത്തി സുരേഷ് അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ…

ഷൂട്ടിങ്ങിനിടയിൽ ശ്രീജിത്ത് രവിയെ അപകടത്തിൽ പെടാതെ മോഹൻലാൽ രക്ഷിക്കുന്ന വീഡിയോ

ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീം ഒന്നിച്ച ആറാട്ട് സിനിമയിൽ മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി.…