1921 -ൽ ജനിച്ച വ്യക്തി 1799 ൽ മരിച്ച ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിൽ അഭയംനേടിയ ആളത്രേ

0
411

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ നിര്യാണം കേരളം ദുഖത്തോടെയാണ് അറിഞ്ഞത്. നിരവധി ഉന്നത പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ ജീവിതം എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയിൽ ഒതുങ്ങുന്നതല്ല . ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം.

യൗവനത്തിൽ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. കാണെക്കാണെ തിടം വച്ചുപോകുന്ന ജീവിതം. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല. ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാൽപാടും ഒപ്പത്തിനെത്തിയുമില്ല.

എന്നാൽ ഇപ്പോൾ ഒരു പ്രസ്തുത പത്രത്തിന്റെ ലേഖകൻ എഴുന്നള്ളിച്ച അസംബന്ധം ആണ് ചർച്ചാവിഷയം. പികെ വാര്യർ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറിൽ അഭയം നേടിയ ആളത്രേ. ചില പത്രക്കാർക്ക് സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളും ഒക്കെ വളരെ നിസാരമാണ് എന്ന് തോന്നുന്നു .

ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ 1799 ൽ ആണ്‌ ടിപ്പു സുൽത്താൻ മരണപ്പെടുന്നത്, അതിന് ശേഷം 122 വർഷങ്ങൾ കഴിഞ്ഞാണ്, PK വാര്യരുടെ ജനനം, അതായത് 1921 ജൂൺ 5ന്, ടിപ്പു മരിച്ചു 122 വർഷം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ അസ്ഥികൂടം ആയിരിക്കും ചിലപ്പോൾ പി.കെ. വാര്യരുടെ കാലത്തു പടയോട്ടം നടത്തിയത്. ഇമ്മാതിരി ഈ സ്വന്തം ലേഖകനെ കണ്ടുകിട്ടുന്നവർ പിടിച്ചിരുത്തി ചരിത്രം പഠിപ്പിക്കുന്നത് നന്നായിരിക്കും.